twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ വിസ്മയപ്രകടനം കണ്ട സിനിമ! വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പുറത്തിറങ്ങി 20 വര്‍ഷം

    By Midhun Raj
    |

    കലാഭവന്‍ മണിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു താരം നടത്തിയിരുന്നത്. സാധാരണക്കാരനും അന്ധനുമായ രാമു എന്ന കഥാപാത്രമായി വിസ്മയ പ്രകടനം തന്നെ കലാഭവന്‍ മണി കാഴ്ചവെച്ചു.

    വൈറസിലൂടെ രമ്യാ നമ്പീശന്റെ തിരിച്ചുവരവ്! നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂവൈറസിലൂടെ രമ്യാ നമ്പീശന്റെ തിരിച്ചുവരവ്! നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ച പ്രകടനം തന്നെയായിരുന്നു സിനിമയില്‍ താരത്തിന്റെത്. ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ട്രാജഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് സംവിധായകന്‍ വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഒരുക്കിയിരുന്നത്.

    Vasanthiyum Lakshmiyum Pinne Njaanum

    കലാഭവന്‍ മണിക്കു പുറമെ ഭരത് ഗോപി, സായികുമാര്‍, മേഘനാഥന്‍ പ്രവീണ, കാവേരി തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയത്. 1999 മെയ് 27നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. വിനയന്റെ കഥയ്ക്ക് ജെ പള്ളാശ്ശേരി സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കി.

    യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്.

    ആകാംക്ഷകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആരംഭിക്കുന്നു! വൈറലായി സംവിധായകന്റെ പോസ്റ്റ്!ആകാംക്ഷകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആരംഭിക്കുന്നു! വൈറലായി സംവിധായകന്റെ പോസ്റ്റ്!

    നൂറ് കോടിയിലേക്കുളള കുതിപ്പിലും വീഴാതെ മമ്മൂക്കയുടെ മധുരരാജ! സിനിമ അമ്പതാം ദിവസത്തിലേക്ക്! കാണൂനൂറ് കോടിയിലേക്കുളള കുതിപ്പിലും വീഴാതെ മമ്മൂക്കയുടെ മധുരരാജ! സിനിമ അമ്പതാം ദിവസത്തിലേക്ക്! കാണൂ

    English summary
    kalabhavan mani's Vasanthiyum Lakshmiyum Pinne Njaanum 20 years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X