അമ്മയാവാൻ തയ്യാറെടുക്കുന്ന കാജല്‍ അഗര്‍വാളിന്റെ മാത്യക ആരാണ്, ഉഗ്രൻ മറുപടിയുമായി നടി...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് കാജൽ അഗർവാൾ. മലയാളത്തിൽ സജീവമല്ലെങ്കിലും നടിയക്ക് കേരളത്തിൽ മികച്ച ആരാധകരുണ്ട്. 2004 ൽ ആണ് നടി സിനിമയിൽ എത്തുന്നതെങ്കിലും 2009 ൽ പുറത്ത് ഇറങ്ങിയ മഹാധീരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്നും മിനിസ്ക്രീനിൽ ചർച്ചയാവുന്ന ചിത്രമാണിത്. തെലുങ്കിനെ പോലെ തമിഴിലും നടി സജീവമായിരുന്നു. വിജയ്, സൂര്യ, അജിത് തുടങ്ങിയ താരങ്ങകളുടെ നായികയായി കാജൽ തിളങ്ങിയിട്ടുണ്ട്. കാജൽ മലയാളത്തിൽ ‌ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും സഹോദരി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

2020 ൽ ആയിരുന്നു കാജലിന്‌റേയും ബാല്യകാലസുഹൃത്തായ ഗൗതം കിച്ച്‌ലുവിന്റേയും വിവാഹം. കൊവിഡ് കാലമായിരുന്നത് കൊണ്ട് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. കല്യാണം കഴിഞ്ഞതിന് പിന്നാലെ തന്നെ നടി അമ്മയാവാൻ പോകുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് നടിയോ ഭർത്താവോ പ്രതികരിച്ചിരുന്നില്ല. എന്നാൽ 2022 ൽ ന്യൂയർ ആശംസയ്ക്കൊപ്പമാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. കമൽ ഹാസൻ ചിത്രമായ ഇന്ത്യ 2 ൽ നിന്ന് മാറിയതിന് പിന്നാലെയായിരുന്നു നടി അമ്മയാവാൻ പോകുന്നു എന്നുള്ള വാർത്ത പ്രചരിച്ചത്. ഇപ്പോഴിത അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.

കുഞ്ഞിനായി കാത്തിരിക്കുന്നു

കുഞ്ഞിനെ കാത്തിരിക്കുകയാണ് കാജലും ഭർത്താവും. ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആകുന്നത് നടിയുടെ പുതിയ അഭിമുഖമാണ് . കുഞ്ഞിന് വേണ്ടിയുളള തയ്യാറെടുപ്പിനെ കുറിച്ചാണ് താരം പറയുന്നത്. കൂടാതെ ജോലിയും സ്വകാര്യ ജീവിതവും ഒന്നിച്ചു കൊണ്ട് പോകുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്.

സിനിമയിലെ  മാറ്റം

സിനിമ മേഖലയിലെ മാറ്റത്തെ കുറിച്ചും ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. കാലം മാറിയതിന് അനുസരിച്ച് സിനിമ മേഖലയിലും മാറ്റം വന്നിട്ടുണ്ട്. കാലത്തിന് അനുസരിച്ച് ആളുകളുടെ കാഴ്ചപ്പാടു മാറി. വിവാഹത്തിനും അമ്മയായതിന് ശേഷവും നടിമാരെ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുളള മാറ്റത്തിൽ സന്തോഷിക്കുന്നുണ്ടെന്നു താരം പറയുന്നു. ബോളിവുഡിൽ മാത്രമല്ല മറ്റ് സിനിമ മേഖലയും മാറിയെന്നും കാജൽ കൂട്ടിച്ചേർത്തു. വ്യക്തി ജീവിതത്തിലെ മാറ്റത്തിന് അനുസരിച്ച് അപ്പോൾ വേണമെങ്കിലും ജോലിയിൽ തുടരാമെന്നും കാജൽ പറയുന്നുണ്ട്.

  അമ്മയാവാൻ  പോകുന്നു

കൂടാതെ സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ചും പറയുന്നുണ്ട്. 'താൻ തിരക്കഥ നോക്കി സെലക്ടീവായിട്ടാണ് ചിത്രം ചെയ്യുന്നത്. വിവാഹത്തിന് ശേഷം മാത്രമല്ല നേരത്തെ മുതൽ അങ്ങനെ തന്നെയാണ്. വിവാഹം ഒരിക്കലും അതിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നു കാജൽ പറയുന്നുണ്ട്'. കുഞ്ഞിനെ കുറിച്ചും താരം പറയുന്നുണ്ട്. കുട്ടിയെ കാണാൻ വേണ്ടി കാത്തിരിക്കുകയാണെന്നാണ് പറയുന്നത്. കൂടാതെ അമ്മയാവാൻ പോകുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

Recommended Video

Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
റോൾ മോഡൽ

നിരവധി തയ്യാറെടുപ്പോടെയാണ് കുഞ്ഞിനായി കാജൽ കാത്തിരിക്കുന്നത്. സിനിമ മേഖലയിലെ ആരേയും മാത്യകയാക്കിയിട്ടില്ലെന്നു കാജൽ അഭിമുഖത്തിൽ പറയുന്നു. തന്റെ വഴിയിലൂടെ സഞ്ചരിക്കാനാണ് താൽപര്യം. തനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് കണ്ടെത്തും. ഇപ്പോൾ ഒരു വീട് നടത്തി കൊണ്ട് പോവുക, കുടംബം നോക്കുക, ജോലി ചെയ്യുക എന്നിങ്ങനെയുള്ള നിരവധി ഉത്തരവാദിത്വങ്ങളുണ്ട്. ഞാൻ ആരേയും പകർത്തുകയല്ല, മറിച്ച് അതെല്ലാം സ്വയം കണ്ടുപിടിക്കുകയും പഠിക്കുകയുമാണ ചെയ്യുന്നതെന്നും കാജൽ പറയുന്നുണ്ട്.

More from Filmibeat

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X