'നീ എന്റെ എല്ലാമാണ്'; മാതൃദിനത്തില്‍ തന്റെ കുഞ്ഞുരാജകുമാരനെ പരിചയപ്പെടുത്തി കാജല്‍ അഗര്‍വാള്‍

ആരാധകരുടെ പ്രിയതാരം കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ഏപ്രില്‍ 19-നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാതൃത്വത്തിന്റെ ആദ്യദിനങ്ങള്‍ ആഘോഷിക്കുന്നതിനിടെ എത്തിയ സവിശേഷമായ ഈ മാതൃദിനത്തില്‍ മകനോടൊപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവെക്കുകയാണ് കാജല്‍ അഗര്‍വാള്‍.

ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെയാണ് കാജല്‍ അഗര്‍വാള്‍ തന്റെ മകന്‍ നീല്‍ കിച്ച്‌ലുവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. പ്രിയപ്പെട്ട നീല്‍, എന്റെ ആദ്യത്തെ കണ്‍മണി എന്ന് അഭിസംബോധന ചെയ്താണ് കാജല്‍ കത്ത് രൂപത്തിലുള്ള കുറിപ്പ് ആരംഭിക്കുന്നത്.

ഹൃദയസ്പര്‍ശിയായ കുറിപ്പ്

'നീ എനിക്ക് അത്ര വിലപ്പെട്ടതാണെന്നും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ ഞാന്‍ എന്റെ കൈകളില്‍ എടുത്ത നിമിഷം, നിന്റെ കുഞ്ഞിക്കൈകള്‍ എന്റെ കൈയില്‍ പിടിച്ച നിമിഷം, നിന്റെ ശ്വാസവും ചൂടും കുഞ്ഞിക്കണ്ണുകളും കണ്ട ആ നിമിഷം തന്നെ ഞാന്‍ എന്നേന്നെക്കുമായി പ്രണയത്തിലായതായി മനസ്സിലാക്കി.

നീ എന്റെ ആദ്യത്തെ കണ്‍മണിയാണ്. എന്റെ ആദ്യത്തെ മകന്‍. എന്റെ എല്ലാമെല്ലാമാണ്. വരും വര്‍ഷങ്ങളില്‍ നിന്നെ ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ നീ ഇതിനോടകം എനിക്ക് അനേകം കാര്യങ്ങള്‍ പകര്‍ന്നു നല്‍കി. ഒരു അമ്മയാവുക എന്നാല്‍ എന്താണെന്ന് നീ എന്നെ പഠിപ്പിച്ചു. നിസ്വാര്‍ത്ഥമായ സ്‌നേഹമെന്തെന്ന് നീ മനസ്സിലാക്കിത്തന്നു. ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിക്കുകയാണ്.'

അത് വളരെ ഭയാനകമായ കാര്യമാണ്. എന്നാല്‍ അതിലുപരി ഇത് മനോഹരമാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇവയെല്ലാം ആദ്യമായി അനുഭവിച്ചറിയാന്‍ സഹായിച്ച ഒരാളെന്ന നിലയില്‍ നന്ദി. മറ്റാര്‍ക്കും ഇതിന് കഴിയില്ല. എന്റെ കുഞ്ഞുരാജകുമാരനെ തന്നെ ദൈവം അതിനായി തെരഞ്ഞെടുത്തു.

മകനോടുള്ള സ്‌നേഹം

നീ കരുത്തനും സ്‌നേഹമുള്ളവനുമായി വളരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ശോഭയുള്ളതും മനോഹരവുമായ വ്യക്തിത്വം ഈ ലോകത്ത് ഒരിക്കലും മങ്ങരുതെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ ധൈര്യശാലിയും ദയയും ഉദാരതയും ക്ഷമയുള്ളവനുമായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതെല്ലാം ഞാന്‍ ഇതിനകം നിന്നില്‍ കാണുന്നു. നിന്നെ എന്റത് എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നീ എന്റെ സൂര്യനാണ്, എന്റെ ചന്ദ്രനാണ്, എന്റെ എല്ലാ നക്ഷത്രങ്ങളുമാണ്, കുഞ്ഞേ, നീ അത് ഒരിക്കലും മറക്കരുത്'

കാജലിന്റെ സ്‌നേഹനിര്‍ഭരമായ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിന് നിരവധി ആരാധകരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

കാജലിന്റെ കുഞ്ഞുരാജകുമാരന്‍

തന്റെ കുഞ്ഞുനീലിനെ ഭൂമിയിലേക്ക് വരവേറ്റതിന്റെ അനുഭവത്തെക്കുറിച്ചും കാജല്‍ നേരത്തെ ആരാധകരോട് പങ്കുവെച്ചിരുന്നു. 'എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. കുഞ്ഞിന്റെ ജനനത്തിന് ഏറെ ദൈര്‍ഘ്യം വേണ്ടിവന്നിരുന്നു. എങ്കിലും അത് അഹ്ലാദം നല്‍കുന്നതും ഏറ്റവും സംതൃപ്തവുമായിട്ടുള്ള അനുഭവമാണ്. നീല്‍ ജനിച്ച് ആദ്യ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപിള്ളയോടും വെളുത്ത പാടയോടും കൂടി എന്റെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു. അത് വിവരിക്കാനോ വിശദീകരിക്കാനോ സാധിക്കാത്ത അനുഭൂതിയായിരുന്നു'. കാജല്‍ കുറിയ്ക്കുന്നു.

'ആ ഒരു നിമിഷമാണ് സ്‌നേഹത്തിന്റെ ആഴമേറി സാധ്യതകളെ കുറിച്ച് ഞാന്‍ മനസിലാക്കുന്നത്. എന്നന്നേക്കുമായി എന്റെ ഹൃദയത്തിന്റെയും പുറമേയുള്ള ശരീരത്തിന്റെയും ഉത്തരവാദിത്തം മനസിലാക്കാനും വലിയൊരു കൃതജ്ഞത അനുഭവിക്കാനും സാധിച്ചു', നടി പറയുന്നു.

പ്രസവം സങ്കീര്‍ണ്ണമായിരുന്നു

അതേസമയം, പ്രസവം അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നടി വ്യക്തമാക്കുന്നുണ്ട്. ''തീര്‍ച്ചയായിട്ടും ഇതൊട്ടും എളുപ്പമായിരുന്നില്ല. മൂന്ന് ദിവസം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രാവിലെ രക്തം വാര്‍ന്ന് പോകുന്നു. വയറ് വലിഞ്ഞ് മുറുകിയിരിക്കുന്നു, നനഞ്ഞ പാഡുകള്‍, ബ്രെസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം, എല്ലാം ശരിയായി നടക്കുമോ എന്ന ആകുലത, കൂടാതെ മരുന്നുകള്‍ നല്‍കുന്ന ഉത്കണ്ഠയും ഉണ്ടായിരുന്നു. എന്നാല്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്',കാജല്‍ അഗര്‍വാള്‍ ഓര്‍മ്മിക്കുന്നു.

2020 ഒക്ടോബറിലായിരുന്നു കാജല്‍ അഗര്‍വാളിന്റെയും ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം. മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഏഴ് വര്‍ഷത്തെ പ്രണയത്തിനും ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും കാജല്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുതുവര്‍ഷദിനത്തിലാണ് കാജല്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നും നടി ആരാധകരെ അറിയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X