ആത്മവിശ്വാസക്കുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്കെന്നും വിസ്മയയാണ്! കാതല്‍ കണ്ടതിനെ പറ്റി വൈറല്‍ കുറിപ്പ്

മെഗാസ്റ്റാര്‍ മമ്മൂട്ടി വിസ്മയിപ്പിച്ച വര്‍ഷമാണ് 2023. ഏറ്റവുമൊടുവില്‍ കാതല്‍ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചിരുന്നത്. നടി ജ്യോതികയും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച കാതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ സിനിമ കണ്ട നിരവധി പേരും അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നു.

ഇപ്പോഴിതാ കാതല്‍ സിനിമയ്ക്കും സംവിധായകന്‍ ജിയോ ബേബിയ്ക്കും നടന്‍ മമ്മൂട്ടിയെയുമൊക്കെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ എസ് ശബരിനാഥന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കാതല്‍ മൂവി കണ്ടതിനെ പറ്റി ശബരിനാഥന്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

'ജിയോ ബേബിയുടെ കാതല്‍ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീന്‍ ആണ്. ഡിവോഴ്‌സ് കേസ് നടക്കുന്ന സമയം മാത്യുവും (മമ്മൂട്ടി) ഭാര്യ ഓമനയും (ജ്യോതിക) അടുത്തടുത്ത് നില്‍ക്കുകയാണ്. ഓമനയെ വിസ്തരിക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ ഹാന്‍ഡ്ബാഗ് ഏല്‍പ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോള്‍ മാത്യു ബാഗ് ഓമനയെ ഏല്‍പ്പിക്കുന്നു.

kathal

തണുത്തു വിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവര്‍ക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാന്‍ കഴിയില്ല. ചിത്രത്തിന്റെ അടിത്തറ തന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പര ബഹുമാനമാണ്, ഡിഗിനിറ്റി ആണ്. അത്. മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കീലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്.

അതിശയോക്തിയില്ലാത്ത, ആര്‍ദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവില്‍ അഴകാണ്. പിന്നെ മമ്മൂക്ക- ആത്മവിശ്വാസക്കുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ് - തനിയാവര്‍ത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോള്‍ കാതലും. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം. Love you all,'.. എന്നുമാണ് ശബരിനാഥ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

തീര്‍ച്ചയായും കാതലിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ ഒന്നാണിതെന്ന് പറഞ്ഞ സിനിമാപ്രേമികള്‍ തിയറ്ററില്‍ പോയി കണ്ടിട്ട് ഈ അഭിപ്രായം പറയാമായിരുന്നു എന്നാണ് പോസ്റ്റിന് താഴെ കമന്റിലൂടെ ശബരിനാഥിനോട് പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതല്‍ റിലീസ് ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമയാണെന്ന പ്രത്യേകതയും കാതലിനുണ്ടായിരുന്നു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചത്. അമ്പത് ദിവസത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചത്.

ഒടിടിയിലേക്ക് റിലീസ് ചെയ്തതിന് പിന്നാലെയാണ് കാതലിന് ആശംസകള്‍ കൂടിയത്. സ്വര്‍വര്‍ഗാനുരാഗികളുടെയും അവര്‍ക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തെ പറ്റിയാണ് സിനിമയുടെ പ്രമേയം. ഇത്രയും ശക്തമായൊരു വിഷയത്തെ മമ്മൂട്ടിയെ പോലൊരാള്‍ ഏറ്റെടുത്തതിനെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിനിമ കണ്ട് ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X