കടലിനടിയില്‍ ബെഡ് റൂമൊരുക്കി നടി കാജലിന്റെ ഹണിമൂണ്‍;ഭര്‍ത്താവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ പുറത്ത്

ലോക്ഡൗണ്‍ കാലത്ത് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വിവാഹിതയായ താരസുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അടുത്തിടെയാണ് നടി ഇത് സ്ഥീരികരിക്കുന്നത്. അങ്ങനെ നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം ഒക്ടോബര്‍ മുപ്പതിന് കാജല്‍ വിവാഹിതയായി.

ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം മാലിദ്വീപില്‍ നിന്നും ഹണിമൂണ്‍ ആഘോഷിക്കുകയാണ് നടിയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള കാജല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹണിമൂണ്‍ ആഘോഷത്തിനിടയിലുള്ള നിരവധി ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്.

മാലിദ്വീപിലെ മനംമയക്കുന്ന കാഴ്ചകള്‍ക്കൊപ്പം പ്രിയതമനൊപ്പമുള്ള ഓരോ നിമിഷങ്ങളെ കുറിച്ചും നടി വാചാലയായി. ഇപ്പോഴിതാ കടലിനടിയില്‍ നവതാരദമ്പതിമാര്‍ക്കായി ഒരുക്കിയ ബെഡ് റൂമിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. കടലിന് അടിത്തട്ടില്‍ രണ്ട് പേര്‍ക്ക് സുഖമായി കിടന്ന് ഉറങ്ങാവുന്ന വിധത്തിലുള്ള ബെഡ് റൂം ഒരുക്കിയിരിക്കുകയാണ്. മാലിദ്വീപിലെ മുറാക റിസോര്‍ട്ടിലെ അണ്ടര്‍വാട്ടര്‍ റൂമില്‍ നിന്നുള്ള ചിത്രങ്ങളാണിത്. 2018 ലാണ് ഈ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരു രാത്രി ഇവിടെ തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം) നിരക്ക്.

kajal-agarwal

ഗൗതമിനൊപ്പം ബെഡില്‍ ചേര്‍ന്നിരിക്കുന്നതും ഗ്ലാസ് ഭിത്തികളിലൂടെ കടലിനടിത്തട്ടിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതുമായ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ കാജല്‍ പങ്കുവെച്ചിരിക്കുന്നത്. ഹണിമൂണ്‍ ആഘോഷം ഒരു സൈഡില്‍ ഉണ്ടെങ്കിലും ദിനചര്യകളില്‍ കാജല്‍ മുടക്കമൊന്നും വരുത്തിയിട്ടില്ല. യോഗ അടക്കമുള്ള വ്യായമങ്ങള്‍ ചെയ്യുന്ന ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളുമായി എത്തുകയാണ് ആരാധകര്‍.

സ്‌കൂള്‍ കാലഘട്ടം മുതല്‍ കാജലിന് അടുത്ത പരിചയമുള്ള വ്യക്തിയായിരുന്നു ഗൗതം കിച്ച്‌ലു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം മുംബൈ സ്വദേശിയാണ്. സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരു വ്യക്തിയുമായി താന്‍ വിവാഹിതയാവുമെന്ന കാര്യം നടി തന്നെ നേരത്തെ പറഞ്ഞിരുന്നു. അന്ന് മുതല്‍ ഗൗതത്തിന്റെ പേരും പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇതേ കുറിച്ച് കൂടുതല്‍ വ്യക്തതയില്ലായിരുന്നു.

Recommended Video

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

ലോക്ഡൗണ്‍ നാളുകളില്‍ കാജലിന്റെയും ഗൗതത്തിന്റെയും വിവാഹനിശ്ചയം വളരെ രഹസ്യമായി നടത്തിയിരുന്നു. ഒടുവില്‍ മുംബൈയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഡംബരമായി തന്നെ താരവിവാഹം നടന്നു. സിനിമാ താരങ്ങള്‍ക്കും സുഹൃത്തക്കള്‍ക്കുമായി പ്രത്യേക റിസപ്ഷന്‍ ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് വിവാഹം കഴിഞ്ഞതിന് പിന്നാലെ ഹണിമൂണ്‍ തീരുമാനിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X