'ഭാര്യയുണ്ടായിരുന്നിട്ടും പ്രഭു ഖുശ്ബുവിനെ വിവാഹം കഴിച്ചു, അവൾ നല്ല പെൺകുട്ടിയാണ്'; ഖുശ്ബുവിനെ കുറിച്ച് നടി!

ഒരു കാലത്ത് നടി ഖുശ്ബുവിന് ഉണ്ടായിരുന്ന അത്ര പോപ്പുലാരിറ്റിയും സ്വീകാര്യതയും സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു നടിക്കുമുണ്ടായിരുന്നില്ല. ഖുശ്ബുവായിരുന്നു എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് ഇൻ‌ഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടി. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കടന്നാണ് ഖുശ്ബു ഇന്ന് കാണുന്ന രീതിയിലേക്ക് വളർ‌ന്ന് വന്നത്.

അടുത്തിടെ ഖുശ്ബു ലൈംഗികാതിക്രമത്തിനിരയായെന്ന് പുറത്ത് പറഞ്ഞത് വലിയ വാർത്തയായിരുന്നു. പിതാവില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനത്തെപ്പറ്റിയാണ് നടി വെളിപ്പെടുത്തിയത്. എട്ടാമത്തെ വയസിലാണ് പിതാവില്‍ നിന്ന് ലൈംഗികാതിക്രമം നടിക്ക് ഉണ്ടായത്.

Kushboo

ഈ വിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെ ഉപദ്രവിക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഖുശ്ബു പറഞ്ഞിരുന്നു. 'പതിനഞ്ചാമത്തെ വയസില്‍ ഞാന്‍ പിതാവിനെ എതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് അയാള്‍ പീഡനം നിര്‍ത്തിയത്. ഇന്ന് എനിക്ക് 52 വയസുണ്ട്. ഇത്രയും നാള്‍ ഇതെല്ലാം എന്റെ ഉള്ളിലുണ്ടായിരുന്നു.'

'ലൈംഗികാതിക്രമത്തിനിരയായ എല്ലാവരിലും വലിയ ഭാരമാണ് ഈ അനുഭവങ്ങള്‍ ഏല്‍പ്പിക്കുന്നത്. അവ പുറത്ത് വിട്ടപ്പോള്‍ എനിക്ക് ഇപ്പോള്‍ ആശ്വാസം തോന്നുന്നു. ഒരു ഭാരവും പേറി ജീവിക്കുന്നു എന്ന തോന്നല്‍ ഇനിയുണ്ടാകില്ല' എന്നാണ് ഖുശ്ബു പറഞ്ഞത്. പിതാവിനെതിരെ ശബ്ദമുയര്‍ത്തിയത് ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്നാണ് ഖുശ്ബു ഇപ്പോള്‍ പറയുന്നത്.

അയാള്‍ കുടുംബത്തിലുണ്ടായിരുന്നെങ്കില്‍ താനിന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ലെന്നും ഖുശ്ബു പറഞ്ഞു. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകൻ സുന്ദറിനെ ഖുശ്ബു വിവാഹം ചെയ്തത്.

ആ ബന്ധത്തിൽ രണ്ട് പെൺമക്കളും ഖുശ്ബുവിനുണ്ട്. അതേസമയം ഇപ്പോഴിത നടൻ പ്രഭുവുമായുള്ള തന്റെ പ്രണയത്തെ കുറിച്ചും അത് പിന്നീട് തകർന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഖുശ്ബു. പ്രഭവുമായുള്ള പ്രണയം അവസാനിച്ചപ്പോൾ വല്ലാതെ വേദന അനുഭവിച്ചിരുന്നുവെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു.

1986ൽ കലിയുഗ പാണ്ഡവുലു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഖുശ്ബുവിന്റെ നായികാ ജീവിതം ആരംഭിക്കുന്നത്. മുംബൈയിൽ ജനിച്ച് വളർന്ന നടിയാണ് ഖുശ്ബു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും സിനിമകൾ ചെയ്തിട്ടുണ്ട്. 199 ൽ ഖുശ്ബുവും പ്രഭുവും ചിന്നി തമ്പി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ തുടങ്ങിയിരുന്നുവെന്നാണ് ഖുശ്ബുവിന്റെ കമന്റ്.

Kushboo

ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പ്രഭുവുമായുള്ള ബന്ധത്തെക്കുറിച്ച് ഖുശ്ബു തുറന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. നാല് വർഷം പ്രഭുവുമായി ഞാൻ പ്രണയത്തിലായിരുന്നു. 1993ൽ പോയസ് ഗാർഡനിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ഞങ്ങൾ വിവാഹിതരായത്. പ്രഭു നേരത്തെ വിവാഹിതനായിരുന്നു.

അതിനാൽ പിതാവ് ശിവാജി ഗണേശൻ ഇതിനെ ശക്തമായി എതിർത്തിരുന്നു. ആദ്യ ഭാര്യയുമായി തർക്കങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നത് എന്നാണ് ഖുശ്ബു പറഞ്ഞത്. 200ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള തെലുങ്ക് നടി കാക്കിനട ശ്യാമള അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രഭു-ഖുശ്ബു ബന്ധത്തെക്കുറിച്ച് രസകരമായ ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.

ഖുശ്ബു വളരെ നല്ല പെൺകുട്ടിയാണ്. ജീവനായതുകൊണ്ടാണ് പ്രഭുവിനെ വിവാഹം കഴിച്ചത്. എന്നിരുന്നാലും ഇവരുടെ വിവാഹം പ്രഭുവിന്റെ കുടുംബത്തിൽ തർക്കങ്ങൾക്ക് കാരണമായി. ശേഷം ഇരുവരും വേർപിരിഞ്ഞു.

സി.സുന്ദറുമായാള്ള ഖുശ്ബുവിന്റെ രണ്ടാം വിവാഹം 2000ൽ ആയിരുന്നു. രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു ആദ്യം കോൺഗ്രസിൽ ചേർന്നു. പിന്നീട് ബിജെപിയിൽ ചേർന്നു. ഇപ്പോൾ ദേശീയ വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിക്കുന്നു. സോഷ്യൽമീഡിയയിലും വളരെ സജീവമാണ് ഖുശ്ബു.

More from Filmibeat

Read more about: kushboo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X