കാജലിന്റെ വിവാഹത്തിന് ദിവസങ്ങൾ മാത്രം, പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച വീഡിയോ പങ്കുവെച്ച് നടി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് കാജൽ അഗർവാൾ. 2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. ബോളിവുഡിലൂടെയാണ് കാജൽ വെള്ളിത്തിരയിൽ എത്തിയതെങ്കിലും തെലുങ്ക് ചിത്രത്തിലൂടെയാണ് നടിക്ക് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയായത്. തെന്നിന്ത്യൻ സിനിമയിൽ സജീവമായ കാജലിന് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്.
സോഷ്യൽ മീഡിയയിലും സിനമ കോളങ്ങളിലും ഏറെ ചർച്ചയായ നടിയാണ് കാജൽ. നടിയുടെ വിവാഹ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമ കോളങ്ങളിൽ നടി ചർച്ചയായത് . കാജൽ തന്നെയാണ് വിവാഹ വാർത്ത പ്രേക്ഷകരുമായ പങ്കുവെച്ചത്. നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ ണീഡിയയിൽ വൈറലാകുന്നത് കാജലിന്റെ പുതിയ ഇൻസ്റ്റഗ്രാം ചിത്രമാണ്

കാജലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. എൻഗേജ് മെന്റ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി ഇപ്പോൾ. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹ നിശ്ചയം. എൻഗേജ് മെന്റ് മോതിരത്തിൻറെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് കാജൽ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. നടി പങ്കുവെച്ച വീഡിയോയിൽ കാജൽ ഡയമണ്ട് മോതിരം കാണിച്ചിട്ടുണ്ട്. വിരുകൾ ചലിപ്പിക്കുകയും അതിനൊപ്പം തംസ് അപ്പ് ചിഹ്നം കാണിക്കുകയും ചെയ്തുകൊണ്ടാണ് കാജൽ മോതിരം കാണിച്ചിരിക്കുന്നത് .നടി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വ്യവസായി ഗൗതം കിച് ലുവാണ് കാജലിന്റെ വരൻ. വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഒക്ടോബർ 30 നാണ് കാജലിന്റെ ഗൗതമിന്റേയും വിവാഹം. നടിയുടെ ബാല്യകാല സുഹൃത്താണ് ഗൗതം. സ്കൂൾ കാലഘട്ടം മുതൽ ഇരുവർക്കും അടുത്തറിയാം. ഇ-കൊമേഴ്സ് സ്ഥാപനമായ ഡിസേൺ ലിവിങ് മേധാവിയാണ് ഗൗതം കിച്ലു. മുംബൈയിൽ വെച്ചാണ് വിവാഹം. ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ബാല്യകാല സുഹൃത്തുക്കളാണെങ്കിലും വീട്ടുകാർ നിശ്ചയിച്ച വിവാഹമാണ് ഇവരുടേത്. നേരത്തെ ഗോസിപ്പ് കോളങ്ങിൽ നടിയുടെ പ്രണയകഥ ചർച്ച വിഷയമായിരുന്നു. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അന്ന് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ നടി തയ്യാറായില്ലായിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചും നടി തന്നെ വെളിപ്പെടുത്തുകയായിരുന്നു.


Click it and Unblock the Notifications