മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്തുടേ?വൈറലായി ആരാധികയുടെ കുറിപ്പ്!

By Midhun Raj

കലാഭവന്‍ മണിയെന്ന പ്രിയ താരത്തെ ഇഷ്ടപ്പെടാത്ത മലയാളികള്‍ വിരളമാണ്. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞിരുന്നത്. സാധാരണക്കാരനെ പോലെ ജീവിച്ച താരത്തിന്റെ ജീവിതം എല്ലാവര്‍ക്കുമൊരു പ്രചോദനം തന്നെയായിരുന്നു. കലാഭവന്‍ മണി നമ്മെ വിട്ടുപിരിഞ്ഞ് മൂന്ന് വര്‍ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. 2016 മാര്‍ച്ച് ആറിന് കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നത്.

സഹപ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം പ്രിയ താരത്തിന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. അത്രയ്ക്കും പ്രിയപ്പെട്ട മണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും എത്തിയിരുന്നത്. കൂട്ടത്തില്‍ മണിയുടെ ആരാധിക ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലായി മാറിയിരുന്നു. നടന്‍ ഒരായുസിന്റെ അധ്വാനം കൊണ്ട് വാങ്ങിയ വണ്ടികള്‍ നശിച്ചുപോകുന്നതിലെ സങ്കടം പങ്കുവെച്ചുകൊണ്ടായിരുന്നു ഫാത്തിമ ഡിയാന എന്ന ആരാധിക എത്തിയിരുന്നത്.

കലാഭവന്‍ മണിയെക്കുറിച്ച് ആരാധിക

കലാഭവന്‍ മണിയെക്കുറിച്ച് ആരാധിക

മണിച്ചേട്ടന്‍ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷമാകുന്നു,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട്. അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത്. ഒന്നുമില്ലായ്മയില്‍നിന്നുമാണ് ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം. അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ ഈ അടുത്ത് കാണുകയുണ്ടായി. ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ്.

ആരാധകര്‍ അത് വാങ്ങിക്കോളും

ആരാധകര്‍ അത് വാങ്ങിക്കോളും

ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ. എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹനങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്നും അറിയാന്‍ കഴിഞ്ഞു. ഈ വാഹനങ്ങള്‍ മണിച്ചേട്ടന്റെ കുടുമ്ബതിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരാധകര്‍ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും ..ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന. ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി. ഫാത്തിമ ഡിയാന ഫേസ്ബുക്കില്‍ കുറിച്ചു.

വെെറലായി പോസ്റ്റ്

വെെറലായി പോസ്റ്റ്

കലാഭവന്‍ മണിയെക്കുറിച്ചുളള ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ശരിയായ ഒരു കാര്യം തന്നെയാണ് ആരാധിക പറഞ്ഞിരിക്കുന്നതെന്ന് അധിക പേരും അഭിപ്രായപ്പെട്ടിരുന്നു. കലാഭവന്‍ മണിയെന്ന നടനെ അത്രമേല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിച്ച അദ്ദേഹം ചാലക്കുടിക്കാരുടെ സ്വന്തം മണി മുത്തായിരുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി

ചാലക്കുടിക്കാരന്‍ ചങ്ങാതി

അദ്ദേഹത്തിന്റെ ജീവിത കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. വിനയന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തു. മണിയുടെ മുഴുവന്‍ കഥ പറഞ്ഞില്ലെങ്കിലും അദ്ദേഹത്തില്‍ ജീവിതത്തില്‍ സംഭവിച്ച ചില പ്രധാന സംഭവങ്ങളായിരുന്നു ചിത്രത്തില്‍ പറഞ്ഞത്.

പോസ്റ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X