twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയെ എല്ലാവരും മറന്നു! ഇന്ന് മണിയുടെ പിറന്നാള്‍, മരണത്തിലെ ദുരുഹത മാത്രം ബാക്കി!!

    |

    മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി. സഹനടനും നടനും വില്ലനുമടക്കം മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ കലാഭവന്‍ മണിയുടെ മരണം കേരളത്തെ ഞെട്ടിച്ചതായിരുന്നു. ഏറെ ദുരുഹതകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയാണ് മണി എല്ലാവരെയും വിട്ട് പിരിഞ്ഞത്. മണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളം വിതുമ്പുകയായിരുന്നു.

    ആദ്യം പ്രണയം തോന്നിയത് 5 -ാം ക്ലാസില്‍ നിന്നും! അയാളിപ്പോള്‍ സിനിമയിലുണ്ടെന്ന് നടി സാനിയ ഇയ്യപ്പന്‍!ആദ്യം പ്രണയം തോന്നിയത് 5 -ാം ക്ലാസില്‍ നിന്നും! അയാളിപ്പോള്‍ സിനിമയിലുണ്ടെന്ന് നടി സാനിയ ഇയ്യപ്പന്‍!

    മലയാളിയുടെ സ്വകാര്യ അഹങ്കാരം, മമ്മൂക്കയും മാമാങ്കവും ഞെട്ടിക്കും! 300 വര്‍ഷം മുന്‍പുള്ള കഥയാണ് പറയുകമലയാളിയുടെ സ്വകാര്യ അഹങ്കാരം, മമ്മൂക്കയും മാമാങ്കവും ഞെട്ടിക്കും! 300 വര്‍ഷം മുന്‍പുള്ള കഥയാണ് പറയുക

    മണി മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി ആരാധകരുടെ ഹൃദയത്തിലുണ്ട്. ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും സിനിമാപ്രേമികള്‍ മറക്കാത്ത ഒരു ദിവസമാണ് മണിയുടെ ജന്മദിനം. ജനുവരി ഒന്നിനാണ് കലാഭവന്‍ മണിയുടെ ജന്മദിനം. ഇന്ന് താരം ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ 47-ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു.

    രമേഷ് പിഷാരടിയുടെ 2018 കിടുവല്ല, അതുക്കും മേലെ! 2019 ല്‍ മമ്മൂക്കയ്‌ക്കൊപ്പമാണ് വിസ്മയിപ്പിക്കുന്നത്രമേഷ് പിഷാരടിയുടെ 2018 കിടുവല്ല, അതുക്കും മേലെ! 2019 ല്‍ മമ്മൂക്കയ്‌ക്കൊപ്പമാണ് വിസ്മയിപ്പിക്കുന്നത്

     കലാഭവന്‍ മണിയുടെ ജനനം

    കലാഭവന്‍ മണിയുടെ ജനനം

    1971 ജനുവരി ഒന്ന് പുതുവത്സര ദിനത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയായിരുന്നു മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെയായിരുന്നു സിനിമയിലെ തുടക്കം. പിന്നീട് നായകനിലേക്കും വില്ലനിലേക്കു വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്‍ഡസ്ട്രികളിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ കലാഭവന്‍ മണി തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെട്ടു.

    സിനിമയിലെ തുടക്കം

    സിനിമയിലെ തുടക്കം

    1995 ല്‍ അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് കലാഭവന്‍ മണി ചലച്ചിത്രലോകത്തേക്ക് എത്തിയത്. എന്നാല്‍ സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായിരുന്നെങ്കില്‍ പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയവയായിരുന്നു.

     നാടന്‍ പാട്ടുകള്‍

    നാടന്‍ പാട്ടുകള്‍

    പില്‍ക്കാലത്ത് സിനിമകളിലെ പ്രകടനം മാത്രമല്ല നാടന്‍ പാട്ടുകളായിരുന്നു മണിയെ ജനപ്രിയനാക്കിയത്. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം, എന്നിവയില്‍ കഴിവ് തെളിയിച്ചിരുന്നു. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി നടന്നിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന്‍ വെങ്കിടേഷ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ച് പറ്റിയത്.

     ദുരുഹത ഉണര്‍ത്തിയ മരണം

    ദുരുഹത ഉണര്‍ത്തിയ മരണം

    2016 മാര്‍ച്ച് ആറിനായിരുന്നു മണി മരിക്കുന്നത്. കരള്‍ സംബന്ധമായയ രോഗത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ നിന്നുമായിരുന്നു അന്ത്യം. അപ്രതീക്ഷിതമായ കലാഭവന്‍ മണിയുടെ മരണം കേരളത്തില്‍ വലിയ വിവാദമായിരുന്നു ഉണ്ടാക്കിയത്. ആരൊക്കെയോ ചേര്‍ന്ന് താരത്തെ കൊല്ലുകയായിരുന്നു എന്ന് വാര്‍ത്ത വന്നതോടെ മണിയുടെ മരണത്തില്‍ ദുരുഹത വര്‍ദ്ധിച്ചു. എന്നാല്‍ ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്.

     സിനിമ വന്നു

    സിനിമ വന്നു

    മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ സെന്തില്‍ മണിയായിരുന്നു കലാഭവന്‍ മണിയുടെ വേഷത്തില്‍ അഭിനയിച്ചത്. തിയറ്ററുകളില്‍ നിന്നും സിനിമയ്ക്ക് മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ ടെലിവിഷനിലേക്ക് കൂടി സംപ്രേക്ഷണം ആരംഭിച്ചതോടെ സിനിമയ്ക്ക് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും വന്നത്.

    English summary
    Kalabhavan Mani's birthday special
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X