ഞാന്‍ കാരണമാണ് അച്ഛന്‍ പോയതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു; സായി കുമാറിനെ കുറിച്ച് മകള്‍ വൈഷ്ണവി

കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കനക ദുര്‍ഗ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് വൈഷ്ണവി. നടന്‍ സായി കുമാറിന്റെ മകളും കൊട്ടരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളുമായ വൈഷ്ണവി ടെലിവിഷനിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്.

വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരപുത്രി. ഈ ഷോ യുടെ പ്രൊമോ വീഡിയോ വൈഷ്ണവി തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ആളുകള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന്‍ എന്നെ വെട്ടിയെന്ന് നടി

ഒരുപാട് സിനിമകളില്‍ അഭിനയിച്ച അച്ഛന്റെ മകളെന്ന നിലയില്‍ നിര്‍മാതാക്കളും സംവിധായകരുമടക്കം ആളുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു അവതാരകന്‍ വൈഷ്ണവിയോട് ചോദിച്ചത്. പക്ഷേ ആളുകള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന്‍ എന്നെ വെട്ടിയെന്ന് നടി മറുപടിയായി പറഞ്ഞു. എന്തായാലും അമ്മയേക്കാളും ജോളിയാണ് അച്ഛനുണ്ടെങ്കില്‍ നല്ല രസമാണന്നും താരപുത്രി പറയുന്നു.

ഇപ്പോള്‍ അച്ഛനുമായി യാതൊരു കോണ്‍ടാക്ടും ഇല്ലെന്നാണ് വൈഷ്ണവി പറഞ്ഞ

അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അച്ഛനുമായി യാതൊരു കോണ്‍ടാക്ടും ഇല്ലെന്നാണ് വൈഷ്ണവി പറഞ്ഞത്. എന്തെങ്കിലും അവഗണനകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടോന്ന ചോദ്യത്തിന് ബോഡി ഷെയ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സൂചിപ്പിച്ചു. മാത്രമല്ല എന്റെ കാരണം കൊണ്ടാണ് അച്ഛന്‍ പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുള്ളതായി വൈഷ്ണി പറയുന്നു.

 നടന്‍ സായി കുമാറിന്റെ ആദ്യഭാര്യയിലുള്ള മകളാണ് വൈഷ്ണവി

നടന്‍ സായി കുമാറിന്റെ ആദ്യഭാര്യയിലുള്ള മകളാണ് വൈഷ്ണവി. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. ഈ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് സായി കുമാര്‍ നടി ബിന്ദു പണിക്കരുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കുകയാണ്. മുന്‍പ് മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് നടന്‍ പങ്കെടുക്കാത്തതിനെ ചൊല്ലി ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.

വൈഷ്ണവി അഭിനയ ജീവിതത്തില്‍ സജീവമായതോടെയാണ് ഈ കഥകളൊക്കെ ചര്‍ച്ചയാവുന്നത്

വൈഷ്ണവി അഭിനയ ജീവിതത്തില്‍ സജീവമായതോടെയാണ് ഈ കഥകളൊക്കെ ചര്‍ച്ചയാവുന്നത്. ഇടയ്ക്ക് അച്ഛന്റെ കൂടെയുള്ള പഴയ ഫോട്ടോസ് നടി പങ്കുവെക്കാറുമുണ്ട്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യത്തും ദൂരത്ത് എന്ന സീരിയലിലാണ് വൈഷ്ണവി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സീരിയലിലെ വില്ലത്തി വേഷം ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു. എന്നാല്‍ തന്റെ ആദ്യ പ്രൊജക്ടില്‍ നിന്നും വേദനയുണ്ടായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞു.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
 സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അഭിനയിക്കാനുള്ള അവസരം വൈഷ്ണവിയെ തേടി എത്തിയിട്ടുണ്ട്

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അഭിനയിക്കാനുള്ള അവസരം വൈഷ്ണവിയെ തേടി എത്തിയിട്ടുണ്ട്. എന്നാല്‍ മാതാപിതാക്കളുടെ താല്‍പര്യ കുറവ് കാരണം അത് വേണ്ടെന്ന് വച്ചു. പിന്നീട് വിവാഹശേഷമാണ് അഭിനയിക്കാന്‍ എത്തുന്നത്. പക്ഷേ ഇന്‍ഡസ്ട്രിയില്‍ ചേര്‍ത്ത് നിര്‍ത്തിയവര്‍ തന്നെ അകറ്റി നിര്‍ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് അന്ന് വൈഷ്ണവി വെളിപ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X