'ഭാര്യ പിണങ്ങിപ്പോയി, പാഡിയിൽ മദ്യപാനം, ഏത് നേരവും കയറി വരുന്ന കൂട്ടുകാർ; കലാഭവൻ മണിയെ ബാധിച്ചത്'

കലാഭവൻ മണി മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ജനം മറന്നിട്ടില്ല. അത്രത്തോളം ജനപ്രീതിയുള്ള നടനായിരുന്നു മണി. മദ്യപാനമാണ് നടന്റെ ആരോ​ഗ്യത്തെ കാര്യമായി ബാധിച്ചത്. ഇത് കരിയറിലും ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കി. ഇതേക്കുറിച്ച് റിട്ട. ക്രെെം ബ്രാഞ്ച് എസ്പി ആർകെ ജയരാജൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മണിക്കൂടാരം എന്നൊരു വീട് പണിതു. അത്യാവശ്യം വലിയ വീടാണ്. അവിടെയെന്താണ് താമസിക്കാത്തതെന്ന് ഞാൻ ചോദിച്ചു. സാറിനോട് ഞാൻ പറയാം, അവിടെ എനിക്ക് താമസിക്കാൻ നിവൃത്തിയില്ലെന്ന് മണി.

മണി അതിനിപ്പുറത്ത് പത്ത് സെന്റ് സ്ഥലം വാങ്ങിച്ച് അവിടെ വീട് പണിതാണ്. മണിയുടെ കൂട്ടുകാർ ഏത് നേരവും കയറി വരും. അപ്പോൾ ഫാമിലി ലെെഫ് പോകും. അതില്ലാതിരിക്കാൻ വേണ്ടിയാണ് ഇപ്പുറത്ത് വീട് പണിതതെന്നാണ് ഞാൻ മനസിലാക്കിയത്. ഇത്ര കഷ്ടപ്പെടുന്നത് എന്തിനാണ്, എറണാകുളത്ത് ഫ്ലാറ്റ് വാങ്ങിച്ച് കൂടേയെന്ന് ഞാൻ ചോദിച്ചു. പറയുന്നത് നല്ലതാണ് പക്ഷെ എനിക്ക് കഴിയുന്നില്ലെന്ന് മണി.

എന്റെ നാട്ടിലെ ഒരു ഫങ്ഷന് മണിയെ വിളിച്ചു. ഫ്രീയല്ല സാറേ, കോഴിക്കോട് ഷൂട്ടാണെന്ന് മണി. മണിയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്റെ നാട്ടിലുണ്ട്. ഈ പറഞ്ഞത് ക്രോസ് ചെക്ക് ചെയ്യെടാ, എന്തോ എന്ന് ഞാൻ അവനോട് പറഞ്ഞു. ഷൂട്ടുമില്ല ഒന്നുമില്ല ആ പാ‌ഡിയിൽ എല്ലാം കൂടിയിരിക്കുന്നുണ്ടെന്ന് അവൻ പറഞ്ഞു. കലാഭവനിലെ കുറച്ചാളുകളുണ്ട്. അവിടെ ഇരിക്കും. എവിടെയും പോകില്ല. ഭാര്യയൊക്കെ പിണങ്ങി വീട്ടിൽ പോയെന്ന് തോന്നുന്നെന്നും അവൻ. ഇങ്ങനെ പോയാൽ ശരിയാകില്ലല്ലോ ആരെങ്കിലും ഇടപെടേണ്ടേ എന്ന് ഞാൻ ചോദിച്ചു.

Kalabhavan Mani

ആര് വിളിച്ചാലും ഫോൺ എടുക്കില്ല. ഞാൻ അബു സലീമിനെ വിളിച്ചു. വയനാട് എന്റെ എസ്ഐ ആയിരുന്നു. മമ്മൂട്ടി വിളിച്ചാൽ എടുക്കുമെന്ന് പറഞ്ഞു. മമ്മൂട്ടി വിളിച്ചിട്ടും എടുത്തില്ല. പിറ്റേന്ന് ഒരുമിച്ച് മണിയെ കാണാൻ പോകാമെന്ന് തീരുമാനിച്ചു. പിറ്റേന്ന് വാർത്തയിൽ കണ്ടത് മണി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എന്നാണ്. സാലഡിൽ കുക്കുംബർ മണി നന്നായി കഴിക്കും. പലതും വിഷത്തിൽ മുക്കി വരുന്നതായിരിക്കും.

അങ്ങനെ എങ്ങനോയോ വയറിൽ വിഷാംശമെത്തി. വലിയ ഉയരങ്ങളിലെത്തേണ്ട കലാകാരനായിരുന്നു. നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ മണി വിട്ട് പോകുമായിരുന്നില്ല. ജാതിപരമായ ആക്ഷേപം മണിയെ ബാധിച്ചു. പല നടിമാരും എന്റെ കൂടെ അഭിനയിക്കാൻ തയ്യാറായില്ലെന്ന് മണി പറയാറുണ്ട്. പക്ഷെ അവർക്ക് തമിഴ്നാട്ടിൽ വിജയ്കാന്തിനൊപ്പം അഭിനയിക്കാൻ പ്രശ്നമില്ല. ഞാനിന്ന ജാതിയിൽ പെട്ടത് കൊണ്ടാണെന്ന അപകർഷകത മണിക്കുണ്ടായിരുന്നു. മണി പെട്ടെന്ന് ടെൻഷനാകുന്ന ആളാണ്. ടെൻഷനായാൽ ഒരെണ്ണം മേടിക്കുകയല്ലേ എന്ന് ചോദിക്കും. പെെസ അധികം ചെലവാക്കുന്ന ആളല്ല മണി. ഒരാൾക്കും അഞ്ച് പെെസ വഴി വിട്ട് കൊടുക്കില്ല. എന്നാൽ മദ്യപാനമുണ്ടായിരുന്നെന്നും ആർകെ ജയരാജൻ പറഞ്ഞു. കേരള സ്പീക്ക് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X