twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴ് കാണേണ്ട, റിഹേഴ്സലും വേണ്ട; ഒടുവിൽ ചന്ദ്രമുഖി കണ്ടപ്പോൾ ജ്യോതികയുടെ പ്രതികരണം; കലാ മാസ്റ്റർ

    |

    മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നായാണ് ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് എന്ന സിനിമയെ പ്രേക്ഷകർ കാണുന്നത്. 1993 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു. ശോഭന, മോഹൻലാൽ, സുരേഷ് ​ഗോപി, നെടുമുടി വേണു, തിലകൻ തുടങ്ങിയ താര നിരകൾ അണിനിരന്ന സിനിമ പിന്നീട് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ഉണ്ടായി.

    ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിലും തമിഴിൽ ചന്ദ്രമുഖി എന്ന പേരിലുമാണ് സിനിമ റീമേക്ക് ചെയ്യപ്പെട്ടത്. 2002 ലാണ് ചന്ദ്രമുഖി എന്ന സിനിമ റിലീസായത്. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

    Also Read: 'ദുൽഖറുമായി പ്രണയത്തിൽ എന്ന ഗോസിപ്പ് കേട്ട് ഞെട്ടി, ഭാര്യയെ അത്ര സ്നേഹിക്കുന്ന ഒരാളാണ്'; നിത്യാ മേനോൻ പറഞ്ഞത്Also Read: 'ദുൽഖറുമായി പ്രണയത്തിൽ എന്ന ഗോസിപ്പ് കേട്ട് ഞെട്ടി, ഭാര്യയെ അത്ര സ്നേഹിക്കുന്ന ഒരാളാണ്'; നിത്യാ മേനോൻ പറഞ്ഞത്

    സിനിമയിൽ നടന്റെ താരമൂല്യം പരി​ഗണിച്ചുള്ള ചില മാറ്റങ്ങളും ഉണ്ടായിരുന്നു

    ശോഭന മലയാളത്തിൽ ചെയ്ത വേഷമാണ് ജ്യോതിക തമിഴിൽ ചെയ്തത്. സിനിമ വലിയ ഹിറ്റുമായി. രജനീകാന്ത് എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമ ആയതിനാൽ തന്നെ സിനിമയിൽ നടന്റെ താരമൂല്യം പരി​ഗണിച്ചുള്ള ചില മാറ്റങ്ങളും ഉണ്ടായിരുന്നു.

    നടന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി സിനിമ മാറി. മണിച്ചിത്രത്താഴിലെ ക്ലെെമാക്സ് രം​ഗമാണ് സിനിമയിലെ പ്രധാന ഹൈലറ്റുകളിൽ ഒന്ന്. ഒരു മുറൈ വന്ത് പാരായ എന്ന എന്ന ​ഗാനവും ശോഭനയുടെ ഡാൻസും ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

    Also Read: ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസികAlso Read: ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

    ഈ ​ഗാനത്തിന് കൊറിയോ​ഗ്രാഫി ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് കലാ മാസ്റ്റർ

    ഇതേ രം​ഗം തമിഴിലും ഹിന്ദിയിലുമുണ്ട്. ചന്ദ്രമുഖിയിൽ രാ... രാ എന്ന ​ഗാനമാണ് ക്ലെെമാക്സിൽ വന്നത്. ജ്യോതിക മികച്ച രീതിയിൽ തമിഴ് പ്രേക്ഷകർക്ക് വേണ്ട രീതിയിൽ ഈ ​ഗാനത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ ​ഗാനത്തിന് കൊറിയോ​ഗ്രാഫി ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് കലാ മാസ്റ്റർ. അമൃത ടിവിയോടാണ് പ്രതികരണം.

