സുഹൃത്തുക്കളൊക്കെ ഇട്ടിട്ട് പോയത് എന്റെ സ്വഭാവം കൊണ്ടാണ്; ഏറ്റവും വലിയ വേദന അതാണെന്ന് കാര്‍ത്തിക് ശങ്കര്‍

ഷോര്‍ട്ട് ഫിലിമിലൂടെയും വെബ് സീരിസുകളിലൂടെയുമൊക്കെ ശ്രദ്ധേയനായി മാറിയ താരമാണ് കാര്‍ത്തിക് ശങ്കര്‍. നിരവധി ഹിറ്റായ കഥകളാണ് കാര്‍ത്തിക് പ്രേക്ഷകരിലേക്ക് എത്തിച്ചത്. കൊവിഡ് കാലത്ത് ലോക്ഡൗണുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംഭവങ്ങളൊക്കെ കാര്‍ത്തിക്കിന്റെ ചിത്രങ്ങളില്‍ വന്നതോടെ ആരാധകരുടെ ജനപ്രീതിയും വര്‍ധിച്ചു.

യഥാര്‍ഥ ജീവിതത്തിലെ പല സംഭവങ്ങളുമാണ് തന്റെ കഥയിലൂടെ നിങ്ങളിലേക്ക് എത്തുന്നതെന്നാണ് കാര്‍ത്തിക്കിപ്പോള്‍ പറയുന്നത്. റിയലിസ്റ്റിക് കഥകൡ നിന്നും ഇടയ്ക്ക് കോമഡിയിലേക്ക് കൂടി തിരിഞ്ഞത് അതിന് ആരാധകര്‍ കൂടുതലുള്ളത് കൊണ്ടാണ്.

എന്നാല്‍ ജീവിതത്തില്‍ സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്തിയത് ഓര്‍ത്ത് താന്‍ വേദനിക്കുന്നുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍. സിനിമാ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംംസാരിക്കുകയായിരുന്നു കാര്‍ത്തിക്ക്.

karthikshankar

തൊണ്ണൂറ് ശതമാനവും യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള കഥകളാണ് ചെയ്യുന്നത്. നമ്മുടെ ചുറ്റുവട്ടത്ത് കാണുന്നതും നടക്കുന്നതുമായ കാര്യങ്ങളിലേക്ക് നമ്മുടേതായ ചില ആശയങ്ങള്‍ കൂടി ഉള്‍കൊള്ളിച്ചാണ് പല സ്‌റ്റോറികളും തയ്യാറാക്കിയത്. ലോക്ഡൗണ്‍ കാലത്തെ പറ്റി ചെയ്ത വീഡിയോസെല്ലാം മറ്റുള്ളവര്‍ക്ക് കൂടി റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് കൊണ്ടാണ് അത് ഹിറ്റായത്. അങ്ങനെയുള്ള വിഷയങ്ങളാണ് താന്‍ കൂടുതലായും ചെയ്യുന്നതെന്ന് കാര്‍ത്തിക് പറയുന്നു.

ജീവിതത്തില്‍ സന്തോഷം തരുന്നത് വര്‍ക്കും കുടുംബവുമാണ്. ഈ രണ്ടിലും തിരക്കായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ കുടുംബത്തിനൊപ്പം ആയിരിക്കണം. അതല്ലെങ്കില്‍ സിനിമ കാണണം. ഇത്തരം കാര്യങ്ങളെ തന്നെ സന്തോഷിപ്പിക്കാറുള്ളുവെന്നാണ് താരത്തിന്റെ അഭിപ്രായം.

