twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക പറഞ്ഞത് കേട്ടില്ല, അദ്ദേഹത്തിന്റെ നാക്കിന്റെ പുണ്യം പോലെ നടന്നു, തമിഴ് സിനിമയിലുണ്ടായത്...

    |

    മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് കലാഭവൻ മണി. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ മണി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ കലാമണിയായി മാറുകയായിരുന്നു. 1995 ൽ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മണി വെള്ളിത്തിരയിൽ എത്തിയതെങ്കിലും സല്ലാപത്തിലൂടെയാണ് പ്രേക്ഷരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങൾ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ സല്ലപത്തിലെ രാജപ്പൻ ചർച്ച വിഷയമാണ്. കലാഭവൻ മണിയെ കുറിച്ച് ഓർക്കുമ്പോൾ മനസിൽ ഓടിയെത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് സല്ലാപത്തിലേത്.

    ഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി യാഷിക ആനന്ദ്, പുതിയ ചിത്രങ്ങൾ കാണാംഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി യാഷിക ആനന്ദ്, പുതിയ ചിത്രങ്ങൾ കാണാം

    കലാഭവൻ മണിയോട് മമ്മൂട്ടിയ്ക്ക് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഭൂരിഭാഗം ചിത്രങ്ങളിലും കലാഭവൻ മണിയും ഉണ്ടായിരുന്നു. വില്ലനായും സഹനാടനായുമൊക്കെ കലാഭവൻ മണിയും മമ്മൂട്ടി ചിത്രങ്ങളിൽ തിളങ്ങിയിരുന്നു. മലയാളത്തിലേത് പോലെ തന്നെ കലാഭവൻ മണിക്ക് തിമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ആരാധകരുണ്ടായിരുന്നു. വിക്രം സിനിമയിലെ നിറസാന്നിധ്യമായിരുന്നു മണി. നടനെ തമിഴ് സിനിമയിലേയ്ക്ക് കൈ പിടിച്ച കയറ്റിയത് മമ്മൂട്ടിയായിരുന്നു.

    മമ്മൂട്ടിയുടെ വാക്ക് കേട്ടില്ല

    നടൻ വടിവേലുവിന് പകരമായിട്ടാണ് കലാഭവൻ മണി തമിഴ് സിന‌ിമയിൽ എത്തുന്നത്. മമ്മൂട്ടിയാണ് കലാഭവൻ മണിയുടെ പേര് ഈ ചിത്രത്തിലേയ്ക്ക് നിർദ്ദേശിക്കുന്നത്. മെഗാസ്റ്റാറിന്റെ നിർബന്ധം കൊണ്ടായിരുന്നു മണി ആ തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ഇത് പല അവസരങ്ങളിലും മണി സ്നേഹപൂർവ്വം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത നടന്റെ പഴയ ഒരു അഭിമുഖം വൈറലാവുകയാണ്. മമ്മൂട്ടിയുടെ വാക്ക് ധിക്കരിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് നടൻ പറയുന്നത്. മെഗാസ്റ്റാറിന്റെ സാന്നിധ്യത്തിലാണ് ഇക്കാര്യം മണി തുറന്ന് പറഞ്ഞത്.

    സ്ത്രീ വേഷത്തിൽ തെങ്ങിൽ കയറി

    മണിയുടെ ആദ്യ തമിഴ് സിനിമയിലുണ്ടായ സംഭവമായിരുന്നു ഇത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ... സിനിമയിൽ വടിവേലുവിന് പകരമാണ് എത്തിയത്. കോമഡി വേഷമായിരുന്നു. സിനിമയിൽ തനിക്ക് കിട്ടിയ വേഷം പെണ്ണിന്റെ ഗെറ്റപ്പിൽ തെങ്ങിൽ കയറുന്നതായിരുന്നു. തെങ്ങിന്റെ മുകളിൽ കയറുന്ന സീൻ ആയപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു. നീ അതിന്റെ മുകളിൽ കയറേണ്ട, സൂക്ഷിക്കണം എന്ന്. ഞാൻ പറഞ്ഞു കുഴപ്പമില്ലാ ഇക്ക, സല്ലാപത്തിൽ ഞാൻ തെങ്ങിന്റെ മുകളിൽ കയറിയ ആളാണ്. അതുകൊണ്ട് ഒരു കുഴപ്പമില്ലെന്ന്.

    മമ്മൂക്കയുടെ ഉപദേശം

    കയറേണ്ട എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്ക് കേൾക്കാതെ ഞാൻ സ്ത്രീ വേഷത്തിൽ തെങ്ങിൽ കയറി. അതിന്റെ മുകളിൽ കയറാൻ പട്ടയിൽ പിടിച്ചപ്പോൾ അണ്ടർ സ്കേട്ട് ഊരി വന്നു. അണ്ടർ സ്കേട്ടനെ രക്ഷപ്പെടുത്താനായി ഞാൻ പട്ടയിൽ നിന്ന് കൈ വിട്ടു. അദ്ദേഹത്തിന്റെ നാക്കിന്റെ പുണ്യംപോലെ ഞാൻ തെങ്ങിൽ നിന്ന് താഴെ വീണു. ഇത് കണ്ട് അവിടെ എല്ലാവരും ഭയങ്കര കയ്യടി ആയിരുന്നു. പിന്നീട് കസേരയിൽ കൊണ്ട് ഇരുത്തിയപ്പോഴാണ് തെങ്ങിൽ നിന്ന് വീണതാണെന്ന് അറിഞ്ഞത് ; താരം പറഞ്ഞു. തന്റെ ജീവിതത്തിൽ മമ്മൂട്ടി വലിയൊരു മാർഗമായിരുന്നു അന്ന് കാണിച്ച് തന്നതെന്ന് കലഭാവൻ മണി കൂട്ടിച്ചേർത്തു.

    മണി തമിഴിൽ എത്താൻ കാരണം

    താൻ കാരണമല്ല മണി തമിഴ് സിനിമയിൽ എത്തിയെതന്നാണ് മെഗാസ്റ്റാർ പറഞ്ഞത്. നടന് മറുപടിയായിട്ടായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. വടിവേലുവിന് പകരമായിരുന്നു അന്ന് മണി എത്തിയത്. ആ സിനിമയിൽ മണിയുടെ ശബ്ദമായിരുന്നില്ല ഉപയോഗിച്ചിരുന്നത്. പിന്നീട് ഒരുപാട് വലിയ വലിയ വേഷങ്ങളിൽ മണി തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ അഭിനയിച്ചു. അത്യാവശ്യം ഇന്ത്യ മുഴുവനും അറിയപ്പെടുന്ന നടനായി. അതിന് ഞാൻ ഒരു കാരണക്കാരനല്ല, അങ്ങനെയൊരു അവസരമുണ്ടായതാണ്. അത് മണിയുടെ ഭാഗ്യം. അത് ഉപേയാഗിക്കാൻ മണിക്ക് സാധിച്ചു; മമ്മൂട്ടി പറഞ്ഞു.

    Recommended Video

    വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചുമായി മമ്മൂട്ടി

    കടപ്പാട്; വീഡിയോ

    Read more about: mammootty kalabhavan mani
    English summary
    Kalabhavan Mani About Mammootty's Advice to First Tamil Movie Throwback Video Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X