വിവാഹത്തിന് മുൻപ് കാജൽ ഭർത്താവിനോട് ഒരു നിബന്ധന വച്ചിരുന്നു, ഇങ്ങനെയാണെങ്കിൽ കല്യാണം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. ബോളിവുഡിലൂടെയാണ് നടി സിനിമ കരിയർ ആരംഭിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു. മുൻനിര നായകന്മാരുടെ ഭാഗ്യനായികയായി തിളങ്ങാൻ കാജലിന് കഴിഞ്ഞിരുന്നു. മലയാളത്തിൽ സജീവമല്ലെങ്കിൽ പോലും കേരളത്തിലും നടിയ്ക്ക് നിരവധി ആരാധകരുണ്ട്.

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായ താര വിവാഹമായിരുന്നു കാജിലിന്റേത്. ഒക്ടോബർ 30 ന് കൊവിഡ് മാനദണ്ഡം പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പ്രണയ വിവാഹമായിരുന്നു താരങ്ങളുടേത് എന്നാൽ ഇവരുടെ പ്രണയകഥ അധികം ആർക്കും അറിയില്ലായിരുന്നു.10 വർഷത്തെ അടുപ്പത്തിന് ശേഷമാണ് കാജലും ഗൗതവും വിവാഹം കഴിക്കുന്നത് . അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും ഗൗതമുമായുള്ള വിവാഹത്തിന് കാജൽ ഒരു കണ്ടീഷൻ വെച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   ഒരു കണ്ടീഷൻ

7 വർഷത്തെ സൗഹൃദവും 3 വർഷത്തെ ഡേറ്റിംഗിന് ശേഷമാണ് ഗൗതം കാജലിന്റെ ജീവിതത്തിലേയ്ക്ക് എത്തിയത്. ബാല്യകാല സുഹൃത്തുക്കളായിരുന്നെങ്കിലും ഇവരുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ അധികം പ്രചരിച്ചിരുന്നില്ല. വിവാഹത്തോട് അനുബന്ധിച്ച് കാജൽ നൽകിയ ഒരു അഭിമുഖത്തിലാണ് ദീർഘനാളായുള്ള ബന്ധത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ഇരുവരും തമ്മിൽ 10 വർഷത്ത അടുപ്പമുണ്ടെങ്കിലും വിവാഹത്തിന് മുൻപ് നടി ഗൗതമിന് മുന്നിൽ ഒരു കണ്ടീഷൻ വെച്ചിരുന്നു.

 വീട്ടുകാരുടെ  സമ്മതം

പരസ്പരം പ്രണയിച്ചിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. ഗൗതം തന്റെ അച്ഛനുമായി വിവാഹക്കാര്യം സംസാരിച്ചിരുന്നുവെന്നും നടി അഭിമുഖത്തിൽ പറയുന്നു. തുടർന്ന് എല്ലാവരുടേയും സഹകരണത്തോടെ ഒക്ടോബർ 30ന് താജ് ഹോട്ടലിൽ വെച്ച് വിവാഹം നടക്കുന്നത്

 കണ്ടീഷൻ

വിവാഹത്തിന് മുമ്പ് ഗൗതമിന് മുന്നിൽ താൻ ഒരു കണ്ടീഷൻ വെച്ചിരുന്നുവെന്നും കാജൽ അഭിമുഖത്തിൽ പറയുന്നു. തന്റെ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്ന നടി ഗൗതമിനോട് പറഞ്ഞിരുന്നു. സിനിമ സ്റ്റൈലിൽ മുട്ടുകാലിൽ ഇരുന്ന് പ്രണയാഭ്യർഥന നടത്തണമെന്നായിരുന്നു നടിയുടെ കണ്ടീഷൻ.സിനിമയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത വ്യക്തിയാണ് ഗൗതം. അതിനാൽ തന്നെ കാജലിന്റെ ഈ ആവശ്യം ഗൗതമിന് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. എന്നിട്ടും അദ്ദേഹം മുട്ടുകാലിൽ ഇരുന്ന് റൊമാന്റിക് സ്റ്റൈലിൽ പ്രണയാഭ്യർഥന നടത്തിയെന്ന് കാജൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പത്ത് വർഷത്തെ  ബന്ധം

പത്ത് വർഷം മുൻപ് ചില കോമൺ സുഹൃത്തുക്കൾ വഴിയാണ് തങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു. തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.
കൊറോണ വൈറസിനെ തുടർന്നുണ്ടായ ലോക്ക്ഡൗണ്‍ പിരിഞ്ഞ് ജീവിച്ചപ്പോഴാണ് ഇഷ്ടത്തെ കുറിച്ച് തിരിച്ചറിഞ്ഞത്. തുടർന്ന് ഗൗതം വിവാഹത്തെ കുറിച്ച് സംസാരിക്കുകയായിരുന്നുയ വോഗിന് നൽകിയ അഭിമുഖത്തിലാണ് കാജൽ പറഞ്ഞു.

More from Filmibeat

Read more about: kajal agarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X