ചിയാന്‍ വിക്രമിന്റെ ഗംഭീര തിരിച്ച് വരവ്! തിയറ്ററുകളെ പൂരപ്പറമ്പറാക്കി കടാരം കൊണ്ടാന്‍!
നടന്‍ വിക്രം തിളങ്ങി നിന്ന സിനിമകള്‍ നിരവധി ഉണ്ടെങ്കിലും അടുത്ത കാലത്ത് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയ ചിത്രങ്ങളാണ് കൂടുതലും. സിനിമകള്‍ക്ക് വേണ്ടി കിടിലന്‍ മേക്കോവര്‍ നടത്തി ആരാധകരെ ഞെട്ടിക്കുന്ന വിക്രം പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ്. കടാരം കൊണ്ടാന്‍ എന്ന പേരില്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ഇന്ന് തിയറ്ററുകളിലേക്ക് എത്തി. സിനിമയ്ക്ക് വേണ്ടി നേരത്തെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
അമല പോള്‍ നായികയായിട്ടെത്തുന്ന ആടെ എന്ന ചിത്രത്തിനൊപ്പം റിലീസിനെത്തിയ കടാരം കൊണ്ടാന്‍ എന്ന സിനിമയ്ക്ക് നല്ല അഭിപ്രായങ്ങളാണ് ആദ്യമേ ലഭിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം ചിയാന്‍ വിക്രം ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണെന്നാണ് പ്രധാനമായും ആരാധകര്‍ പറയുന്നത്. തിയറ്ററുകളിലടക്കം വമ്പന്‍ തിരക്ക് അനുഭവപ്പെടുന്ന സിനിമയുടെ ആദ്യ പ്രേക്ഷക പ്രതികരണം എത്തിയിരിക്കുകയാണ്.

സൂപ്പര്‍ താരമായി ചിയാന്‍ വിക്രം
സൂപ്പര്‍താര സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ വമ്പന്‍ സ്വീകരണമായിരുന്നു വിക്രത്തിന്റെ കടാരം കൊണ്ടാന്‍ എന്ന ചിത്രത്തിനും ലഭിച്ചിരിക്കുന്നത്. രാജേഷ് എം സെല്‍വയുടെ സംവിധാനത്തിലെത്തുന്ന ചിത്രം തികച്ചുമൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന 45-ാമത്തെ ചിത്രമാണിത്. കമല്‍ഹാസന്‍ നായകനായി അഭിനയിച്ച തൂങ്കാവാനം എന്ന സിനിമയിലൂടെയായിരുന്നു രാജേഷ് എം സെല്‍വ സംവിധാനത്തിലേക്ക് എത്തിയത്.

താരസമ്പന്നമായ ചിത്രം
വിക്രം നായകനായിട്ടെത്തുമ്പോള്‍ കമല്‍ ഹാസന്റെ ഇളയമകളും നടിയുമായ അക്ഷര ഹാസനാണ് നായിക. അബി ഹാസന്‍, ലെന, നടന്‍ നാസറിന്റെ മകന്‍ അബി നാസര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത കാലത്തൊന്നും വിക്രം സിനിമകള്‍ക്ക് ലഭിക്കാത്ത വിധം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

പോസ്റ്ററുകല്‍ നല്‍കിയ പ്രതീക്ഷ
സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോള്‍ മുതലാണ് ചിത്രത്തെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിച്ചത്. പോസ്റ്ററില്‍ മാസ് ആന്‍ഡ് കലിപ്പ് ലുക്കിലായിരുന്നു വിക്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിക്രത്തിന്റെ അടുത്ത കിടിലന്‍ മാസ് ചിത്രമായിരിക്കും കടാരം കൊണ്ടാന്‍ എന്ന കാര്യത്തില്‍ സംശയമില്ല. പോസ്റ്ററിന് ആരാധകരുടെ ഇടയില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

സിനിമയുടെ ആദ്യ പകുതി കഴിയുമ്പോള്‍ നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകരെല്ലാവരും പറയുന്നത്. പ്രത്യേകിച്ച് എടുത്ത് പറയാവുന്നത് ബിജിഎം ആണ്. വിക്രത്തിന്റെ രംഗങ്ങളെല്ലാം അടിപൊളിയാണെന്നാണ് പ്രേക്ഷകന്‍ പറയുന്നത്.


Click it and Unblock the Notifications











