നരേന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് വേദിയായി മമ്മൂട്ടിയുടെ വീട്, ഓംകാറിനെ കൊഞ്ചിച്ച് മമ്മൂട്ടി!

ഫോർ ദി പീപ്പിൾ റിലീസിന് ശേഷം നരേന് മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനമാണ്. പത്തൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ഒട്ടേറെ സിനിമകളിൽ നരേൻ അഭിനയിച്ചു. തമിഴിലും മലയാളത്തിലും ഒരുപോലെ തിരക്കുള്ള നടനാണ് ഇന്ന് നരേൻ. നായക വേഷം എന്നതിലുപരിയായി നല്ല സിനിമകളുടെയും നല്ല വേഷങ്ങളും ചെയ്യുക എന്നതാണ് നരേന്റെ പോളിസി. കൈതി റിലീസിന് മുമ്പ് വരെ ക്ലാസ്മേറ്റ്സിലെ മുരളി എന്ന ടാ​ഗ് ​ലൈനിലായിരുന്നു നരേൻ അറിയപ്പെട്ടിരുന്നത്.

എന്നാൽ കൈതിയുടെ റിലീസിന് ശേഷം നരേൻ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഇൻസ്പെക്ടർ ബിജോയാണ്. സോഷ്യൽമീഡിയയിലും വളരെ സജീവമായ നരേൻ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പും ഫോട്ടോയുമാണ് ഇപ്പോൾ ശ്ര​ദ്ധിക്കപ്പെടുന്നത്. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് പുത്തൻ സോഷ്യൽമീഡിയ പോസ്റ്റിലൂടെ നരേൻ പങ്കിട്ടിരിക്കുന്നത്.

 Narain, Mammootty

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പമാണ് നരേനും കുടുംബവും മകന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. മകൻ ഓംകാറിനെ താലോലിക്കുന്ന മമ്മൂട്ടിയേയും ചിത്രങ്ങളിൽ കാണാം. മെ​ഗാസ്റ്റാറിന്റെ കൈകളിൽ വളരെ സന്തോഷവാനായാണ് ഓംകാറുമിരി​ക്കുന്നത്.

മമ്മൂട്ടിയുടെ വീട്ടിലേക്ക് നരേനും കുടുംബവും കേക്കുമായി എത്തി ഓംകാറിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയായിരുന്നുവെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്. മെ​ഗാസ്റ്റാറിനും കുടുംബത്തിനും ഒപ്പമുള്ള നരേന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. വളരെ സിംപിൾ ലുക്കിലാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നീല നിറത്തിലുള്ള ഹാഫ് സ്ലീവ് ഷർട്ടും വെള്ള മുണ്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം. പ്രിന്റഡ് ചുരിദാറായിരുന്നു സുൽഫത്ത് ധരിച്ചിരുന്നത്. ഓംകാറിന്റെ ഒന്നാം പിറന്നാൾ ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ അനുഗ്രഹീതമായി അവസാനിക്കുന്നു എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് നരേൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ഓംകാറിനെ കാണാനായി മമ്മൂട്ടി നരേന്റെ വസതിയിൽ എത്തിയോ എന്ന സംശയമായിരുന്നു ആദ്യം ആരാധകർക്ക്. എന്നാൽ നരേനും കുടുംബവും മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടാണ് പിറന്നാൾ ആഘോഷം നടത്തിയതെന്ന് അദ്ദേഹത്തിന്റെ ആരാധകർ കുറിച്ചിട്ടുണ്ട്.

 Narain, Mammootty

മലയാളത്തിന്റെ മെ​ഗാസ്റ്റാറിന്റെ കൈകളിൽ ഇരുന്ന് ഒന്നാം പിറന്നാൾ മധുരം നുണയാൻ ഭാ​ഗ്യം ലഭിച്ച നരേന്റെ മകന് സിനിമാപ്രേമികളും സെലിബ്രിറ്റികളും ആശംസകൾ നേർന്നു. ചിലർ മമ്മൂട്ടിയുടെയും ഭാര്യയുടെയും സിംപ്ലിസിറ്റിയേയും കമന്റിലൂടെ പുകഴ്ത്തുന്നുണ്ട്. പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലാണ് തങ്ങള്‍ വീണ്ടും അച്ഛനും അമ്മയും ആകാന്‍ പോകുന്ന സന്തോഷം നരേന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

2022 നവംബര്‍ 24നാണ് നരേനും മഞ്ജു ഹരിദാസിനും മകന്‍ പിറന്നത്. പതിനാലാം വയസുള്ള തന്‍മയ് എന്നൊരു മകളും നരേനുണ്ട്. അതേസമയം മമ്മൂട്ടി തന്റെ ഏറ്റവും പുതിയ സിനിമ കാതൽ ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബിയാണ് കാതൽ; ദി കോർ സംവിധാനം ചെയ്തത്.

പ്രീ റിലീസ് ബുക്കിങില്‍ വലിയ ഓളം സൃഷ്ടിക്കാതിരുന്ന ചിത്രത്തിന് പക്ഷെ ചിത്രം നല്ല അഭിപ്രായം നേടിയതോടെ മികച്ച ബുക്കിങ് ലഭിച്ചു. അതേസമയം ഇരൈവനാണ് നരേൻ അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ജയംരവി, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമ ക്രൈം ത്രില്ലറായിരുന്നു. ക്വീൻ എലിസബത്താണ് മലയാളത്തിൽ അണിയറയിൽ ഒരുങ്ങുന്ന നരേന്റെ മറ്റൊരു സിനിമ. മീര ജാസ്മിനാണ് ചിത്രത്തിൽ നായിക.

More from Filmibeat

Read more about: narain mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X