»   » ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ചാലകുടിയുടെ സ്വന്തം മണി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യ നടനായായിരുന്നു തുടക്കം, പിന്നീട് നായകനായും വില്ലനായും ഒട്ടേറെ വ്യത്യസ്ത വേഷങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. അങ്ങനെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനടനായി മാറാനും മണിക്ക് കഴിഞ്ഞു.

അക്ഷരം എന്ന ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് മണി സിനിമ ലോകത്ത് കെട്ടിയ ആദ്യ വേഷം. പിന്നീട് സുന്ദര്‍ദാസ്-ലോഹിത ദാസ് കൂട്ടുകെട്ടിലെ സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷത്തിലൂടെയാണ് മണി എന്ന നടന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കി. മണിയുടെ വ്യത്യസ്ത കഥപാത്രങ്ങളിലൂടെ...തുടര്‍ന്ന് വായിക്കൂ...

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

സുന്ദര്‍ ദാസ് ലോഹിതദാസ് കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സല്ലാപം. ചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച ചെത്തുകാരന്‍ രാജപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു,

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ത്‌ലഹേം എന്ന ചിത്രത്തില്‍ മോനായി എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി അവതരിപ്പിച്ചത്.

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

ടികെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. ചിത്രത്തിലെ വ്യത്യസ്ത വേഷമാണ് മണി കൈകാര്യം ചെയ്തത്.

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

വിനയന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ചിത്രത്തില്‍ അന്ധനായ രാമു എന്ന കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ ദേശീയ സംസ്ഥാന പുരസ്‌കാരം കലാഭവന്‍ മണിക്ക് ലഭിച്ചു. മലയാളി പ്രേക്ഷകരെ ഏറെ കരിയിപ്പിച്ച ചിത്രം കൂടിയായിരുന്നു ഈ ചിത്രം.

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

വിനയന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി മറ്റൊരു വ്യത്യസ്ത കഥാപാത്രം ചെയ്ത ചിത്രമായിരുന്നു കരുമാടി കുട്ടന്‍.

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

മരുമലര്‍ച്ചി എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച മണി തമിഴ് പ്രേക്ഷകരുടെ പ്രിയനടനായി മാറിയതും കുറഞ്ഞ കാലംകൊണ്ടായിരുന്നു.

ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

2002ല്‍ പുറത്തിറങ്ങിയ ജെമിനി എന്ന ചിത്രത്തിലൂടെയാണ് മണി തെലുങ്കില്‍ എത്തുന്നത്.

English summary
Kalabavan Mani's best films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam