മഞ്ഞയിൽ ഗംഭീര ലുക്കിൽ കാജൽ അഗർവാൾ, നടിയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കാജൽ അഗർവാളിന്റെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ. ഒക്ടോബർ 30 നാണ് നടിയുടേയും ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവിന്റേയും വിവാഹം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വളരെ ലളിതമായിട്ടാണ് താര വിവാഹം നടക്കുക. വിവാഹം ലളിതമായിട്ടാണെങ്കിലും ചടങ്ങുകൾ ആഘോഷമാക്കുകയാണ് താരം കുടുംബം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാജലിന്റെ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളാണ്.

ഇന്ന് രാവിലെ മെഹന്തി ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച് നടി രംഗത്തെത്തിയിരുന്നു. കൈകളിൽ മൈഹന്തി ഇട്ട് നിൽക്കുന്ന ഒരു ചിത്രം മാത്രമാണ് ൻടി പങ്കുവെച്ചത്.. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഹൽദി ആഘോഷ ചിത്രങ്ങൾ എത്തിയിരിക്കുകയാണ്. മഞ്ഞ നിറത്തിലുളള വസ്ത്രവും പൂക്കൾ കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൽദി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങ സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാവുന്നുണ്ട്. ഒരു ചിത്രത്തിൽ ചിത്രത്തിൽ, പരമ്പരാഗത പുഷ്പ ആഭരണങ്ങൾ ധരിച്ച് കാജലിനെ കാണാം. മറ്റൊന്നിൽ ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന നടിയെയാണ് കാണുന്നത്. ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്ന കാജലിന്റെ മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിവാഹത്തിന് ശേഷവും സിനിമയിൽ തുടരുമെന്ന് നടി അറിഞ്ഞിട്ടുണ്ട്. ഗോസിപ്പ് കോളങ്ങളിൽ അധികം ഇടം പിടിക്കാത്ത നടിയാണ് കാജൽ അഗർവാൾ.. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് നടിയുടെ പ്രണയ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അധികം വൈകാതെ ബ്രേക്കപ്പ് വാർത്തയും പ്രേക്ഷകരുടെ മുന്നിൽ എത്തുകയായിരുന്നു. ഗൗതം കിച്ലു നടിയുടെ ബാല്യകാല സുഹൃത്താണ്. വീട്ടുകാർ പറഞ്ഞു ഉറപ്പിച്ച ബന്ധമാണെന്നും നടി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെയായിരുന്നു ഗൗതമിനോടൊപ്പമുള്ള കാജലിന്റെ ആദ്യ ചിത്രം പുറത്തു വന്നത്. നടിക്ക് എല്ലാവിധ ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
വിവാഹത്തിന് മുൻപ് തന്നെ ആരാധകരുടെ അനുഗ്രഹം തേടി താരം രംഗത്തെത്തിയിരുന്നു. സേഷ്യൽ മീഡിയ പേജിലൂടൊണ് നടി അനുഗ്രഹം തേടി രംഗത്തെത്തിയത്. വിവാഹത്തിനെ കുറിച്ചും ഭാവി ജീവിതത്തിനെ കുറിച്ചും കാജൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ ഒക്ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി." കാജൽ പറഞ്ഞു.


Click it and Unblock the Notifications