twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എഡിറ്റിങിനെ കുറിച്ച് അവർക്ക് എന്തറിയാമെന്ന് പറയരുത്, പ്രേക്ഷകർക്ക് സിനിമയെ കുറിച്ച് നല്ല അറിവുണ്ട്'; ജ​ഗദീഷ്

    |

    ടെക്നോളജി വളർന്നതോടെ സിനിമയും സിനിമ കാണുന്ന പ്രേക്ഷകരും ഒരുപാട് വളർന്നു. കൃത്യമായ വിലയിരുത്തലോടെയാണ് ഇന്ന് പ്രേക്ഷകർ‌ സിനിമ കാണുന്നത്. ഏതാണ് നല്ല സിനിമ ഏതാണ് മോശം നിലവാരം പുലർത്തിയ സിനിമയെന്ന് പ്രേക്ഷകർ വിലയിരുത്തുന്നതും വായിച്ചും പഠിച്ചും കണ്ടും കേട്ടുമുള്ള അറിവിലൂടെയാണ്.

    സിനിമയെ കുറിച്ച് പ്രേക്ഷകർ തങ്ങളുടെ കൃത്യമായ നിലപാടുകൾ അതുകൊണ്ട് തന്നെ പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നതിനെതിരെ മോഹൻലാൽ, റോഷൻ ആൻഡ്രൂസ്, അഞ്ജലി മേനോൻ തുടങ്ങിയ താരങ്ങൾ പറഞ്ഞ വിവാദ പരാമർശങ്ങൾ അടുത്തിടെ വൈറലായിരുന്നു.

    Also Read: രണ്ട് പ്രണയ പരാജയങ്ങള്‍, വിവാഹം വേണ്ടെന്ന് വച്ചു; 32-ാം വയസില്‍ ഉല്ലാസിന്റെ ജീവിതത്തിലേക്ക് 'ആശ' വന്നു!Also Read: രണ്ട് പ്രണയ പരാജയങ്ങള്‍, വിവാഹം വേണ്ടെന്ന് വച്ചു; 32-ാം വയസില്‍ ഉല്ലാസിന്റെ ജീവിതത്തിലേക്ക് 'ആശ' വന്നു!

    'ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാൾ അതിന്റെ എഡിറ്റിങ് ശരിയല്ല എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ?.'

    'വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു.'

    എഡിറ്റിങിനെ കുറിച്ച് അവർക്ക് എന്തറിയാമെന്ന് പറയരുത്

    'ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല.'

    'ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയെ എഴുതുകയുള്ളൂ. ഇവിടെ അങ്ങനെ ഉണ്ടോ എന്ന്...അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല' എന്നാണ് സിനിമ റിവ്യു ചെയ്യുന്നവരെ വിമർശിച്ച് മോഹൻലാൽ പറഞ്ഞത്.

    പ്രേക്ഷകർക്ക് സിനിമയെ കുറിച്ച് നല്ല അറിവുണ്ട്

    മോഹൻലാലിന് ശേഷം റോഷൻ ആൻ‌ഡ്രൂസും സിനിമയെ വിലയിരുത്തുന്ന സിനിമാ പ്രേക്ഷകരെ കുറ്റപ്പെടുത്തിയിരുന്നു. 'സിനിമയെ വിമർശിക്കുന്നവർ അതിനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നും കൊറിയൻ രാജയങ്ങളിൽ സിനിമ വിമർശിക്കപ്പെടാറില്ലെന്നുമാണ്' റോഷൻ അടുത്തിടെ പറഞ്ഞത്.

    'കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമര്‍ശിക്കാം പക്ഷെ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫില്‍ തന്നെ ആളുകള്‍ മൈക്കുമായിട്ട് കേറി വരുകയാണ്.'

