17 വയസിലെ അടുപ്പം, ബ്രേക്കപ്പായി മറ്റ് റിലേഷൻഷിപ്പുകൾ; ഒടുവിൽ വീണ്ടും ഒരുമിച്ചു; കാതൽ സന്ധ്യ
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് കാതൽ സന്ധ്യ. ശ്രദ്ധേയമായ കുറച്ച് റോളുകളേ കാതൽ സന്ധ്യക്ക് ലഭിച്ചിട്ടുള്ളൂ. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി സംസാരിക്കുന്നുണ്ട്. കരിയറിൽ തെറ്റായ തീരുമാനങ്ങൾ താനെടുത്തിട്ടുണ്ടെന്ന് കാതൽ സന്ധ്യ പറയുന്നു.
അണ്ണവരം എന്ന സിനിമ ഞാൻ തെലുങ്കിൽ ചെയ്തു. പവൻ കല്യാണിന്റെ സിനിമ. ആ സിനിമ ചെയ്യൂ, പിന്നീട് നായികയായും സിനിമകൾ ചെയ്യാമെന്ന് പറഞ്ഞു. എല്ലാവരും പറഞ്ഞത് കൊണ്ട് ഞാൻ ആ സിനിമ ചെയ്തു. പക്ഷെ ആ സിനിമയ്ക്ക് ശേഷം എനിക്ക് നായികാ വേഷങ്ങൾ വളരെ കുറഞ്ഞു. തമിഴിലും അത്ര മെെലേജ് ലഭിച്ചില്ല. ആ റോളിന് എനിക്ക് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. എന്നാൽ കരിയർ വെച്ച് നോക്കുമ്പോൾ ആ സിനിമ ഞാൻ ചെയ്യരുതായിരുന്നു. തെലുങ്കിൽ രണ്ട് മൂന്ന് സിനിമകൾ നന്നായി പോയിരുന്നെങ്കിൽ ഒരു പക്ഷെ തമിഴിലും അവസരങ്ങൾ ലഭിച്ചേനെ.

ഞാനന്ന് ചെറിയ കുട്ടിയാണ്. അണ്ണവരം ചെയ്യുമ്പോഴും എന്റെ കരിയറിൽ ഇടിവ് വന്നിട്ടുണ്ട്. ഡിഷ്യൂം എന്ന സിനിമ ഹിറ്റായെങ്കിലും ഗുണം ചെയ്തില്ല. വരുന്ന സിനിമകളിൽ ഏതെങ്കിലുമൊക്കെ ചെയ്യാമെന്ന് കരുതി. അങ്ങനെ കുറേ തെറ്റായ ചോയ്സുകളെടുത്തു. ഇങ്ങനെയാണ് ഗ്രാഫ് ഡൗൺ ആയത്. ഇനി എന്തെങ്കിലുമൊക്കെ നടക്കട്ടെയെന്ന് കരുതി ഞാനും വിട്ടു. ഒരു തെറ്റായ തീരുമാനം കരിയറിനെ ബാധിക്കുന്ന സമയമായിരുന്നു അതെന്നും സന്ധ്യ ഓർത്തു.
ആദ്യം എന്റെ പേര് രേവതി എന്നാണ്. പേര് മാറ്റാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. രേവതി എന്ന് പേര് വെച്ചാൽ നിന്നെ എല്ലാവരും കുട്ടി രേവതി എന്ന് വിളിക്കും. കാരണം മറ്റൊരു രേവതി ഉണ്ട്. അങ്ങനെയാണ് സന്ധ്യ എന്ന് പേര് മാറ്റിയത്. രണ്ട് മൂന്ന് റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്. ഒന്നും വർക്കൗട്ടായില്ല. അതിന് ശേഷമാണ് ഞാൻ വെങ്കട്ടുമായി അടുക്കുന്നത്.

17 വയസ് മുതൽ എനിക്കറിയാവുന്ന ആളാണ്. ഞങ്ങൾ റിലേഷൻഷിപ്പിലായിരുന്നു. ഇടയ്ക്ക് വെച്ച് ബ്രേക്കപ്പായി. അതിന് ശേഷം രണ്ട് റിലേഷൻഷിപ്പുകൾ ഉണ്ടായി. അതൊന്നും വർക്കൗട്ടായില്ല. വീണ്ടും ഞങ്ങൾ സംസാരിച്ചു. അങ്ങനെ വിവാഹം ചെയ്തെന്നും സന്ധ്യ പറയുന്നു. 27 വയസിലായിരുന്നു വിവാഹം. അത് വരെയും ഞാൻ സിനിമകൾ ചെയ്തു. മലയാള സിനിമ (വേട്ട) ആണ് അവസാനമായി ചെയ്തത്. ആ സിനിമയുടെ പ്രൊമോഷന് പോലും പോകാൻ പറ്റിയില്ല. കാരണം അപ്പോഴേക്കും ഞാൻ ഗർഭിണിയായെന്നും സന്ധ്യ പറഞ്ഞു. 2015 ലായിരുന്നു സന്ധ്യയുടെയും വെങ്കട് ചന്ദ്രശേഖറിന്റെയും വിവാഹം. 2016 ൽ ഇവർക്ക് കുഞ്ഞ് പിറന്നു.


Click it and Unblock the Notifications











