For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ കാരണങ്ങൾക്കൊണ്ട് അമ്മ ഒതുങ്ങിക്കൂടി, ഞങ്ങൾ നിർബന്ധിച്ച് അമ്മയെ തിരികെ കൊണ്ടുവന്നതാണ്'; പൃഥ്വിരാജ്

  |

  നിലപാടുകൾ കൃത്യമായും വ്യക്തമായും മുഖം നോക്കാതെ പറയാൻ ഒട്ടും മടിയില്ലാത്ത വ്യക്തിയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമ ഭാവിയിൽ ചുമലിലേറ്റി ലോകത്തെ നെറുകയിൽ എത്തിക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് എന്നാണ് ആരാധകർ പൊതുവെ പറയാറുള്ളത്.

  പൃഥ്വിരാജിന്റേത് മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ താരകുടുംബമാണ്. കുടുംബത്തിലെ അം​ഗങ്ങളിൽ ഭൂരിഭാ​ഗവും സിനിമക്കാരാണ്. ഒരു കാലത്ത് നടൻ സുകുമാരൻ ഇല്ലാത്ത മലയാള സിനിമകൾ തന്നെ കുറവായിരുന്നു.

  Also Read: കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

  പക്ഷെ വളരെ പെട്ടന്ന് അദ്ദേഹത്തെ മരണം തട്ടിയെടുക്കുകയായിരുന്നു. പിന്നീട് അച്ഛന്റെ പാത പിന്തുടർന്നാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിലേക്ക് എത്തിയത്. ഇന്ന് മല്ലിക സുകുമാരന്റെ മരുമക്കളും കൊച്ചുമക്കളും വരെ മലയാള സിനിമയിൽ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു.

  പൊതുവെ അമ്മമാരുടെ കഴിവുകളും ആ​ഗ്രഹങ്ങളും തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് പെരുമാറുന്ന മക്കൾ വളരെ കുറവാണ്‌ സമൂ​ഹത്തിൽ. അവിടെയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും കൈയ്യടി നേടുന്നത്.

  അച്ഛന്റെ മരണത്തോടെ ഒതുങ്ങിക്കൂടിയ അമ്മയെ പൃഥ്വിരാജും ഇന്ദ്രജിത്തും ചേർന്നാണ് വീണ്ടും അഭിനയ രം​ഗത്തേക്ക് കൊണ്ടുവന്നത്. വർഷങ്ങൾക്ക് മുമ്പ് അതേ കുറിച്ച് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് സംസാരിക്കുകയും ചെയ്തിരുന്നു. ആ പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  വീഡിയോ കണ്ടവരെല്ലാം നിലപാടുകൾ പറയാൻ മടിയില്ലാത്ത പൃഥ്വിരാജിന്റെ ധൈര്യത്തെയാണ് പ്രശംസിക്കുന്നത്. ഇന്ന് സീരിയൽ, സിനിമ, റിയാലിറ്റി ഷോ മെന്റർ തുടങ്ങി സിനിമയിലും മിനി സ്ക്രീനിലുമായി മല്ലിക സുകുമാരൻ തിരക്കിലാണ്.

  പൃഥ്വിരാജ് അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളിലൂടെ തുടർന്ന് വായിക്കാം..... 'സീരിയലിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ ഞാനും ചേട്ടനും നിർബന്ധിച്ച് അമ്മയോട് അഭിനയിക്കാൻ പറഞ്ഞതിന് കാരണമുണ്ട്.'

  'രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെയുള്ള സമയം ഒന്നും ചെയ്യാതെ അമ്മ വീട്ടിലിരിക്കാൻ പാടില്ലെന്ന് തോന്നിയതുകൊണ്ടാണ്. അങ്ങനെ വെറുതെ ഇരിക്കുമ്പോഴാണല്ലോ ഒരുപാട് ചിന്തകളും ടെൻഷനും വരുന്നത്.'

