For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാജല്‍ അഗര്‍വാള്‍ മുതല്‍ റാണ ദഗുബതി വരെ, 2020ല്‍ വിവാഹിതരായ തെലുങ്ക് താരങ്ങള്‍

  |

  താര വിവാഹങ്ങള്‍ കൂടുതലായി നടന്ന വര്‍ഷമായിരുന്നു 2020. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിക്കവരും വിവാഹത്തെ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയത്. സിനിമകളില്ലാത്ത സമയത്ത് കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് പലരും കടന്നുപോയത്. ഇത് എല്ലാവരെയും ജീവിതത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാനായി പ്രേരിപ്പിച്ചു. സിനിമാ മേഖല നിശ്ചലമായതോടെ സോഷ്യല്‍ മീഡിയയിലാണ് താരങ്ങളെല്ലാം കൂടുതല്‍ ആക്ടീവായത്.

  ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  താരങ്ങളുടെതായി വന്ന പോസ്റ്റുകളെല്ലം നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലായിരുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് മിക്ക താരവിവാഹങ്ങളും ഇക്കൊല്ലം നടന്നത്. തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് സെലിബ്രിറ്റികളുടെയും വിവാഹം ഈ വര്‍ഷം നടന്നു. തെലുങ്ക് സിനിമാലോകത്തും ഈ വര്‍ഷം വിവാഹിതരായവര്‍ ഏറെയാണ്.

  ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായ താരമാണ് റാണ ദഗുബതി. ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. വിവാഹം കഴിക്കാന്‍ മുന്‍പ് താല്‍പര്യമില്ലാതിരുന്ന താരം ഈ വര്‍ഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുളള തീരുമാനമെടുത്തത്. അടുത്ത സുഹൃത്തായിരുന്ന മിഹിക ബജാജിനെയാണ് നടന്‍ ജീവിതസഖിയാക്കിയത്. ആഗസ്റ്റ് ഏട്ടിനായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

  ഹാപ്പി ഡെയ്‌സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നിഖില്‍ സിദ്ധാര്‍ത്ഥ്. മെയ് പതിനാലിനായിരുന്നു ഹൈദരാബാദിലെ ഫാം ഹൗസില്‍ വെച്ച് നടന്റെ വിവാഹം. പല്ലവി വര്‍മ്മയെ ആണ് നടന്‍ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആന്ധ്രാ പ്രദേശ് സ്വദേശിയായ പല്ലവി ഡോക്ടര്‍ കൂടിയാണ്.

  തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിതിന്‌റെ വിവാഹം ഈ വര്‍ഷം ജൂലായ് 26നാണ് നടന്നത്. ദുബായില്‍ വെച്ച് എപ്രില്‍ 15ന് നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനം കാരണം മാറ്റിവെക്കേണ്ടി വന്നു. തുടര്‍ന്നാണ് ഹൈദരാബാദില്‍ വെച്ച് തന്നെ നിതിനും ശാലിനിയും ഒന്നായത്. ഇഷ്ഖ്, ഭീഷ്മ പോലുളള സിനിമകളിലൂടെ തെലുങ്കില്‍ ശ്രദ്ധേയനായ താരമാണ് നിതിന്‍.

  തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്‌റെ വിവാഹം ഒക്ടോബറിലാണ് നടന്നത്. അടുത്ത സുഹൃത്തായിരുന്ന ഗൗതം കിച്ച്‌ലുവാണ് നടിയെ വിവാഹം കഴിച്ചത്. ബെസ്റ്റ് ഫ്രണ്ട്‌സായിരുന്ന ഇരുവരും ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു കാജല്‍ അഗര്‍വാളിന്‌റെ വിവാഹം നടന്നത്.

  Kannan Thamarakkulam Wedding Video | FilmiBeat Malayalam

  നടിയും നിര്‍മ്മാതാവുമായ നിഹാരി കൊനിഡേലയുടെ വിവാഹവും ഈ വര്‍ഷം നടന്നു. തെലുങ്കിലെ സൂപ്പര്‍താരം വരുണ്‍ തേജിന്‌റെ സഹോദരി കൂടിയാണ് നടി. ബിസിനസ് സ്ട്രാറ്റര്‍ജിസ്റ്റായ ചൈതന്യ ജോന്നലഗഡ്ഡയാണ് നടിയെ വിവാഹം കഴിച്ചത്. ഡിസംബര്‍ ഏട്ടിനായിരുന്നു ഇവരുടെ വിവാഹം. നിഹാരികയുടെ ബന്ധുക്കളായ ചിരഞ്ജീവി, രാംചരണ്‍ തേജ, അല്ലു അര്‍ജുന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

  Read more about: year ender 2020 2021 ahead
  English summary
  kajal agarwal to rana daggubati: tollywood actors who married in 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X