    കാരണം ജ്യോതികയ്ക്ക് ക്ലാസിക്കൽ അറിയില്ല

    Also Read: എനിക്കായി പിറന്നവന്‍, ജീവിതത്തില്‍ നീയുള്ളതില്‍ കടപ്പെട്ടിരിക്കുന്നു; റോബിന് ആരതിയുടെ പിറന്നാളാശംസAlso Read: എനിക്കായി പിറന്നവന്‍, ജീവിതത്തില്‍ നീയുള്ളതില്‍ കടപ്പെട്ടിരിക്കുന്നു; റോബിന് ആരതിയുടെ പിറന്നാളാശംസ

    'ചന്ദ്രമുഖിയുടെ ​ഗാനം കേട്ടപ്പോൾ ഇത് ചെയ്യാൻ പറ്റില്ലെന്ന നെ​ഗറ്റീവ് സംസാരമാണ് വന്നത്. കാരണം ജ്യോതികയ്ക്ക് ക്ലാസിക്കൽ അറിയില്ല. റിഹേഴ്സൽ ചെയ്യുമ്പോൾ എന്തിനാണ് കലാ മാസ്റ്റർ ജ്യോതികയ്ക്ക് കൊറിയോ​ഗ്രഫി ചെയ്യുന്നതെന്ന് സംസാരം വന്നു. ഞാൻ ഒന്നും പറഞ്ഞില്ല'

    'ജ്യോതിക വന്നു. റിഹേഴ്സൽ കണ്ടിട്ട് ഇത്രയും ബുദ്ധിമുട്ടുള്ള സ്റ്റെപ്പുകൾ എനിക്കാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇവിടെ ചെയ്യില്ല. ഷൂട്ടിം​ഗിൽ ചെയ്യാം എന്ന് ഞാൻ പറഞ്ഞു. എനിക്ക് റിഹേഴ്സൽ വേണമെന്ന് പറഞ്ഞു. പക്ഷെ വേണ്ടെന്ന് ഞാൻ പറഞ്ഞു. കാരണം ക്ലാസിക്കൽ ഡാൻസിന് റിഹേഴ്സൽ കൊടുക്കുമ്പോൾ മുദ്ര പോവും'

    'ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്'

    'പെട്ടെന്ന് പറഞ്ഞാൽ ചെയ്യും. അല്ലെങ്കിൽ ചെയ്ത് ചെയ്ത് മോശമാവും. വിനീത് എനിക്ക് വലിയ സപ്പോർട്ട് ആയിരുന്നു. ഞാൻ വിനീതിനോടൊപ്പം നിറയെ സിനിമകൾ ചെയ്തു. ഓരോ ഷോട്ടും സമയമെടുത്താണ് എടുത്തത്. അത് കഴിഞ്ഞ് ഷൊർണൂരിൽ നിന്നും ചെന്നെെയിലേക്ക് വരുമ്പോൾ ജ്യോതിക പറഞ്ഞു, ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്. പ്രിവ്യൂവിൽ ഡാൻസ് കാണാനെന്ന്. കാണ്ടപ്പോൾ ഭയങ്കര ഹാപ്പി ആയി'

    'ഞാൻ ജ്യോതികയ്ക്ക് സാരി സമ്മാനം നൽകി. ജ്യോതിക എനിക്ക് ഡയമണ്ട് വള തന്നു. ഒരു ഫ്രണ്ട്ലി ​ഗിഫ്റ്റ് ആയിരുന്നു. മണിച്ചിത്രത്താഴും കന്നഡ റീമേക്കും കണ്ടിരുന്നില്ല. കാണണമെന്ന് ഡയറക്ടർ പറഞ്ഞു. കണ്ടാൽ ആ മൂവ്മെന്റുകൾ മനസ്സിലുണ്ടാവും. കാണാതെ ചെയ്യാം എന്ന് പറഞ്ഞു,' കലാ മാസ്റ്റർ പറഞ്ഞതിങ്ങനെ.

    Read more about: jyothika
    English summary
    Kala Master Recalls Choreographing Chandramukhi Movie Song; Shares Jyothika's Response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X