'ആ ഇന്റിമേറ്റ് സീനുകൾ അനിവാര്യമായതുകൊണ്ടാണ് ചെയ്തത്, മുമ്പ് ഒരു ഹ​ഗ് സീൻ പോലും ഞാൻ ചെയ്തിട്ടില്ലായിരുന്നു'

പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസന്ദർഭങ്ങളുമായി കഴിഞ്ഞ വർഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് കാതോട് കാതോരം. ആദിയുടെയും മീനുവിന്റെയും പ്രണയമാണ് സീരിയലിന്റെ കഥാതന്തുവിൽ പ്രധാനപ്പെട്ടത്. 2023 ജൂലൈ മൂന്നിന് തുടങ്ങിയ സീരിയലായ കാതോട് കാതോരത്തിന് പ്രേക്ഷപ്രീതി നേടാൻ അധികം സമയം വേണ്ടിവന്നില്ല. ഹിറ്റായ കുടുംബവിളക്കിന് ശേഷം ഗുഡ് കമ്പനി പ്രൊഡക്ഷന്‍സിന്റെ മൂന്നാമത്തെ നിര്‍മ്മാണമാണിത്. ഈരമന റോജാവേ എന്ന തമിഴ് പരമ്പരയുടെ ഔദ്യോഗിക റീമേക്കാണ് ഇത്.

മീനുവായി പ്രിയങ്കരിയായ കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണനാണ് അഭിനയിച്ചിരിക്കുന്നത്. നടിക്ക് പുറമെ മോഡലുമാണ് മീനുവെന്ന കഥാപാത്രമായി തിളങ്ങുന്ന കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ. തൃശൂര്‍ വടക്കാഞ്ചേരിക്കാരിയാണ് കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണന്റെ സ്വദേശം. അച്ഛൻ ഉണ്ണികൃഷ്‍ണും അമ്മ മിനിയും സഹോദരി രാഗേന്ദുവും ഉള്‍പ്പെടുന്നതാണ് നടി കൃഷ്‍ണേന്ദുവിന്റെ ചെറിയ കുടുംബം.

Rahul Suresh Krishnendhu

വിവിധ സൗന്ദര്യമത്സരങ്ങളിലും കൃഷ്ണേന്ദു പങ്കെടുത്തിട്ടുണ്ട്. എറണാകുളത്താണ് നിലവില്‍ താമസം. ബിബിഎ ബിരുദധാരിയായ കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ ആദ്യം സുരഭിയും സുഹാസിനിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. രാ​ഹുൽ സുരേഷാണ് കൃഷ്ണേന്ദുവിന്റെ കഥാപാത്രത്തിന്റെ ഭർത്താവായ അർജുനായി അഭിനയിക്കുന്നത്.

അടുത്തിടെയായി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സീരിയൽ കൂടിയാണ് കാതോട് കാതോരം. അടുത്തിടെ ആദ്യരാത്രിയിലെ ഇന്റിമേറ്റ് സീനുകൾ കാണിച്ചതിന്റെ പേരിൽ സീരിയൽ ചർച്ചയായിരുന്നു.‍ ആദ്യമായാണ് മലയാളം സീരിയലുകളിൽ ഇത്തരം ഇന്റിമേറ്റ് സീനുകൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സീരിയലുമായി ബന്ധപ്പെടുത്തി നിരവധി ട്രോളുകളും വന്നിരുന്നു.

ഇപ്പോഴിതാ സീരിയലിന്റെ കഥയ്ക്ക് ഇന്റിമേറ്റ് സീനുകൾ അനിവാര്യമായിരുന്നുവെന്ന് പറയുകയാണ് നായകൻ രാ​ഹുലും നായിക കൃഷ്ണേന്ദുവും. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സംവിധായകൻ വിവരിച്ച് തന്നതിൽ ഒരു സീനിലും ഇത്രയ്ക്കൊക്കെ ചെയ്യണോയെന്ന തോന്നൽ വന്നിട്ടില്ല. സീരിയലിലെ ഇന്റിമേറ്റ് സീനുകൾ അനിവാര്യമായതുകൊണ്ടാണ് ചെയ്തത്.

