കാജൽ അഗർവാളിന്റെ മെഹന്തിയിലുള്ള പേര് കണ്ടോ, മനോഹരമായ ആ ചിത്രം പങ്കുവെച്ച് നടി

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടി കാജൽ അഗർവാളിന്റേത്. നടി തന്നെയാണ് വിവാഹിതയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവാണ് കാജലിന്റെ വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വളരെ ലളിതമായിട്ടാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുക്കുന്നത്. ഒക്ടോബർ 30 നാണ് കാജൽ- ഗൗതം വിവാഹം.

വിവാഹം ലളിതമായിട്ടാണെങ്കിലും ആഘോഷമാക്കുകയാണ് കാജലും കുടുംബാംഗങ്ങളും. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും മറ്റും നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു ഭാവി വരനുമൊത്തുളള ചിത്രം നടി പങ്കുവെച്ചത്. പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന കാജലിന്റേയും ഗൗതമിന്റേയും ആദ്യ ചിത്രമായിരുന്നു ഇത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിത കാജലിന്റെ മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്.

മെഹന്തി ചടങ്ങ്

സോഷ്യൽ വീഡിയയിൽ വൈറലാവുന്നത് നടിയുടെ മെഹന്തി ആഘോഷ ചിത്രമാണ്. കാജൽ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മെഹന്തി ചടങ്ങിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. കൈകളിലെ മെഹന്തി ദൃശ്യമാകുന്ന രീതിയിലാണ് നടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. തന്റെ വിവാഹ ഹാഷ്‌ടാഗായ "#kajgautkitched'' ഒപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ചുരിദാറാണ് നടി ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ അൽപം വലിയ കമ്മലാണ് ഉപയോഗിച്ചിരിക്കുന്നത്.

 വിവാഹത്തിന്  ശേഷവും  സിനിമയിൽ

വിവാഹത്തിന് ശേഷവും സിനിമയിൽ അഭിനയിക്കുമെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹത്തെ കുറിച്ച് പങ്കുവെക്കവെയാണ നടി ഇക്കാര്യ വെളിപ്പെടുത്തിയത് എനിക്ക് സന്തോഷം തരുന്ന പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരുമെന്നാണ് നടി പറഞ്ഞത്."2020 ഒക്ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി." കാജൽ പറഞ്ഞു.

വാഹ നിശ്ചയ  ചിത്രം

ദിവസങ്ങൾക്ക് മുൻപ് കാജൽ തന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
എൻഗേജ് മെന്റ് മോതിരത്തിൻറെ വീഡിയോ ങ്കുവെച്ച് കൊണ്ടാണ് നടി വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. പങ്കുവെച്ച വീഡിയോയിൽ വിരുകൾ ചലിപ്പിക്കുകയും അതിനൊപ്പം തംസ് അപ്പ് ചിഹ്നം കാണിക്കുകയും ചെയ്തുകൊണ്ടാണ് കാജൽ മോതിരം കാണിച്ചിരിക്കുന്നത് .

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

മുംബൈ സ്വദേശിയാണെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് കാജൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ സിനിമയിൽ എത്തിയത്. ബോളിവുഡിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടി ലഭിച്ചത്. കോളിവിഡ്, ടോളിവുഡ് ചിത്രങളിലൂടെ മികച്ച ആരാധകരെ കാജൽ സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിലും നടിക്ക് മികച്ച ആരാധകരുണ്ട്.

Recommended Video

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

കാജൽ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X