  Also Read: അഹാന ചെയ്തത് തെറ്റ്; അറിഞ്ഞിട്ടും റിമി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകന്‍!

  'എന്തെങ്കിലും എൻ​​ഗേജ്മെന്റ് എന്ന നിലയ്ക്കാണ് അമ്മയെ വീണ്ടും അഭിനയിക്കാൻ പറഞ്ഞയച്ചത്. ഞാനും ചേട്ടനും കൂടി ആദ്യം നിർബന്ധിച്ച് അമ്മയെ കേരള സ്റ്റേറ്റ് ചിൽഡ്രൺസ് ഫിലിം സൊസൊറ്റിയുടെ സെക്രട്ടറിയാക്കി. സെക്രട്ടറിയായി അമ്മ ഒരു ഒന്ന് ഒന്നര വർഷം പ്രവർത്തിച്ചു.'

  'അതിനോട് അനുബന്ധിച്ചാണ് പിന്നീട് സീരിയലിന്റെ ഓഫറൊക്കെ അമ്മയ്ക്ക് വന്നത്. അങ്ങനെ നിർബന്ധിച്ച് അയച്ചു. പിന്നീട് ഞങ്ങൾക്ക് മനസിലായി അമ്മ ഇപ്പോൾ അത് എഞ്ചോയ് ചെയ്യുന്നുണ്ടെന്ന്. ഇപ്പോൾ അമ്മയ്ക്ക് ഭയങ്കര ത്രില്ലാണ്.'

  'അമ്മയുടെ ക്യാരക്ടേർസിനെ കുറിച്ചൊക്കെ നമ്മുടെ അടുത്ത് വന്ന് പറയും. ഞാൻ അങ്ങനൊരു സീൻ ചെയ്തു ഇങ്ങനൊരു സീൻ ചെയ്തുവെന്നെല്ലാം. സിനിമകളെ കുറിച്ചുള്ള ധാരണ കിട്ടിയ ശേഷം ഞാൻ മനസിലാക്കിയ ഒരു സത്യമെന്തെന്നാൽ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും നല്ല ആർട്ടിസ്റ്റ് അമ്മയാണ് എന്നതാണ്.'

  'വേർസറ്റാലിറ്റിയുള്ള അഭിനേത്രിയാണ് അമ്മ. അച്ഛനും അല്ല ഞാനും അല്ല ചേട്ടനും അല്ല. പിന്നെ ഒരു കല്യാണം കുടുംബം ഇതുപോലെ രണ്ട് മക്കൾ എന്നൊക്കെ പറ‍ഞ്ഞ് അമ്മ ഒതുങ്ങിക്കൂടിയെന്ന് മാത്രം.'

  'ഇപ്പോൾ‌ അമ്മയ്ക്ക് അഭിനയിക്കാൻ അവസരം കിട്ടുമ്പോൾ അത് വേണ്ടെന്ന് പറയേണ്ട ആവശ്യം ഇല്ല. ഞാനും ചേട്ടനുമൊന്നും വീട്ടിലില്ല. അമ്മയ്ക്ക് ആകെ കൂട്ടുള്ളത് ഞാൻ മേടിച്ച് കൊടുത്ത ഒരു പട്ടിക്കുട്ടിയാണ്.'

  'അതിനേയും നോക്കി എത്രനേരം വീട്ടിലിരിക്കും. അതുകൊണ്ട് അമ്മ അഭിനയിക്കട്ടെ എഞ്ചോയ് ചെയ്യട്ടെ. മല്ലിക സുകുമാരൻ എന്ന ആർട്ടിസ്റ്റിനെ ഇനിയും ഒരുപാട് എക്സ്പോസ് ചെയ്യാനുണ്ട്' പൃഥ്വിരാജ് പറഞ്ഞു.

  Read more about: prithviraj sukumaran
  English summary
  Kaapa Movie Actor Prithviraj Sukumaran Once Open Up About His Mother Acting Talent, Old Video Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X