'ഭാനുപ്രിയക്ക് കൊറിയോഗ്രാഫ് ചെയ്യുമ്പോൾ ഭയം; അവരുടെ പെരുമാറ്റം; ശ്രീദേവിക്കും ഭാനുപ്രിയക്കുമുള്ള പ്രത്യേകത'
ആരാധകരുടെ പ്രിയ നടിയാണ് ഭാനുപ്രിയ. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് താരറാണിയായിരുന്ന ഭാനുപ്രിയ നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിലും നൃത്തത്തിലുമുള്ള മികവ് ഭാനുപ്രിയയെ ഉയരങ്ങളിൽ എത്തിച്ചു. തെലുങ്ക് സിനിമാ ലോകത്ത് നിന്നും വലിയ സിനിമകൾ കലാ മാസ്റ്റർ ചെയ്തു. മലയാളത്തിലും മികച്ച കഥാപാത്രങ്ങൾ ഭാനുപ്രിയ അവതരിപ്പിച്ചു. അഴകിയ രാവണൻ, കൊച്ച് കൊച്ച് സന്തോഷങ്ങൾ, രാജ ശിൽപ്പി തുടങ്ങിയ മലയാള സിനിമകളിൽ കലാ മാസ്റ്റർ ചെയ്ത വേഷം ഇന്നും പ്രേക്ഷകർ ഓർക്കുന്നു.
അവർ കുച്ചുപ്പുടി ഡാൻസറാണ്. ഭാനുപ്രിയ മുൻനിര നായികയായിരിക്കുമ്പോൾ ഞാൻ രഘു മാസ്റ്ററുടെ അസിസ്റ്റന്റാണ്. അവരെ കൊറിയോഗ്രാഫ് ചെയ്യുമ്പോൾ അസിന്റന്റുമാർ അവരുടെ നൂറ് ശതമാനം നൽകണം. കാരണം അവർ നൂറ് ശതമാനം നൽകുന്നവരാണ്. ശ്രീദേവിയും ഭാനുപ്രിയയും ഡാൻസ് ചെയ്യുമ്പോൾ അവരുടെ ഒപ്പം അസിസ്റ്റന്റ്സിന് ഡാൻസ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ എത്ര ഡാൻസ് ചെയ്താലും ഭാനുപ്രിയ അതിന്റെ മുകളിൽ ഡാൻസ് ചെയ്യുമ്പോൾ എനിക്കൊരു ഭയം തോന്നി.

അഴകൻ സിനിമയിലാണ് ഭാനുപ്രിയക്ക് ഡാൻസ് മാസ്റ്ററായി ഞാൻ വർക്ക് ചെയ്യുന്നത്. ബാലചന്ദർ സർ വിളിച്ചു. ഒരു ഡയലോഗ് തന്നു. ഈ ഡയലോഗിൽ നീ ഡാൻസ് കംപോസ് ചെയ്യണമെന്ന് പറഞ്ഞു. ഭാനുപ്രിയയായതിനാൽ എനിക്ക് പേടിയായി. കാരണം അവരുടെ സിനിമകളിൽ നേരത്തെ അസിസ്റ്റന്റായി വർക്ക് ചെയ്തതാണ്. ഇപ്പോൾ മാസ്റ്ററായി വർക്ക് ചെയ്യുന്നു. കലാ, നീ ഭയപ്പെടാതെ ധൈര്യമായി ചെയ്യെന്ന് ഭാനുപ്രിയ പറഞ്ഞു.
ഒറ്റ ടേക്കിലാണ് ആ രംഗത്തിൽ ഭാനുപ്രിയ ഡാൻസ് ചെയ്തതെന്നും കലാ മാസ്റ്റർ ഓർത്തു. ഭാനുപ്രിയ ഡാൻസിനുസരിച്ച് മാറും. വെസ്റ്റേൺ ഡാൻസാണെങ്കിൽ അങ്ങനെ മാറും. ക്ലാസിക്കലാണെങ്കിൽ അങ്ങനെ. അവരുടെ ഭാവങ്ങൾ കണ്ട് കൊണ്ടിരിക്കാൻ തോന്നും. ഒരു ഡാൻസർക്കേ അത് മനസിലാകൂ. അത്ര വലിയ ആർട്ടിസ്റ്റണെന്ന അഹങ്കാരം ഭാനുപ്രിയക്കില്ല. വളരെ സിംപിളാണ്.

അവരുടെ കല്യാണത്തിന് ശേഷം ആദ്യം അഭിനയിച്ച കൊച്ച് കൊച്ച് സന്തോഷങ്ങൾ എന്ന സിനിമയിൽ ഭാനുപ്രിയ മനോഹരമായി ഡാൻസ് ചെയ്തെന്നും കലാ മാസ്റ്റർ പറഞ്ഞു. ഈ ഗാനരംഗം കൊറിയോഗ്രാഫ് ചെയ്തതിന് ദേശീയ പുരസ്കാരം കലാ മാസ്റ്റർക്ക് ലഭിച്ചിരുന്നു. അഭിനയ രംഗത്ത് ഭാനുപ്രിയ ഇപ്പോൾ സജീവമല്ല. ഇതേക്കുറിച്ച് ഭാനുപ്രിയയുടെ സഹോദരി ശാന്തിപ്രിയ സംസാരിച്ചിരുന്നു. ചേച്ചി തന്നെ പോലെ ആയിരുന്നില്ല. വളരെ ഫോക്കസ്ഡ് ആയിരുന്നു.
വിവാഹം കഴിഞ്ഞെങ്കിലും തനിക്ക് വരുന്ന സിനിമകൾ ചെയ്യാനായിരുന്നു ചേച്ചിയുടെ തീരുമാനം. എന്നാൽ ഇപ്പോൾ അവർ അപ്സെറ്റാണ്. രണ്ട് മൂന്ന് സിനിമകൾ അടുത്തിടെ ചെയ്തു. എന്നാൽ ചേച്ചിയോട് പറഞ്ഞത് പോലെയുള്ള കഥാപാത്രങ്ങളല്ല ചെയ്യേണ്ടി വന്നത്. അതിനാലാണ് ചേച്ചി സിനിമകൾ ഇപ്പോൾ ചെയ്യാത്തതെന്നും ശാന്തിപ്രിയ വ്യക്തമാക്കി. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശാന്തിപ്രിയ ഇപ്പോൾ കരിയറിൽ സജീവമാണ്.


Click it and Unblock the Notifications