For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റൊരാളെ കൊണ്ട് വരാതെ രക്ഷയില്ല; എന്നിട്ടും വിനയൻ ആ സീൻ കളഞ്ഞില്ല, ഭര്‍ത്താവിൻ്റെ വേഷത്തെ കുറിച്ച് റാണി ശരണ്‍

  |

  വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ. വലിയ താരനിരകളൊന്നുമില്ലെങ്കിലും സിനിമ ഹിറ്റായി എന്നതാണ് ശ്രദ്ധേയമായ കാര്യം. തിയറ്ററുകളിലും ബോക്‌സോഫീസിലുമാക്കെ പത്തൊമ്പതാം നൂറ്റാണ്ട് ജൈത്രയാത്ര തുടരുകയാണ്.

  സിനിമയില്‍ അണിനിരന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുതലുള്ള എല്ലാവരും ശ്രദ്ധിക്കപ്പെട്ടു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചെറിയൊരു സീനില്‍ അഭിനയിച്ച് പോയവരില്‍ സീരിയല്‍-സിനിമാ നടന്‍ ശരണ്‍ പുതുമനയുമുണ്ട്. കഥാപാത്രത്തെ പൂര്‍ണമാക്കാന്‍ സാധിച്ചില്ലെങ്കിലും ആ സീന്‍ കളയാതെ സിനിമയിലുണ്ടായിരുന്നു. ഇത് അതിശയിപ്പിച്ചെന്നാണ് ശരണിന്റെ ഭാര്യ റാണി ശരണ്‍ പറയുന്നത്.

  സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റാണി ഭര്‍ത്താവിന് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞ് എത്തിയത്. തുടര്‍ന്ന് അഭിനയിക്കാന്‍ സാധിക്കാതെ വന്നിട്ടും ഏട്ടനെ സിനിമയില്‍ നിന്നും ഒഴിവാക്കാത്തതിനെ കുറിച്ചും താരപത്‌നി സംസാരിച്ചു. റാണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വിജയ യാത്രയില്‍ ആണ്. എല്ലാവരും ഏറെ കാത്തിരുന്ന ഒരു സിനിമ എന്നതിനപ്പുറം ഞങ്ങള്‍ക്ക് ഒരു സ്വകാര്യ സന്തോഷം എന്നത് ആ സിനിമയിലെ വലിയ ഒരു നിര താരങ്ങള്‍ക്കിടയില്‍ ഏട്ടനും ഉണ്ട് എന്നതാണ്. ഏട്ടനെ കണ്ടല്ലോ എന്ന് ആളുകള്‍ മെസ്സേജ് അയക്കുമ്പോള്‍ ഉള്ള സന്തോഷം ചെറുതല്ല.

  എല്ലാ ചിത്രങ്ങളും കഴിയുന്നതും ആദ്യ ദിവസം പോയി കാണുന്ന ഞങ്ങള്‍ക്ക് ചില വ്യക്തിപരമായ അസൗകര്യങ്ങള്‍ കൊണ്ട് നിര്‍ഭാഗ്യവശാല്‍ ഇന്നും പടം പോയി കാണാന്‍ സാധിച്ചിട്ടില്ല. പക്ഷേ ഏട്ടന്‍ ശ്രദ്ധിക്കപ്പെട്ടു എന്ന അറിവ് വലിയ സന്തോഷം തന്നെ. വിവേക് മുഴക്കുന്ന് തിയറ്ററില്‍ നിന്നുള്ള ഈ പിക് അയച്ച് തന്നിട്ട് മെസ്സേജ് ഇട്ടത് പഞ്ച് ആയിരുന്നു എന്നാണ്.

  Also Read: അയാൾ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങൾ തന്നെ'; സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് സിദ്ദിഖ്

  നന്ദി വിനയേട്ടാ.. ഒരു സീന്‍ ചെയ്ത് പിന്നീട് ക്വാറന്റൈന്‍ കാരണം ഏട്ടന് ബാക്കി ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരാളെ പകരം കൊണ്ട് വരികയല്ലാതെ അവര്‍ക്കും മറ്റു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഒരു സീന്‍ മാത്രമേ ഷൂട്ട് ചെയ്തിരുന്നുള്ളു എന്നത് കൊണ്ട് പുതിയ ആള്‍ വരുമ്പോള്‍ ഈ സീന്‍ ഇല്ലാതെ ആവും എന്ന് തന്നെ വിചാരിച്ചു. ഏട്ടനെ ഡബ്ബ് ചെയ്യാന്‍ വിളി വന്നപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത് ഇത് ഉണ്ടെന്ന്.

  Also Read: ഷാഹിദിനെ പരസ്യമായി ചുംബിച്ച് കരീന കപൂര്‍; കാഴ്ചക്കാരനായി സെയ്ഫ് അലി ഖാനും; പിന്നെ സംഭവിച്ചത്

  ഈ സീന്‍ കട്ട് ചെയ്യാതെ പുതിയ കഥാപാത്രത്തെ കൊണ്ട് വരികയാണ് വിനയേട്ടന്‍ ചെയ്തത്. ഒരു പക്ഷെ, ഏട്ടന് സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള കൊതി മനസ്സിലാക്കിയ ആളുകളില്‍ ഒരാള്‍ ആയത് കൊണ്ടാവാം അത്. ഏട്ടന്‍ ഭാഗമായ ഓരോ സിനിമ പുറത്ത് വരുമ്പോഴും ആ മനസ്സിലെ സ്വപ്നത്തിന് ഒരു പടി കൂടി അടുത്ത് യാഥാര്‍ഥ്യം എത്തിയല്ലോ എന്ന് തോന്നും..

  Also Read: പൃഥ്വിരാജിനെ നായകസ്ഥാനത്തു നിന്നും മാറ്റി, ആ ദേഷ്യം മാറില്ല; പിണക്കത്തെക്കുറിച്ച് സിബി മലയില്‍

  ഇനിയും തേടി എത്താനുള്ള കഥാപാത്രങ്ങളുടെ മുന്നൊരുക്കത്തിലേക്ക് പത്തൊമ്പതാം നൂറ്റാണ്ടും ചേരുന്നത് ദൈവാനുഗ്രഹം.

  NB: ഈ കഥാപാത്രത്തിന് വേണ്ടി മീശ എടുക്കുന്നത് ഏട്ടന്‍ ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു കഥാപാത്രത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ വെപ്പ് മീശ ഒരുക്കി തന്ന ഞങ്ങളുടെ ഇക്ക, റഷീദ് ഇക്കയോടും സ്‌നേഹം' എന്നുമാണ് റാണി പറയുന്നത്.

  Read more about: Sharan Puthumana
  English summary
  Kaiyethum Doorath Serial Fame Sharan Puthumana's Wife Rani About His Latest Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X