ഹണിമൂണിന് പോകൻ റെഡിയായി കാജൽ അഗർവാളും ഗൗതമും, ആദ്യ യാത്ര ഇവിടേക്കാണ്
പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു നടി കാജൽ അഗർവാളിന്റേത്. ഒക്ടോബർ 30 ന് ആയിരുന്നു ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവുമായുളള നടിയുടെ വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് മുംബൈയിലെ താജ് ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കാജൽ- ഗൗതം വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി തന്നെയാണ് തന്റേ ആരാധകർക്കായി വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് കാജൽ അഗർവാൾ. ഇപ്പോൾ വൈറലാകുന്നത് നടി പങ്കുവെച്ച പുതിയ ചിത്രമാണ്. ഹണിമൂണിന് പോകാനുള്ള ഒരുക്കത്തിലാണ് കാജലിപ്പോൾ. നടിയുടേയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രമാണ് കാജൽ പങ്കുവെച്ചിരിക്കുന്നത്. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് യാത്രാ ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഒക്ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി." കാജൽ കുറിച്ചു. വിവാഹത്തിന് ശേഷവും പ്രേക്ഷകരുടെ അനുഗ്രഹം തേടി നടി രംഗത്തെത്തിയിരുന്നു.
തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് കാജൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ബോളിവഡ് ചിത്രത്തിലൂടെയാണ് നടിയുടെ സിനിമ പ്രവേശനം. എന്നാൽ നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമകളിലൂടെയായിരുന്നു. വിജയ്, രാം ചരൺ, കമൽഹാസൻ, അല്ലു അർജുൻ എന്നിങ്ങനെ മുൻനിര നായകന്മാരുടെ ഭാഗ്യ നായികയായി തളങ്ങുകയായിരുന്നു. നടിയുടെ ചിത്രങ്ങളെല്ലാം തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിലും നടിക്ക് മികച്ച ആരാധകരുണ്ട്. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും നടി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











