twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ'; അനുഭവം പറഞ്ഞ് നടി ഫറ ഷിബ്‌ല

    |

    പതിവായി മെലിഞ്ഞ് സുന്ദരികളായ നായികമാരെയാണ് രണ്ടായിരത്തിന് ശേഷം മലയാള സിനിമാ പ്രേമികൾ ഏറെയും കണ്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്കാണ് കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ അമിതവണ്ണവുമായി നടി ഫറ ഷിബ്‌ല പ്രേക്ഷകരിലേക്ക് എത്തുന്നത്.

    ഫിറ്റ്നസിൽ അതീവ ശ്രദ്ധാലായ ഷിബ്‌ല കക്ഷി അമ്മിണിപിള്ളയിലെ നായിക വേഷം കിട്ടാൻ വേണ്ടി മനപൂർവം ശരീരം ഭാരം വർധിപ്പിച്ചതായിരുന്നു. ചിത്രത്തിലെ കഥാപാത്രം ഷിബ്‌ലയ്ക്ക് സിനിമയിൽ ബ്രേക്ക് നൽകി.

    Also Read: ദിലീപ് സൂത്രശാലിയാണ്; ജയറാമിന്റെ വീഴ്ചകൾക്ക് കാരണം അതായിരുന്നു!; നിർമാതാവ് സമദ് മങ്കട പറയുന്നുAlso Read: ദിലീപ് സൂത്രശാലിയാണ്; ജയറാമിന്റെ വീഴ്ചകൾക്ക് കാരണം അതായിരുന്നു!; നിർമാതാവ് സമദ് മങ്കട പറയുന്നു

    സിനിമയ്ക്കായി 68 കിലോയിൽ നിന്ന് 85ലേക്ക് ശരീര ഭാരം എത്തിച്ച താരം ഷൂട്ടിങിന് ശേഷം വീണ്ടും 68ലേക്ക് എത്തി. നായകന്മാർ ഇത്തരത്തിൽ ശരീരത്തിൽ മേക്കോവറുകൾ നടത്തുന്നത് സർവസാധാരണമാണെങ്കിലും നായികമാരുടെ കാര്യത്തിൽ ഇത്തരം മേക്കോവറുകൾ വളരെ വിരളമായി മാത്രമെ കാണാറുള്ളു.

    ഇപ്പോഴിത കക്ഷി അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി ശരീര ഭാരം വർധിച്ചപ്പോഴുണ്ടായ ബു​ദ്ധിമുട്ടികളെ കുറിച്ച് നടി ഫറ ഷിബ്‌ല വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചതെന്നാണ് ഫറ ഷിബ്‌ല പറയുന്നത്.

    Also Read: 'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!Also Read: 'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

    ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എനിക്ക് തന്നെ തോന്നിയ നാളുകൾ

    ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഫറ ഷിബ്‌ല റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു. സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് നടത്തിയും വാർത്തകളിൽ ഇടം പിടിച്ച നടി കൂടിയാണ് ഫറ ഷിബ്‌ല.

    'ഞാൻ സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചത്. ഞാൻ അടിസ്ഥാനപരമായി ഒരു ഇമോഷണൽ ഈറ്ററാണ്. ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ് കോളിൽ ഉണ്ടായിരുന്നത് വണ്ണമുള്ള നായികയെ തേടുന്നു എന്നായിരുന്നു. ഞാൻ വണ്ണമുള്ള ആളായതുകൊണ്ട് ഓഡിഷൻ അറ്റന്‍ഡ് ചെയ്തു.'

    അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചത്

    'പക്ഷെ അവിടെ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നേക്കാൾ വണ്ണമുള്ളവരായിരുന്നു. കിട്ടില്ലെന്ന് വിചാരിച്ച റോൾ എന്നെത്തേടിയെത്തി. സിനിമ ഷൂട്ടിങ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞത് പറഞ്ഞത് ഒരു ഫുട്ബോൾ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിനുള്ളിൽ.'

    'അതുകൊണ്ടാണ് വണ്ണംവെക്കാൻ കുറച്ച് റിസ്കെടുക്കേണ്ടി വന്നത്. രാത്രി ഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുമല്ലോ. പക്ഷെ ഞാൻ വണ്ണംകൂട്ടാൻ ഇതിന്റെയെല്ലാം ഓപ്പസിറ്റാണ് ചെയ്തത്. ഞാൻ കഴിച്ചിരുന്നത് ചിക്കനും ഗോതമ്പ് പലഹാരങ്ങളുമായിരുന്നു. അതും മിക്കവാറും കിടക്കുന്നതിന് അരമണിക്കൂർ മുമ്പായിട്ടൊക്കെയാണ് കഴിച്ചിരുന്നത്.'

    Also Read: ഭര്‍ത്താവിനെ ലിപ് ലോക് ചെയ്യാൻ സമ്മതിക്കില്ല; തന്റെയുള്ളിലെ കുശുമ്പ് കൊണ്ട് പറയുന്നതാണെന്ന് ഷഫ്‌നയും സജിനുംAlso Read: ഭര്‍ത്താവിനെ ലിപ് ലോക് ചെയ്യാൻ സമ്മതിക്കില്ല; തന്റെയുള്ളിലെ കുശുമ്പ് കൊണ്ട് പറയുന്നതാണെന്ന് ഷഫ്‌നയും സജിനും

    വലിച്ചുവാരി കഴിച്ചു

    'അതുപോലെ മിക്ക ദിവസവും ഐസ്ക്രീമും ചോക്ലേറ്റും സ്വീറ്റ്സും കഴിക്കുമായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോൾ അ‍ഞ്ച് കിലോ കൂടി. ഓഡീഷൻ നടത്തിയപ്പോൾ ഇതുപോരാ ഇനിയും വണ്ണം വെക്കണമെന്ന് സംവിധായകൻ പറഞ്ഞത്. പെർഫോമൻസ് ഓകെയാണ്. പക്ഷെ ലുക്ക് വൈസ് ഇനിയും വെയ്റ്റ് ഗെയിൻ ചെയ്യണമെന്ന് പറഞ്ഞു.'

    'ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി. ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയിൽ വെച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. ഞാനതെല്ലാം വലിച്ചുവാരി കഴിച്ചു. അങ്ങനെയാണ് എന്റെ വണ്ണം കൂടിയത്. ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു.'

    ഹോർമോണൽ ഇംബാലൻസ്

    'അപ്പോള്‍ ഞാൻ ചോദിക്കും ഞാനൊരു അരമണിക്കൂര്‍ നടന്നോട്ടെയെന്ന്. കാരണം ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്നെനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോൾ അവർ പറയും ഒന്നും ചെയ്യരുതെന്ന്. ഷൂട്ടിനിടയിൽ ഒരുമാസം ഇടവേളയും വന്നു. ആ ഒരുമാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാൻ നിലനിർത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി.'

    'വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിർത്തുകയെന്നത്. കാരണം എനിക്ക് ഹോർമോണൽ ഇംബാലൻസ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.'

    'ഒരുവിധം ഷൂട്ട് തീർന്ന ഉടനെ ഞാൻ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെ‍‍ഡിസിൻ എടുത്തു. ജിമ്മിൽ പോയി. ഒരു ട്രെയിനറെ ഫിക്സ് ചെയ്തു. കൃത്യമായി ഡയറ്റിങ് തുടങ്ങി.'

    മൂന്ന് മാസം വളരെ കൃത്യമായി ഡയറ്റ് നോക്കി

    'മൂന്നുമാസം ലോ കാർബ്-ഹൈ പ്രോട്ടീൻ ഡയറ്റായിരുന്നു പിന്തുടർന്നത്. മൂന്ന് മാസം വളരെ കൃത്യമായി ഡയറ്റ് നോക്കി. ഓരോ മാസവും 5-6 കിലോ വീതം വെയ്റ്റ് കുറഞ്ഞു. അടുത്ത വെല്ലുവിളി ഭാരം 73 ആയപ്പോൾ സ്റ്റക്ക് ആയിപ്പോയതാണ്. ഇത് സ്വാഭാവികമായ പ്രക്രിയയാണ്.'

    'നമ്മൾ മനസ് മടുക്കാതെ പ്രയത്നം തുടരുക എന്നതാണ് പരിഹാരം. എന്നെ സംബന്ധിച്ച് ആദ്യത്തെ ഒരു മാസം വെയ്റ്റ് കുറയാൻ എളുപ്പമായിരുന്നു. ശേഷം 73 ൽ എത്തിക്കഴിഞ്ഞ് പിന്നെ അനക്കമില്ല.'

    'അപ്പോൾ മാനസികമായി വിഷമമായി. പിന്നെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോൾ 85 കിലോയിൽ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചത്' ഫറ ഷിബ്‌ല പറഞ്ഞു.

    Read more about: actress
    English summary
    Kakshi Amminippilla actress Fara Shibla open up about her weight loss journey and struggles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X