പിന്നെ ഏറ്റവും വേദനിപ്പിച്ച സംഭവമെന്ന് ചോദിച്ചാല്‍ പലയിടത്തും പറഞ്ഞത് പോലെ ബ്രേക്കപ്പ് ആണ്. ബ്രേക്കപ്പ് മാത്രമല്ല സങ്കടപ്പെടുത്തുന്ന തരത്തില്‍ നിരവധി കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്ന കാര്യം റിലേഷന്‍ഷിപ്പ് നല്ല രീതിയില്‍ കൊണ്ട് പോകാന്‍ സാധിക്കാറില്ല എന്നതിനെ കുറിച്ചാണ്. സൗഹൃദമോ പ്രണയമോ എന്താണെങ്കിലും എനിക്കത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചിട്ടില്ല.

karthikshankar

എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടുള്ള ഒരുപാട് ആളുകള്‍ക്ക് എന്നെ ഒത്തിരി ഇഷ്ടമായിരുന്നു. നല്ല സൗഹൃത്തുക്കളും സൗഹൃദവും എനിക്കുണ്ടായിരുന്നു. പക്ഷേ അതിനൊന്നും വേണ്ട വില ഞാന്‍ കൊടുത്തില്ല. ഒരു ചെറിയൊരു പിണക്കം ഉണ്ടായാല്‍ അത് അവസാനിപ്പിക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെ ഒരുപാട് നല്ല സൗഹൃദങ്ങള്‍ ഞാന്‍ മിസ് ചെയ്തിട്ടുണ്ട്. അതിലൂടെ കടന്ന് പോകുമ്പോള്‍ ഒരു പ്രശ്‌നമായിട്ടൊന്നും തോന്നില്ല. പക്ഷേ ഒരുപാട് പിന്നിട്ട് കഴിയുമ്പോഴാണ് നഷ്ടബോധം തോന്നുന്നത്.

ഇപ്പോഴാണെങ്കില്‍ സുഹൃത്തുക്കളുമായി ഒരു അകല്‍ച്ച വന്നാല്‍ ഞാന്‍ അവരുമായി അത് ചര്‍ച്ച ചെയ്യും. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും റോങ് ഉണ്ടായിട്ടുണ്ടോ? കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഞാന്‍ ചോദിക്കും. ഇപ്പോള്‍ റിലേഷന്‍ഷിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നത് ഞാന്‍ ആരുടെയും പേഴ്‌സണല്‍ ഫേവറൈറ്റ് അല്ലെന്നാണ്. ഞാന്‍ ആരുടെയും സ്‌പെഷ്യല്‍ പേഴ്‌സനല്ലെന്ന് വിശ്വസിച്ചു.

ഒരുപാട് പേര്‍ നമ്മളില്‍ നിന്നും അകന്ന് പോയപ്പോഴാണ് അവരൊക്കെ നമ്മളെ സ്‌നേഹിക്കുന്നുണ്ടായിരുന്നു എന്ന് മനസിലായത്. അത്തരം നല്ല ബന്ധങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. പലപ്പോഴായി പല സൗഹൃദവും നഷ്ടപ്പെട്ടു. അതാണ് ഏറ്റവും വേദന നല്‍കിയ സംഭവം. അവരോടൊക്കെ ഞാന്‍ ക്ഷമ ചോദിക്കുകയാണ്, അല്ലാതെ എന്ത് പറയാനാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ അഭിനയത്തെ കുറിച്ചും കാര്‍ത്തിക് സൂചിപ്പിച്ചു. ആദ്യം അമ്മയ്ക്ക് കുറച്ച് മടിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അഭിനയിച്ച് തുടങ്ങിയപ്പോള്‍ താല്‍പര്യമായി. ഇപ്പോള്‍ പുറത്ത് നിന്ന് ആളുകളൊക്കെ ചോദിക്കാന്‍ തുടങ്ങിയതോടെ അമ്മ ഹാപ്പിയാണ്. എന്നെക്കാളും ഫാന്‍സ് അമ്മയ്ക്കും വല്യച്ഛനുമൊക്കെ ഉണ്ടെന്നാണ് കാര്‍ത്തിക് പറയുന്നത്.

Read more about: karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X