'അവളെ നോക്കിക്കോളണേ...; സൂര്യ വന്ന് പറഞ്ഞു; അന്നവർ പ്രണയം പുറത്ത് കാണിക്കില്ല; ഒരുമിച്ച് ഡാൻസ് ചെയ്യുമ്പോൾ'

തമിഴകത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. വിവാഹ ശേഷം ജ്യോതിക അഭിനയ രം​ഗം വിട്ടു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക കരിയറിലേക്ക് തിരിച്ച് വരുന്നത്. ചെന്നെെയിൽ നിന്നും താമസം മാറിയ താരങ്ങൾ‌ ഇന്ന് മുംബൈയിലാണ് താമസിക്കുന്നത്. ജ്യോതിക-സൂര്യ താര ദമ്പതികളെക്കുറിച്ച് സംസാരിക്കുകയാണ് ഡാൻസ് കൊറിയോ​ഗ്രാഫർ കലാ മാസ്റ്റർ.

പരസ്പരം വളരെയധികം സ്നേഹിക്കുന്നവരാണ് രണ്ട് പേരുമെന്ന് കലാ മാസ്റ്റർ പറയുന്നു. താരങ്ങളുടെ ഒരു ഷോ കഴിഞ്ഞ് ഞാനും ജ്യോതികയും പ്രിയമാന തോഴിയുടെ ഷൂട്ടിന് സ്വിറ്റ്സർലന്റിലേക്ക് പോയി. എല്ലാവരും നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ ഞാനും ജ്യോതികയും നേരെ അങ്ങോട്ട് പോകുകയാണ്. ഞങ്ങൾ കാറിൽ കയറിയപ്പോൾ സൂര്യ ഡോറിനടുത്ത് വന്ന് അക്കാ, അവളെ ഭദ്രമായി നോക്കിക്കോളണേ എന്ന് പറഞ്ഞു. വളരെ അറ്റാച്ച്‍ഡ് ആണവർ. ഞങ്ങൾ വളരെ ഫ്രണ്ട്ലിയാണ്. കാർത്തിക്കും എന്നോട് അങ്ങനെയാണ്

Suriya  Jyothika

ആ കുടുംബത്തിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യം ശിവകുമാർ സർ മക്കളെ വളർത്തിയ രീതിയാണ്. എല്ലാവർക്കും ബഹുമാനം കൊടുക്കും. എപ്പോൾ മെസേജ് അയച്ചാലും രണ്ട് ദിവസം കണ്ടില്ലെങ്കിലും മൂന്നാമത്തെ നാൾ പെട്ടെന്ന് മറുപടി തരും. അത്രയും നല്ല പെരുമാറ്റമുള്ളവരാണ് സൂര്യയും കു‌ടുംബവുമെന്ന് കല മാസ്റ്റർ വ്യക്തമാക്കി. സൂര്യ എല്ലാ ​ഗെറ്റപ്പും ചെയ്യാൻ പറ്റുന്ന എക്സ്ട്രാ ഓർഡിനറി നടനാണ്. ഞാൻ കണ്ട് അതിശയിച്ചവരാണ് സൂര്യയും ജ്യോതികയും. ജ്യോതികയുടെ ആദ്യ സിനിമ കാതലക്ക് മര്യാദയിൽ ഞാനാണ് കൊറിയോ​ഗ്രാഫ് ചെയ്തത്.

അന്ന് ജ്യോതികയ്ക്ക് ന‌ടക്കാൻ പോലും അറിയില്ല. എന്നാൽ രണ്ടാമത്തെ സിനിമയിൽ മാജിക്ക് പോലെ ജ്യോതിക മാറിയെന്ന് കല മാസ്റ്റർ പറയുന്നു. സൂര്യയു‌ടെയും ജ്യോതികയുടെയും കെമിസ്ട്രിയെക്കുറിച്ചും കല മാസ്റ്റർ സംസാരിച്ചു. കാക്ക കാക്ക പ‌ടത്തിൽ റിഹേഴ്സൽ ചെയ്യുമ്പോൾ ‍രണ്ട് പേരും മനോഹരമായി ഡാൻസ് ചെയ്യും. രണ്ട് പേരുടെയും ഡാൻസാണെങ്കിൽ യൂണിറ്റിലുള്ളവർ മേക്കപ്പും ഡ്രസ് ചേഞ്ചിം​ഗുമെല്ലാം നിർത്തി വന്ന് കാണും.

Suriya  Jyothika  Kala Master

അത്രയും മനോഹരമായിരിക്കും. എന്നാൽ രണ്ട് പേരും ഷോ കാണിക്കില്ല. പ്രണയം പുറത്ത് കാണിക്കില്ല. അവരുടെ പ്രണയം എല്ലാവർക്കും അറിയാമായിരുന്നു. അവരുടെ ഡാൻസ് കണ്ട ക്യാപ്റ്റൻ വിജയ്കാന്ത് എന്ത് ഭം​ഗിയുള്ള കപ്പിൾസ് ആണിവർ എന്ന് പറയുമായിരുന്നെന്നും കല മാസ്റ്റർ പറഞ്ഞു.

കരിയറിലെ തിരക്കുകളിലാണ് ജ്യോതികയും സൂര്യയുമിപ്പോൾ. ജ്യോതിക സിനിമാ രം​ഗത്ത് സജീവമാവുകയാണ്. ശൈത്താൻ എന്ന ബളിവുഡ് ചിത്രത്തിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. സിനിമ മികച്ച വിജയം നേടി. സൂര്യയുടെ കം​ഗുവ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് ജ്യോതിക സംസാരിക്കുകയുണ്ടായി. പരസ്പര ബഹുമാനമാണ് ബന്ധത്തിന്റെ അടിത്തറ. മക്കളുടെ കാര്യത്തിലുൾപ്പെടെ തുല്യ പങ്കാളിത്തം രണ്ട് പേരും എടുക്കാറുണ്ടെന്ന് ജ്യോതിക അന്ന് വ്യക്തമാക്കി.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X