For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുഞ്ചിരിച്ച് കൊണ്ട് മണി പറഞ്ഞു... ചിരിയാണല്ലോ മനുഷ്യന് ഒരു സമാധാനം, പഴയ വീഡിയോ വൈറലാകുന്നു

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും നൊമ്പരമാണ് കലാഭവൻ മണിയുടെ വിയോഗം. അദ്ദേഹം വിട പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നു ആ വേർപാട് പൂർണ്ണമായി അംഗീകരിക്കാൻ കഴഞ്ഞിട്ടില്ല. സ്വതസിദ്ധമായ അഭിനയത്തിലൂടെ മണി മലായളി പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്ന് വന്നത്. ന‍ടൻ, വില്ലൻ, കോമഡി എന്നു വേണ്ട എല്ലാ കഥാപാത്രങ്ങളും മണിയുടെ കൈകളിൽ ഭഭ്രമായിരിക്കും. മലയാളത്തിൽ മാത്രമല്ല തമിഴിലും മണിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. മികച്ച കഥാപാത്രങ്ങൾ ബാക്കിായാക്കിയാണ് കലാഭവൻ ഭൂമിയിൽ നിന്ന് യാത്രയായിരിക്കുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മണിയുടെ ആദ്യകാല വീഡിയോ ആണ്. 1992ല്‍ നടന്ന ഗള്‍ഫ് പര്യടനത്തിനിടെ ഖത്തറില്‍ വച്ച് ഏ വി എം ഉണ്ണി നടത്തിയ അഭിമുഖമാണിത്. ഏവിഎം ഉണ്ണി ആര്‍ക്കൈവ്‍സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തെത്തിയിരിക്കുന്നത്. കലാഭവൻ മണിയുടെ ആദ്യ അഭിമുഖമായിട്ടാണ് ഇതിനെ കരുതപ്പെടുന്നത്. മണിയുടെ ആ പഴയ അഭിമുഖം വേദനയാവുകയാണ്.

  എട്ട് മിനിറ്റ് ദൈർഘ്യമുള്ള മണിയുടെ അഭിമുഖമായിരുന്നു ഇത്. ഒറ്റയ്ക്ക് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കലാകാരന്‍ എന്ന നിലയില്‍ നിന്നുമാറി കലാഭവന്റെ ഭാഗമായതിനെ കുറിച്ചാണ് മണി സംസാരിച്ച് തുടങ്ങിയത്. ചാലക്കുടിക്കാരൻ മണിയിൽ കലാഭവൻ മണിയിലേയ്ക്കുള്ള മാറ്റത്തെ കുറിച്ച് അഭിമാനത്തോടെയാണ് താരം പറയുന്നത്. തന്റെ പരിപാടി കണ്ടാണ് കലാഭവനിലേയ്ക്ക് വിളിച്ചതെന്നാണ് മണി പറയുന്നുണ്ട്. തന്നെ പിന്തുണച്ചവരെ കുറിച്ചും മണി സ്മരണയോടെ ഓർക്കുന്നുണ്ട്.

  മിമിക്രി സമൂഹത്തിന് ഗുണം ചെയ്യുമെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് വളരെ കൃത്യമായി താരം ഉത്തരം നൽകുന്നത്. മിമിക്രിയിൽ നിന്ന് ഒരു സാധാരണ കാഴ്ചക്കാരന് ലഭിക്കുന്ന ഗുണത്തെ കുറിച്ചാണ് മണി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..."ഗുണം ചെയ്യും. പണിയെടുത്ത് തളര്‍ന്ന് വൈകിട്ട് വീട്ടിലെത്തുന്നവര്‍ക്ക്, മിമിക്രി പരിപാടിയുടെ ഒരു വീഡയോ കാസറ്റ് ഇട്ടുകണ്ടാല്‍ ഒരു സമാധാനം കിട്ടും. ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം", കലാഭവന്‍ മണി പറയുന്നു.

  കലാഭവൻ മണി ഉണ്ടായിരുന്നുവെങ്കിൽ | filmibeat Malayalam

  മിമിക്രി വേദിയിലേക്കെത്തുന്ന യുവതലമുറയ്ക്ക് ഉപദേശവും നൽകുന്നുണ്ട്. അവതാരകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി വളരെ കഠിനാധ്വാന ചെയ്യണം. മിമിക്രി എന്ന് പറയുമ്പോൾ വളരെ എളുപ്പമായ ഒന്നാണെന്നാണ് എല്ലാവരുടേയും വിചാരം. എന്നാൽ അത്ര എളുപ്പമല്ല അത്. ഭയങ്കര ബുദ്ധിമുട്ട് പിടിച്ച സംഗതി തന്നെയാണ് മിമിക്രി. താരത്തിന്റെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മണിയുടെ വീഡിയോ പങ്കുവെച്ചതിൽ നന്ദിയും പ്രേക്ഷകർ അറിയിക്കുന്നുണ്ട്.

  വീഡിയോ പങ്കുവെച്ച് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്. കണ്ടാൽ ചങ്ക് തകർന്ന് പോകുമെന്നാണ് രാമകൃഷ്ണൻ വീഡിയോയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത്.ഡിക്സൺ എന്നയാളാണ് ആർ.എൽ.വി രാമകൃഷ്ണന് ഈ വീഡിയോ അയച്ചതെന്നും കുറിപ്പിൽ പറയുന്നുണ്ട്യ രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ..''ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ (1992) പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ ഇന്റർവ്യൂ ചെയ്തത് എ.വി എം ഉണ്ണികൃഷ്ണൻ സാറാണ്.:- നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ.''- ആർഎൽവി രാമകൃഷ്ണൻ കുറിച്ചു.

  1971 ജനുവരി ഒന്നിന് ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണിയുടെയും മകനായി ചാലക്കുടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മണി സിനിമയിലെത്തുന്നത് സ്വപ്രയത്‌നത്തിലൂടെയായിരുന്നു. ജീവിക്കാനായി ഓട്ടോ ഓടിക്കുന്നതിനിടയിലാണ് മണി കലാഭവന്‍ മിമിക്സ് ട്രൂപ്പിലെത്തുന്നത്. അങ്ങനെ മണി കലാഭവന്‍ മണിയായത്. മിമിക്രി വേദികളിലെയും നാടകങ്ങളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു മണി.

  കലാഭവൻ മണിയുടെ പഴയ വീഡിയോ

  Read more about: kalabhavan mani
  English summary
  Kalabhavan Mani's First Interview Video In 1992 Went Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X