കല്യാണം കഴിഞ്ഞതോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍! എന്റെ ഭാഗ്യമാണ് ഭാര്യയും മോളും! അന്ന് കലാഭവന്‍ മണി പറഞ്ഞത്

കലാഭവന്‍ മണിയുടെ വിയോഗം ഇന്നും മലയാളിക്ക് വിശ്വസിക്കാനായിട്ടില്ല. സിനിമയും, സാമൂഹ്യപ്രവര്‍ത്തനങ്ങളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സൗഹൃദത്തിന് അങ്ങേയറ്റം പരിഗണന നല്‍കിയ ആളായിരുന്നു അദ്ദേഹം. തന്റെ സന്തോഷങ്ങള്‍ ആ നാടിന്റെ തന്നെ ആഘോഷമാക്കി മാറ്റാറുണ്ട് മണി. ഓണമായാലും, ക്രിസ്മസായാലും, പുതുവര്‍ഷമായാലും മണിച്ചേട്ടനുണ്ടെങ്കില്‍ അതൊരു പ്രത്യേക സന്തോഷമാണെന്ന് പ്രിയപ്പെട്ടവരെല്ലാം പറയാറുണ്ടായിരുന്നു. ജനുവരി ഒന്നിനാണ് മണിയുടെ പിറന്നാള്‍. ഒന്നിച്ചുണ്ടായിരുന്നെങ്കില്‍ ഈ ദിവസം ശരിക്കും കളറാക്കിയേനെ എന്നായിരുന്നു സഹോദരന്‍ പറഞ്ഞത്.

അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു മണിയുടെ ജീവിതത്തിലേക്ക് നിമ്മി എത്തുന്നത്. കല്യാണം ഉറപ്പിച്ച ശേഷമായിരുന്നു അദ്ദേഹം കാണാന്‍ വന്നത്. മണി കാണാന്‍ വന്ന് കല്യാണം നടക്കാതെ പോയ പെണ്‍കുട്ടി എന്ന ചീത്തപ്പേര് തനിക്കുണ്ടാവരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിനിടയില്‍ സമയം കിട്ടുമ്പോഴെല്ലാം വീട്ടിലേക്ക് ഓടിയെത്താറുണ്ടായിരുന്നു അദ്ദേഹം.

Kalabhavan mani old video goes viral again
Photo Credit: filmibeat

അഭിമുഖങ്ങളിലെല്ലാം ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും വാചാലനാവാറുമുണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഭാര്യയും മകളുമാണ്. കല്യാണം കഴിഞ്ഞ ശേഷമാണ് എനിക്ക് പക്വതയൊക്കെ വന്നത്. ഭാര്യ നന്നായി ഭക്ഷണം പാചകം ചെയ്യും. പാവം കുട്ടിയാണ്. ഞായറാഴ്ചകളില്‍ ഞങ്ങളൊന്നിച്ചാണ് പാചകമൊക്കെ. സന്തുഷ്ട കുടുംബമാണ്. നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി മതി ജീവിതപങ്കാളിയായിട്ട് എന്നുണ്ടായിരുന്നു. സിനിമയില്‍ നിന്ന് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല എന്നായിരുന്നു ഒരു അഭിമുഖത്തില്‍ കലാഭവന്‍ മണി പറഞ്ഞത്.

അദ്ദേഹം പാടിയ പാട്ടുകളില്‍ മിന്നാമിനുങ്ങേ എന്ന പാട്ടാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ഗായിക പ്രിയയുമായി സംസാരിക്കവെ നിമ്മി വ്യക്തമാക്കിയിരുന്നു. മകളുടെ ജനന സമയത്ത് അദ്ദേഹം അരികെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു അവാര്‍ഡ് പരിപാടിക്ക് പോയിരിക്കുകയായിരുന്നു അദ്ദേഹം. പോവുന്നത് വരെ തനിക്ക് കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. അസ്വസ്ഥതകളൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചായിരുന്നു അദ്ദേഹം പോയത്. പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ പോയ്‌ക്കോളാന്‍ പറയുകയായിരുന്നു. അദ്ദേഹം പോയി അധികം കഴിയുംമുന്‍പെ വേദന വരികയായിരുന്നു. ഇത് അറിയിക്കാനായി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല.

പ്രസവം കഴിഞ്ഞപ്പോഴും ആദ്യം തിരക്കിയത് അദ്ദേഹത്തെ ആയിരുന്നു. എന്നാല്‍ മകളുടെ വരവൊന്നും ആ സമയത്ത് ചേട്ടന്‍ അറിഞ്ഞിരുന്നില്ല. ലോഹി സാറാണ് കുഞ്ഞുണ്ടായ കാര്യം അറിയിച്ചത്. അത് കേട്ടതും അദ്ദേഹം ആശുപത്രിയിലേക്ക് പോരികയായിരുന്നു. പുലര്‍ച്ചയൊണ് എത്തിയത്. ഞങ്ങളെ കണ്ടാണ് മടങ്ങിയത്. ഇന്നും മറക്കാനാവാത്ത നിമിഷമാണ് അത് എന്നായിരുന്നു നിമ്മി പറഞ്ഞത്.

More from Filmibeat

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X