അല്ലെങ്കിൽ ഇത്രയും നാൾ ബിൽഡപ്പ് ചെയ്ത് കൊണ്ടുവന്നത് യോജിക്കില്ല. അനിവാര്യമായതുകൊണ്ടാണ് വൾ​ഗാരിറ്റിയില്ലാതെ സീനുകൾ ചെയ്തത്. ഇനി റൊമാന്റിക്ക് സീൻ വന്നാലും അത് എല്ലാവർക്കും എ‍ഞ്ചോയ് ചെയ്യാൻ പറ്റുന്ന ഒന്നായിരിക്കും. അല്ലാതെ അയ്യേയെന്ന തോന്നലുണ്ടാക്കില്ല. റൊമാന്റിക്ക് സീൻ ചെയ്യുമ്പോൾ സജഷൻ പറഞ്ഞാൽ സംവിധായകൻ സ്വീകരിക്കും. അതിനുള്ള ഫ്രീഡം സാർ തരാറുണ്ട്.

Rahul Suresh Krishnendhu

ലൊക്കേഷനിൽ എല്ലാവരും ട്രോൾ ചെയ്യുന്ന ഒരാൾ കൃഷ്ണേന്ദുവാണ്. അതിനുള്ള വക അവൾ തന്നെ ഉണ്ടാക്കിതരും. ട്രോളുകൾ ഹെൽത്തിയായി കൃഷ്ണേന്ദു എടുക്കുന്നതുകൊണ്ടാണ് നമുക്കും അവളോട് ഫ്രീഡത്തിൽ പെരുമാറാൻ പറ്റുന്നതെന്നും രാഹുൽ പറയുന്നു. കെട്ടിപിടിക്കുന്ന രം​ഗത്തിൽ പോലും കാതോട് കാതോരം സീരിയലിന് മുമ്പ് അഭിനയിച്ചിട്ടില്ലെന്ന് കൃഷ്ണേന്ദു പറയുന്നു.

ഹ​ഗ് സീൻ പോലും ഒരിക്കൽ പോലും ഞാൻ ചെയ്തിട്ടില്ല. അതിന്റെ ഒരു പ്രശ്നം സീൻ ചെയ്യുമ്പോൾ എനിക്കുണ്ടായിരുന്നു. ആളുകൾ എന്ത് പറയുമെന്ന തോന്നലൊക്കെ ഉണ്ടായിരുന്നു. പക്ഷെ രാഹുലായതുകൊണ്ട് മാത്രമാണ് ആ സീൻ ചെയ്യാൻ പറ്റിയത്. കാരണം രാഹുൽ അത്രയും കംഫർട്ടബിളാണ്. പിന്നെ സീരിയലിനെ സീരിയലായി കണ്ട് അഭിനയിക്കുന്നു അത്രമാത്രം.

ഏഷ്യാനെറ്റിലെ ഒരു ഹീറോയിൻ തന്നെ എന്നോട് ചോദിച്ചിരുന്നു... ശരിക്കും കിസ്സടിച്ചുവോയെന്ന്. കവിളിൽ മാത്രമെ കിസ് ചെയ്തിട്ടുള്ളു. ചുണ്ടിൽ കിസ് ചെയ്തിട്ടില്ല. അത്തരത്തിൽ ആക്ഷൻ മാത്രമെ കാണിച്ചിട്ടുള്ളുവെന്ന് പറഞ്ഞ് കൊടുത്തുവെന്നും കൃഷ്ണേന്ദു പറയുന്നു. സീരിയലിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത് നവനീത് കൃഷ്ണ, ഡെല്ല ജോർജ്, ജോൺ ജേക്കബ്, ആനന്ദ് തൃശൂർ, താരാ കല്യാൺ, അർച്ചന തുടങ്ങിയവരാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X