സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും തിളങ്ങി! കാപ്പാന്‍ റിലീസിന് പിന്നാലെയായി പാലഭിഷേകവും! വീഡിയോ വൈറല്‍!
കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കാപ്പാന്‍ എത്തിയിരിക്കുകയാണ്. സൂര്യയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന തരത്തില്‍ ചിത്രം വളരെ മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അതിരാവിലെ മുതല്‍ത്തന്നെ ആരാധകര്‍ തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. മോഹന്‍ലാലിന്റേയും സൂര്യയുടേയും ആരാധകര്‍ ഒരുമിച്ചാണ് ചിത്രത്തെ വരവേറ്റത്. ആര്‍പ്പുവിളിയും വന്‍കരഘോഷവുമൊക്കെയായാണ് ചിത്രത്തിന് ലഭിച്ചത്.
പതിവില്‍ നിന്നും വ്യത്യസ്തമായി ഫ്‌ളക്‌സും കട്ടൗട്ടുമില്ലാതെയാണ് കേരളത്തിലെ ഫാന്‍സ് പ്രവര്‍ത്തകര്‍ ചിത്രത്തെ വരവേറ്റത്. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നായിരുന്നു ഫാന്‍സ് അംഗങ്ങള്‍ വ്യക്തമാക്കിയത്. ഈ തീരുമാനത്തിന് കൈയ്യടിച്ച് സൂര്യയും എത്തിയിരുന്നു. കാപ്പാന്‍രെ പ്രമോഷനായി സൂര്യയും കേരളത്തിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലാണോ സൂര്യയാണോ തിളങ്ങിയതെന്നുള്ള കാര്യത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്.

മോഹന്‍ലാലിന്റെ കട്ടൗട്ടില്‍ പാലൊഴിക്കുന്ന ആരാധകരുടെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഗ്രൂപ്പിലൂടെയാണ് വീഡിയോ പുറത്തുവന്നത്. നടിപ്പിന്‍ നായകനും കംപ്ലീറ്റ് ആക്ടറും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications