'ബിഗ് ബോസ് വീട്ടിലെ അലങ്കാര വസ്തുക്കളും വാഴയും മിനി ബാറും...'; കക്ഷി അമ്മിണിപിള്ള താരം ഷിബ്ലയുടെ വീട്ടുവിശേഷം
ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഷിബ്ല ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി. കക്ഷി അമ്മിണിപ്പിള്ളയിലെ നായിക വേഷം ഷിബ്ലയുടെ കരിയറിൽ വലിയൊരു ബ്രേക്കായിരുന്നു.
ഇന്നും ഷിബ്ലയെ കാണുമ്പോൾ ആളുകൾ പരിചയപ്പെടാൻ എത്തുന്നത് പോലും കക്ഷി അമ്മിണിപിള്ളയിലെ കാന്തി ശിവദാസൻ അല്ലേ എന്ന് ചോദിച്ചുകൊണ്ടാണ്. സിനിമയിലെ കഥാപാത്രമാകാൻ താരം 68 കിലോയിൽ നിന്നും 85 കിലോയിലേക്ക് ശരീരഭാരം ഉയർത്തിയിരുന്നു. പിന്നീട് ചിത്രം പൂർത്തിയായതിന് ശേഷം ശരീര ഭാരം 63 കിലോയായി കുറയ്ക്കുകയായിരുന്നു.
അതെ പോലെ സാമൂഹിക മാധ്യമത്തിൽ സമയം കിട്ടുമ്പോൾ എല്ലാം തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് താരം. അടുത്തിടെ സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് നടത്തിയും ഷിബ്ല വൈറലായിരുന്നു. കഴിഞ്ഞ ദിവസം നടി ഹണി റോസിന് എതിരെ അടക്കം ഷിബ്ല നടത്തിയ പ്രസ്താവനയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന നടിമാർ പരിചയപ്പെടുത്തുന്നത് മോശം ട്രെൻഡ് ആണെന്നും ശരീരം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് താരം പറഞ്ഞത്. അടുത്തിടെയായിരുന്നു ഷിബ്ലയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ്.
നടിയും ബിഗ് ബോസ് താരവുമായ ആര്യ ബഡായി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുകയും ഷിബ്ലയുടെ പുത്തൻ ഫ്ലാറ്റിന്റെ വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. ഷിബ്ലയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് ആര്യ. ബിഗ് ബോസിൽ നിന്നും തിരികെ വന്നശേഷം പ്രണയം പരാജയം ഉണ്ടായപ്പോൾ ആര്യയ്ക്ക് കരുത്ത് പകർന്ന സുഹൃത്തിൽ ഒരാളും ഷിബ്ലയായിരുന്നു.
ഭർത്താവും മകനുമാണ് ഷിബ്ലയെ കൂടാതെ പുത്തൻ ഫ്ലാറ്റിലെ താമസക്കാർ. വളരെ വ്യത്യസ്തമായാണ് ഫ്ലാറ്റ് ഷിബ്ലയും ഭർത്താവും അണിയിച്ചൊരുക്കിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമ സോമന്റെ കൃതാവ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് കൗമുദി ചാനലിലൂടെ തന്റെ വീട്ടുവിശേഷം താരം പങ്കുവെച്ചത്.
പതിവ് ഫ്ലാറ്റിന്റെ ശൈലിയിൽ നിന്നും മാറിയാണ് ഷിബ്ലയുടെ ഭവനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. നമ്പറും ലെറ്ററും ഒന്നുമില്ലാത്ത ഒരു ക്ലോക്കാണ് വീട്ടിലെ ആദ്യത്തെ ആകർഷണം. മാത്രമല്ല വീട് നിറയെ ചെടികളും കാണാൻ സാധിക്കും.
ഭര്‍ത്താവ് വിജിത്ത് നായരാണ് ചെടികളുടെ കാര്യത്തില്‍ താൽപര്യമുള്ളയാളെന്നാണ് താരം പറയുന്നത്. 'ചെടികള്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. ഇടയ്ക്ക് അവയോട് പോയി സംസാരിക്കാറുമുണ്ട്. ഔട്ട്ഡൗര്‍ പ്ലാന്റ്സ് അടക്കം എല്ലാമുണ്ട്. വാഴ പോലുള്ള ഒരു ചെടിയുണ്ട്. അതിന്റെ പേര് അറിയില്ല.'

'സൂര്യപ്രകാശം കിട്ടാത്തത് കാരണം അത് മൂന്ന് മാസം കൂടുമ്പോള്‍ ഉണങ്ങിപ്പോകും. വിജിത്തിന് ഇഷ്ടമായത് കാരണം ഓരോ മൂന്ന് മാസം കൂടുമ്പോഴും അത് റീ സെറ്റ് ചെയ്യുമെന്നും', ഷിബ്ല പറയുന്നു. ഓപ്പൺ കിച്ചണാണ് മറ്റൊരു പ്രത്യേകത.
മോനുള്ളത് കൊണ്ട് അവന് ജംഗ് ഫുഡ് കൊടുക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് സ്ഥിരം പാചകം ചെയ്യുമെന്നും ഷിബ്ല പറയുന്നു. എന്റമോള്‍ഷൈന്‍ കമ്പനിയിലാണ് വിജിത്ത് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ ചില അലങ്കാര വസ്തുക്കളൊക്കെ ഫറയുടെ വീട്ടിലും കാണാം.
വീടിന്റെ മറ്റൊരു പ്രത്യകത മിനി ബാർ സ്പേസാണ്. കൂട്ടുകാരൊക്കെ വന്നാല്‍ അവിടെയാണ് ഏറ്റവും അധികം ചില്‍ ചെയ്യാറുള്ളതെന്നും ഷിബ്ല പറയുന്നു. സോമന്റെ കൃതാവിൽ വിനയ് ഫോർട്ടാണ് നായകൻ. വലിയ കൊട്ടിഘോഷമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ ഫീൽ ഗുഡ് സിനിമ എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.


Click it and Unblock the Notifications