നയൻതാരയെ കാണാൻ തടിച്ചുകൂടി ജനം, കുട്ടി പാവാടയൊക്കെ ഇട്ട് നയൻതാര വന്നപ്പോൾ സംഭവിച്ചത്...; കലാഭവൻ മണി
മൺമറഞ്ഞിട്ടും മലയാളികളുടെ മനസിൽ ജീവിക്കുന്ന പ്രതിഭയാണ് കലാഭവൻ മണി. താരത്തെ ഓർക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. സിനിമ താരമായിട്ടല്ല കുടുംബത്തിലെ അംഗത്തെപ്പോലെയാണ് നടനെ മലയാളികൾ സ്നേഹിച്ചിരുന്നത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഒട്ടനവധി മനോഹരമായ കഥാപാത്രങ്ങൾ അദ്ദേഹത്തിലൂടെ തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിക്കുമായിരുന്നു. ഏത് ആഘോഷം വരുമ്പോഴും മണിയുടെ അസാന്നിധ്യം പ്രേക്ഷകർക്ക് അനുഭവപ്പെടാറുണ്ട്.
ഒമ്പത് വർഷം മുമ്പാണ് താരത്തെ മലയാളിക്ക് നഷ്ടമാകുന്നത്. അന്ന് പ്രായം വെറും 45 വയസ് മാത്രമായിരുന്നു. വ്യത്യസ്തമായ റോളുകൾ ചെയ്യാൻ എന്നും താരം തയ്യാറാണ്. അത്തരത്തിൽ മണി ആന്റി ഹിറോ റോൾ ചെയ്ത സിനിമയായിരുന്നു സ്വർണ്ണം. 2008ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയത് നടന്റെ സങ്കടപ്പെടുത്തിയ ഒന്നായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ സംഭവിച്ച ഒരു രസകരമായ സംഭവം നടൻ പങ്കുവെച്ചതിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സ്വർണ്ണം സിനിമയെ കുറിച്ച് നടൻ സംസാരിച്ചത്. സ്വർണ്ണത്തിൽ അഭിനയിക്കുന്നത് നടി നയൻതാരയാണെന്ന് കരുതി വലിയൊരു ജനക്കൂട്ടം ലൊക്കേഷനിൽ തടിച്ച് കൂടിയിരുന്നുവെന്നും കലാഭവൻ മണി പറയുന്നു.
ചില സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ മനസിൽ ഒരു വിശ്വാസം വരും. ആ പടം നല്ലതായിരിക്കും. ഉഗ്രൻ സിനിമയായി മാറും. നമുക്കും പെർഫോം ചെയ്യാൻ അവസരം ഉണ്ടാകും എന്നൊക്കെ തോന്നും. അത്തരത്തിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയ്ക്ക് ശേഷം അഭിനയിച്ച സിനിമയാണ് സ്വർണ്ണം.
നടി പ്രവീണയും ബേബി നയൻതാരയുമൊക്കെ ആ സിനിമയിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. ബേബി നയൻതാരയെ കുറിച്ച് പറയുമ്പോൾ രസകരമായ ഒരു സംഭവം കൂടി പറയാനുണ്ട്. സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ജനലിന് സമീപം ആളുകൾ തിങ്ങി കൂടി ഉന്തും തള്ളും ഇടിയുമാണ്. കാരണം തിരക്കിയപ്പോഴാണ് നയൻതാരയെ കാണാൻ വന്നവരാണെന്ന് അറിയുന്നത്. നയൻതാര വന്നിട്ടുണ്ട്.
അകത്ത് ഡ്രസ് മാറാൻ പോയിരിക്കുകയാണ്. ഞങ്ങൾ കാത്തിരിക്കുകയാണ് എന്നൊക്കെ ആളുകൾ പറയുന്നുണ്ട്. കുറേ കഴിഞ്ഞപ്പോൾ ഒരു കുട്ടി പാവാടയൊക്കെ ഇട്ട് നയൻതാര വന്നു. അത് ബേബി നയൻതാരയായിരുന്നു. നയൻതാരയെ കാണാൻ പറ്റുമെന്നുള്ള ഭയങ്കര പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. അതിനിടയിൽ ഒരു വല്യപ്പൻ വന്ന് ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് ചോദിച്ചു.

കലാഭവൻ മണിയും പ്രവീണയും നയൻതാരയുമുണ്ടെന്ന് അവിടെ കൂടി നിന്നവർ പറഞ്ഞു. നയനാരൊക്കെ ഇപ്പോഴും അഭിനയിക്കുന്നുണ്ടോയെന്നായിരുന്നു വല്യപ്പൻ തിരിച്ച് ചോദിച്ചത്. നയനാരല്ല... നയൻതാരയാണെന്ന് പിന്നീട് ഞങ്ങൾ തിരിത്തി കൊടുത്തു. നയൻതാരയാണെന്ന് അറിഞ്ഞപ്പോൾ ഈ മൊതലിനെ ഒന്ന് കാണാൻ പറ്റുമോയെന്നായി.
വല്യപ്പനും വലിയ നയൻതാരയെയാണ് പ്രതീക്ഷിച്ചത്. സ്വർണ്ണം സിനിമയിൽ എനിക്ക് ആന്റി ഹീറോ റോളായിരുന്നു. അതിന്റെ ക്ലൈമാക്സാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആ രംഗങ്ങളിൽ ബേബി നയൻതാര പറയുന്ന ഡയലോഗ് കേട്ടാൽ തന്നെ ആരുടേയും ചങ്ക് തകരും. പക്ഷെ എന്തുകൊണ്ടാണ് ആ സിനിമ ഓടാതിരുന്നതെന്ന് എനിക്ക് അറിയില്ല. വളരെ നല്ല പടമായിരുന്നു. പേര് പോലെ സ്വർണ്ണം തന്നെയായിരുന്നു ആ പടം എന്നുമാണ് കലാഭവൻ മണി പറഞ്ഞത്.
ബേബി നയൻതാരയും നായികയായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. ഇരുപത്തിരണ്ടുകാരിയായ താരം ഒരു സമയത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള ബാലതാരമായിരുന്നു. കിലുക്കം കിലുകിലുക്കത്തിലൂടെയാണ് ബേബി നയൻതാര സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് നിരവധി മലയാളം സിനിമകളുടെ ഭാഗമായി പുരസ്കാരങ്ങളും നേടി.


Click it and Unblock the Notifications