    Also Read: 'ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു, കരഞ്ഞപ്പോള്‍ കളിയാക്കി, പോലീസിൽ പറഞ്ഞില്ല'; മുൻ ഭർത്താവിനെ കുറിച്ച് സരിത!Also Read: 'ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു, കരഞ്ഞപ്പോള്‍ കളിയാക്കി, പോലീസിൽ പറഞ്ഞില്ല'; മുൻ ഭർത്താവിനെ കുറിച്ച് സരിത!

    മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞത്

    'ആ സമയത്ത് തന്നെ നമ്മുടെ സിനിമക്ക് അവര്‍ റിവ്യൂ കൊടുക്കുകയാണ്. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം അവര്‍ക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്.'

    'ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ' എന്നാണ് റോഷൻ ആൻഡ്രൂസ് സാറ്റർഡെ നൈറ്റിന് ലഭിച്ച നെ​ഗറ്റീവ് അഭിപ്രായങ്ങളിൽ പ്രതികരിച്ച് പറഞ്ഞത്.

    പരീക്ഷയെഴുതുന്ന വിദ്യാർഥികളെപ്പോലെ

    എന്നാൽ മമ്മൂട്ടി നേരെ തിരിച്ച് സിനിമയെ വിലയിരുത്താൻ പ്രേക്ഷകന് അവകാശമുണ്ടെന്ന് പറഞ്ഞത് സോഷ്യൽമീഡിയയുടെ കൈയ്യടി നേടി കൊടുത്തു. ഇപ്പോഴിത നടൻ ജ​ഗദീഷും ജനങ്ങൾ സിനിമയെ റിവ്യു ചെയ്യുന്നതിനെ അനുകൂലിച്ച് എത്തിയിരിക്കുകയാണ്.

    തങ്ങൾ പരീക്ഷയെഴുതുന്ന വിദ്യാർഥികളെപ്പോലെയും സിനിമയെ റിവ്യു ചെയ്യുന്ന ജനങ്ങൾ പേപ്പർ വാല്യു ചെയ്യുന്നവരെപ്പോലെയാണെന്നും എഡിറ്റിങിനെ കുറിച്ച് ജനങ്ങൾക്കും സിനിമാ പ്രേമികൾക്കും എന്തറിയാമെന്ന് ചോദിക്കരുതെന്നും ജ​ഗദീഷ് പറഞ്ഞു.

    വാല്യു ചെയ്യുന്നത് പ്രേക്ഷകരാണ്

    കാപ്പ സിനിമയുടെ പ്രമോഷനെത്തി സംസാരിക്കവെയാണ് ഈ വിഷയത്തിൽ ജ​ഗദീഷ് പ്രതികരിച്ചത്. 'എഡിറ്റിങിനെ കുറിച്ച് അവർക്ക് എന്തറിയാം.... അങ്ങനെയല്ല... ഇപ്പോൾ ബുക്ക്സിലൂടെയും പഠനത്തിലൂടെയും എഡിറ്റിങിനെ കുറിച്ച് പ്രേക്ഷകർക്ക് നല്ല ബോധ്യവും വിവരവുമുണ്ട്. അങ്ങനൊരു കാലഘട്ടമാണ്.'

    'പ്രേക്ഷകർക്ക് എഡിറ്റിങിനെ കുറിച്ച് അറിയാം. മാത്രമല്ല അഭിനയത്തെ കുറിച്ചും സ്ക്രിപ്റ്റിങിനെ കുറിച്ചും അറിയാം. അവർ നല്ല രീതിയിൽ സ്റ്റഡീഡാണ്. ഇപ്പോൾ പരീക്ഷ എഴുതുന്നത് ഞങ്ങൾ സിനിമാക്കാരാണ്. വാല്യു ചെയ്യുന്നത് പ്രേക്ഷകരാണ്. മുമ്പ് അങ്ങനെയായിരുന്നില്ല. ഇപ്പോൾ പ്രേക്ഷകർക്ക് കറക്ടായി അനലയ്സ് ചെയ്യാം' ജ​ഗദീഷ് പറഞ്ഞു.

    Read more about: jagadeesh
    English summary
    Kaapa Movie Actor Jagadeesh's Latest Statement About Movie Reviews Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X