സാ​ഗറിന്റെ അമ്മ സ്വന്തം അമ്മയെ പോലെ; എന്റെ ഉത്തരവാദിത്വമാണ്; ഭർത്താവിന്റെ മരണ ശേഷം മീനയുടെ ജീവിതം

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം മീനയെ പി‌ടിച്ചുലച്ചു. ശ്വാസകോശത്തിലെ അണുബാധ കാരണം ചികിത്സയിലിരിക്കെയായിരുന്നു മരണം. നൈനിക എന്നാണ് മീനയുടെയും വി​ദ്യാസാ​ഗറിന്റെയും മകളുടെ പേര്. മകളുടെയും അമ്മയുടെയും സുഹൃത്തുക്കളുടെയും സാമീപ്യമാണ് വിഷമഘട്ടത്തിൽ മീനയ്ക്ക് ആശ്വാസമായത്. മീനയ്ക്ക് അന്ന് താങ്ങായി ഒപ്പം നിന്നത് സുഹൃത്തായ കലാ മാസ്റ്ററാണ്. തകർന്ന് പോയ മീനയെ തിരികെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് കൊണ്ട് വന്നതിൽ കലാ മാസ്റ്റർക്ക് വലിയ പങ്കുണ്ട്.

മീനയും ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മീനയും കലാ മാസ്റ്ററും ഒരുമിച്ചെത്തിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് മരിച്ചിട്ടും ഭർതൃമാതാവിനെ സ്വന്തം അമ്മയെ പോലെ മീന ശ്രദ്ധിക്കുന്നുണ്ടെന്ന് കലാ മാസ്റ്റർ പറയുന്നു. മീനയെക്കുറിച്ച് ഇക്കാര്യം എനിക്ക് പറയണം. ഇപ്പോഴും അവളുടെ ഭർതൃമാതാവിനെ നല്ല രീതിയിൽ നോക്കുന്നു. ഇത് എത്ര പേർക്ക് അറിയാം എന്നറിയില്ല. പുറമേ നിന്ന് മാത്രമേ നിങ്ങൾ മീനയെ കണ്ടിട്ടുള്ളൂ. ഭർതൃമാതാവിന്റെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കുന്നത്.

Meena

മരുന്നുകൾ മുതൽ എന്തെല്ലാം വേണമോ അതെല്ലാം ശ്രദ്ധിക്കുന്നു. അമ്മയെ പോലെ അവരെ നോക്കുന്നു. കലിയു​ഗ സാവിത്രി എന്നാണ് മീനയെ ഞാൻ വിളിക്കുന്നത്. എത്ര സ്ത്രീകൾ അങ്ങനെ ചെയ്യും എന്നെനിക്കറിയില്ല. ഭർതൃമാതാവിന്റെ ഭാ​ഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചതെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.

ഇതേക്കുറിച്ച് മീനയും സംസാരിച്ചു. അതെല്ലാം എന്റെ ഉത്തരവാദിത്വമാണ്. അത്രമാത്രം സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്. മകളെ പോലെയാണ് ഭർത്താവിന്റെ അമ്മ എന്നെ കാണുന്നത്. ഒരുപാട് നാളായി അങ്ങനെയാണ്. ഇപ്പോൾ കുറേക്കൂടി സ്നേ​ഹം തന്നോടുണ്ടെന്നും മീന പറയുന്നു. സാ​ഗറും താനും വഴക്കുണ്ടാകുമ്പോൾ തന്നെയാണ് അമ്മ പിന്തുണയ്ക്കുക. എന്നാൽ തന്നോട് സാ​ഗറിനെ പിന്തുണച്ച് സംസാരിക്കും. സാ​ഗറിനോട് എന്നെ പിന്തുണച്ചും. വളരെ നല്ല ഭർതൃമാതാവാണ് തന്റേതെന്നും മീന വ്യക്തമാക്കി.

Meena

തന്നെ കരിയറിൽ എപ്പോഴും പിന്തുണച്ചത് സാ​ഗറായിരുന്നെന്ന് മീന പറയുന്നു. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ച് വരാൻ തനിക്ക് മടിയുണ്ടായിരുന്നു. എന്നാൽ സാ​ഗർ പ്രോത്സാഹിപ്പിച്ചു. സാ​ഗറിന്റെ സമ്മതം ഇല്ലായിരുന്നെങ്കിൽ തനിക്കിതൊന്നും സാധിക്കില്ലായിരുന്നു. നൈനിക പിറന്ന ശേഷം ദൃശ്യം സിനിമയുടെ ഓഫർ വന്നു. ചെയ്യണോ എന്ന് തോന്നി. ഇനിയും വർക്ക് ചെയ്യണോ എന്ന് സാ​ഗർ ചോദിച്ചാലോ എന്ന് കരുതി.

എന്നാൽ സാ​ഗർ കൂളായിരുന്നു. നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോ എന്നാണ് ഭർത്താവ് പറഞ്ഞതെന്നും മീന വ്യക്തമാക്കി. സാ​ഗർ നല്ല കുക്കായിരുന്നെന്നും മീന പറഞ്ഞു. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. അന്നും ഇന്നും മീനയ്ക്ക് പ്രാധാന്യമുള്ള നായികാ വേഷങ്ങൾ സിനിമകളിൽ നിന്നും ലഭിക്കുന്നു.

തൊണ്ണൂറുകളിൽ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു മീന. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ മീനയ്ക്ക് സാധിച്ചു. വിവാഹ ശേഷം തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ മീനയ്ക്ക് ലഭിച്ചു. 2022 ലാണ് മീനയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X