ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സമയത്ത് ദിലീപായിരുന്നു സഹായിച്ചത്, നടനെ കുറിച്ച് കെപിഎസി ലളിത
ആരാധകരുടെ മാത്രമല്ല സഹപ്രവർത്തകർക്കും ദിലീപ് പ്രിയങ്കരനാണ്. താരത്തെ കുറിച്ച് പറയാൻ നൂറ് നാവാണ് സഹപ്രവർത്തകർക്ക്. എല്ലാവരോടും വളരെ അടുത്ത ബന്ധവും സൗഹൃദവുമാണ് ദിലീപിനുള്ളത്. പല ബുദ്ധിമുട്ട് സമയങ്ങളിലും നടൻ സഹായവുമായി ഓടിയെത്താറുണ്ടായിരുന്നു. ദിലീപിന്റെ അകമഴിഞ്ഞ സഹായത്തെ കുറിച്ച് സഹപ്രവർത്തകർ കിട്ടുന്ന അവസരങ്ങളിലെല്ലാം വെളിപ്പെടുത്താറുമുണ്ട്.
ഇപ്പോഴിത ദിലീപിനെ കുറിച്ച് നടി കെപിഎസി ലളിത പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിലീപുമായിട്ടുള്ള അടുപ്പത്തെ കുറിച്ചും തനിക്ക് ചെയ്തു തന്ന സഹായത്തെ കുറിച്ചും നടി പറയുന്നത്. കെപിഎസി ലളിതയ്ക്ക് ദിലീപ് മകനെ പോലെയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

മകനെപ്പോലെയായാണ് ദിലീപ്. എല്ലാ കാര്യങ്ങളും ഇങ്ങോട്ടും പറയാറുണ്ട്. എന്റെ മനസ് വിഷമിച്ചാല്‍ ഓടിയെത്തുന്നവരിലൊരാളാണ്. എന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ദിലീപിന്റെ കോള്‍ എത്തും. കാര്യങ്ങൾ തിരക്കും. ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെപിഎസി ലളിത പറഞ്ഞു. മകളുടെ കല്യാണ നിശ്ചയത്തിന് സഹായിച്ചതിനെ കുറച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.മകളുടെ കല്യാണ നിശ്ചയത്തിന്റെ സമയത്തും ദിലീപ് സഹായിച്ചിരുന്നു. ഒരു രൂപ പോലും ഇല്ലാതെ വിഷമിച്ചിരുന്ന സമയത്ത് ദിലീപായിരുന്നു അറിഞ്ഞ് സഹായിച്ചത്. അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ട് പോലുമില്ല. കല്യാണത്തിന്റെ സമയത്തും അങ്ങനെയായിരുന്നു. പൈസയുമായി ഒരാള്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കാശിനെക്കുറിച്ച് എന്നോട് ചോദിച്ചിട്ടുമില്ല.

ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹത്തെ കുറിച്ചും കൊപിഎസി ലളിത പറയുന്നുണ്ട്. കാവ്യയെ എനിക്കിഷ്ടമാണെന്ന് ദിലീപ് പറയാറുണ്ടായിരുന്നു. ഭയങ്കര പൊട്ടിയാണ്, മന്ദബുദ്ധിയാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിച്ച് തള്ളുമായിരുന്നു. എന്നാൽ ഇവരുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നും കെപിഎസി ലളിത പറയുന്നു. താരങ്ങൾ തമ്മിലുള വിവാഹത്തിന് മുമ്പത്തെ കാര്യം ചോദിച്ചപ്പോഴാണ് നടി ഇത്തരത്തിൽ ഉത്തരം നൽകിയത്. അതേസമയം വിവാഹമോചനത്തിന് ശേഷം ദിലീപിനോട് വിവാഹം കഴിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കെപിഎസി ലളിത പറയുന്നുണ്ട്. അങ്ങനെയൊരു ഉപദേശം ആര്‍ക്കും നല്‍കിയിട്ടില്ല. എന്റെ മകനോട് പോലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. വിവാഹം അവനവന് തോന്നിയിട്ട് ചെയ്യേണ്ട കാര്യമാണ്,നടി പറയുന്നു.

2016ൽ ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. 2015 ൽ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വളരെ നേരത്തെ തന്നെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതൊന്നും ഇരുവരും കോവലം ഗോസിപ്പ് വാർത്തയായി തള്ളികളയുകയായിരുന്നു. എന്നാൽ മകളാണ് രണ്ടാം വിവാഹത്തിന് നിർബന്ധിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. പിന്നീടാണ് തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും നടൻ പറഞ്ഞിരുന്നു. മീനാക്ഷിക്കും കാവ്യയ്ക്കും പരസ്പരം നേരത്തെ അറിയാം. അതൊക്കെ പരിഗണിച്ചായിരുന്നു താന്‍ വിവാഹത്തിന് തയ്യാറായതെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.
Recommended Video

മലയാള സിനിമയിലെ മിക്ക താരങ്ങളും കാവ്യ മാധവൻ- ദിലീപ വിവാഹത്തിന് എത്തിയിരുന്നു. കല്യാണത്തിന് ശേഷം കാവ്യ അഭിനയം വിടുകയായിരുന്നു . സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ കാവ്യ മാധവൻ ചർച്ചയാവാറുണ്ട്. ദിലിപിനോടൊപ്പം പൊതുവദേികളിൽ നടി പ്രത്യക്ഷപ്പെടാറുണ്ട്. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം അച്ഛൻ ദിലീപിനൊപ്പമാണ് മകൾ മീനാക്ഷി. ഡോക്ടറാകാൻ വേണ്ടി പഠിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. അച്ഛനും അനിയത്തിക്കുമൊപ്പമുള്ള ഓണാഘോഷ ചിത്രം താരപുത്രി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











