For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറ് വര്‍ഷമായിട്ടും ഫഹദിനും നസ്രിയയ്ക്കും കുഞ്ഞ് ആയില്ലേ; ആരാധികയുടെ കമന്റിന് വിമര്‍ശനം

  |

  ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് ശേഷമാണ് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രണയത്തിലാവുന്നത്. സിനിമ ഇറങ്ങിയ അതേ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ വിവാഹത്തിലും ചില വിമര്‍ശനങ്ങളുണ്ടായിരുന്നു. നസ്രിയയെക്കാളും ഫഹദിന് പ്രായക്കൂടുതല്‍ ഉണ്ടെന്നുള്ളതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍.

  2014 ഓഗസ്റ്റില്‍ വിവാഹിതരായ ഫഹദും നസ്രിയയും അടുത്തിടെയാണ് തങ്ങളുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കൊറോണ കാലമായതിനാല്‍ ഇരുവരും വീട്ടില്‍ തന്നെയായതിനാല്‍ ചെറിയ രീതിയിലായിരുന്നു ആഘോഷങ്ങളൊക്കെ. വാര്‍ഷികം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ താരദമ്പതിമാര്‍ ചേര്‍ന്ന് പുതിയൊരു കാറ് സ്വന്തമാക്കിയെന്നുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ ശ്രദ്ധേയമായത്.

  ജര്‍മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്പോര്‍ട്സ് കാര്‍ ആണ് ഫഹദും നസ്രിയയും ഏറ്റവും പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. ഇതേ കാര്‍ പലരും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും താരദമ്പതിമാരുടെ കാറിന്റെ നിറത്തിനാണ് പ്രത്യേകതയുള്ളത്. പൈത്തണ്‍ ഗ്രീന്‍ നിറത്തില്‍ ഇപ്പോള്‍ ഇന്ത്യയിലുള്ള ഒരേ ഒരു പോര്‍ഷ 911- ഫഹദിന്റെയും നസ്രിയയുടെയുമാണ്. പുത്തൻ കാറിനൊപ്പം നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ ഈ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു.

  അത് മാത്രമല്ല ഫഹദിന്റെയും നസ്രിയയുടെയും കാറിനെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെ രസകരമായൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. താരദമ്പതിമാർക്ക് വലിയൊരു ഉപദേശവുമായി എത്തിയ ആരാധികയുടെ കമന്റാണ് ചര്‍ച്ചയാകുന്നത്. രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നതും കോടികള്‍ സമ്പാദിക്കുന്നതിലും അല്ല കാര്യം, ആദ്യം രണ്ട് കുഞ്ഞിക്കാല്‍ കാണിക്കുന്നതില്‍ കഴിവ് തെളിയ്ക്ക്, ആറേഴ് വര്‍ഷം കഴിഞ്ഞില്ലോ കെട്ടിയിട്ട്. എന്തേ അതിന് മാത്രം ഒരു പതിനഞ്ച് മിനുറ്റ് സമയം കിട്ടിയില്ലേ എന്നായിരുന്നു കാറ് വാങ്ങിയതിനെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് താഴെ വന്ന കമന്റ്.

  സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ഈ കമന്റ് സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ആളുകളൊക്കെ ഇതെന്താണ് ഇങ്ങനെ എന്നായിരുന്നു ഈ ചിത്രത്തിന് കൈലാസ് നല്‍കിയ കമന്റ്. അതുപോലെ മറ്റ് ഫാന്‍സ് പേജുകളിലൂടെയും ഈ സ്‌ക്രീന്‍ഷോട്ട് വൈറലാവുകയാണ്. ചിലർ ഈ കമന്റിന് സപ്പോർട്ട് നൽകിയപ്പോൾ കൂടുതൽ പേരും ഫഹദിൻ്റെയും നസ്രിയയുടെയും വ്യക്തിജീവിതത്തിൽ ഇടപെടുന്നത് നല്ലതല്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  ആഡംബര വാഹനങ്ങളോട് ഏറെ ഇഷ്ടമുള്ളവരാണ് ഫഹദും നസ്രിയയും. 1.84 കോടിയാണ് ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില എന്നാണ് അറിയുന്നത്. പ്രത്യേകം തയ്യാറാക്കിയ നിറവും, കസ്റ്റമൈസേഷനും കൂടെ ചേര്‍ന്ന് 2.65 കോടി രൂപയാണ് യുവ താരദമ്പതികള്‍ പുത്തന്‍ കാറിന് ചിലവാക്കിയിരിക്കുന്നത്. 450 എച്പി പവര്‍ നിര്‍മ്മിക്കുന്ന 3.0-ലിറ്റര്‍ ഫ്‌ലാറ്റ്-സിക്‌സ് എന്‍ജിന്‍ ആണ് പോര്‍ഷ 911-ന്റെ ഹൃദയം. 8-സ്പീഡ് പിഡികെ ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സിമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 3.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന പോര്‍ഷ 911-യ്ക്ക് മണിക്കൂറില്‍ 308 കിലോമിറ്റര്‍ ആണ് പരമാവധി വേഗത. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ആഡംബര യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ റേഞ്ച് റോവറിന്റെ പ്രധാന എസ്യുവി മോഡല്‍ ഫഹദ് വാങ്ങിയിരുന്നു.

  English summary
  Kailas Menon's Response To a Troll On Nazriya Nazim And Fahadh Faasil Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X