For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്യമതത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തു!! വീട്ടിൽ നിന്ന് പുറത്താക്കി, അമ്മിണിപ്പിള്ളയിലെ നായിക

  |

  2019 മലയാള സിനിമയെ സംബന്ധിച്ച് ഒരു മികച്ച വർഷമാണ്. ഒരു പിട മികച്ച ചിത്രങ്ങളാണ് ഈ വർഷം തുടക്കത്തിൽ തന്നെ പുറത്തിറങ്ങിയത്. അതുപോലെ തന്നെ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖ താരങ്ങൾ പോലും മികച്ച പ്രകടനമാണ് കാഴ്ച വയ്ച്ചത്. ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു കക്ഷി അമ്മിണി പിളള. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

  വികൃതിയുമായി സൗബിനും സുരാജും മുഖാമുഖം എത്തുമ്പോൾ!! ഫസ്റ്റ് ലുക്ക് പോസ്റ്റർ....

  കക്ഷി അമ്മിണിപ്പിളളയിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കാന്തി ശിവദാസൻ എന്ന കഥാപത്രം. ഫറ ഷിബ് ല എന്ന പെൺകുട്ടിയായിരുന്നു കാന്തിയായി എത്തിയത്. താരം അഏമിതമായി ശരീര ഭാരം കൂട്ടിയതും കാന്തിയായിട്ടുള്ള മേക്കോവറുമെല്ലാം ചർച്ച വിഷയമായിരുന്നു. സിനിമ ജീവിതം മാറ്റി മറിക്കും. കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ ഷിബ് ലയുടെ നഷ്ടപ്പെട്ടു പോയ ഒരു സന്തോഷം തിരികെ കൊടുത്തിരിക്കുകയാണ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് തിരികെ കിട്ടിയ ആ വലിയ സന്തോഷത്തിനെ കുറിച്ച് ഷിബ്സ മനസ് തുറന്നിരിക്കുന്നത്.

  അന്ന് ടൊവിനോയ്ക്കു വേണ്ടി ക്ലാപ്പടിച്ചു!!ഇന്ന് പാട്ടും അഭിനയവും,വർഷങ്ങൾക്ക് മുമ്പുള്ള കഥയുമായി സൂരജ്

   വീട്ടുകാരുമായുള്ള പിണക്കം

  വീട്ടുകാരുമായുള്ള പിണക്കം

  മലപ്പുറം സ്വദേശിയായ താൻ. വീട്ടുകാരുടെ അനുവാദമില്ലാതെ അന്യമതത്തിൽപ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇതോടെ വീട്ടിൽ ചെറിയ പ്രശ്നം ഉണ്ടായി. എന്റെ കുടുംബത്തിന്റെ കാഴ്ചപ്പാടിന് വിപരീതമായിരുന്നു എന്റെ തീരുമാനം. എന്നാൽ അവർ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. പക്ഷെ പിന്നീട് എന്നെ കുടുംബത്തിലേയ്ക്ക് ഉൾക്കൊളളനും അവർ തയ്യാറായിരുന്നില്ല

   ഫോൺ പോലും എടുത്തിരുന്നില്ല

  ഫോൺ പോലും എടുത്തിരുന്നില്ല

  താൻ വിളിക്കുമ്പോൾ അവർ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. എന്നാൽ അവരുടെ അനുഗ്രഹം എന്റെ കൂടെയുണ്ടെന്ന് തന്റെ ഞാൻ ചിന്തിച്ചിരുന്നു. ഉപ്പയും ഉമ്മയും മൂന്ന് അനിയൻമാരുമാണ് എനിക്കുളളത്. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴും താൻ അവരെ വിളിച്ചിരുന്നു. എന്തോ കാരണങ്ങൾ കൊണ്ട് അവർ ഫോൺ എടുത്തിരുന്നില്ല, ഷഹ് ല പറഞ്ഞു.

   എന്റെ മകളാണെന്ന ഉപ്പ

  എന്റെ മകളാണെന്ന ഉപ്പ

  സിനിമ പുറത്തിറങ്ങിയപ്പോൾ എന്റെ കഥാപാത്രത്തിന്റെ അമ്മയായി എത്തിയത് മലപ്പുറത്തുക്കാരിയായ ഷെന ചേച്ചിയായിരുന്നു. ഇവരുടെ സുഹൃത്ത് സിനിമ കണ്ടതിനു ശേഷം കക്ഷി അമ്മിണിപ്പിളയെ കുറിച്ചെരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന് താഴെ ഉപ്പ കമന്റ് ഇട്ടു. ചിത്രത്തിലെ നായികയെ മനസിലായോ എന്നതായിരുന്നു ഉപ്പയുടെ കമന്റ്. അദ്ദേഹത്തിന്റെ സുഹ‍ൃത്തും വക്കീലുമായ ആൾ ആരാ ഇത്. അറിയാവുന്നയാളാണോ എന്ന് തിരിച്ചും. ഇത് എന്റെ ഒരേയൊരു മകളാണെന്നായിരുന്നു മറുപടി.

   വീട്ടുകാരുടെ മാനസിക പിന്തുണ‌

  വീട്ടുകാരുടെ മാനസിക പിന്തുണ‌

  ഇത് ഞാൻ അറിഞ്ഞിരുന്നില്ല. ഷൈനിച്ചേച്ചിയാണ് ഉപ്പയുടെ കമന്റിന്റെ സ്ക്രീൻ ഷോർട്ട് നൽകിയത്. ഒരു പൊതുസ്ഥലത്ത് എന്റെ ഉപ്പയുടെ കമ്ന്റ് കണ്ടപ്പോൾ സന്തോഷം തോന്നി. അതിനുശേഷം എന്റെ വീട്ടുകാരുടെ മാനസിക പിന്തുണയുണ്ടെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഭർത്താവിന്റേ അമ്മയുടേയും വീട്ടുകാരുടേയും പിന്തുണയുണ്ടെന്നും ഷബ് ല കൂട്ടിച്ചേർത്തു.

  English summary
  kakshi amminipilla make happiness actress shibla share family reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X