പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്, ആളുകളെ ചിരിപ്പിക്കുന്ന ആ രഹസ്യം പങ്കുവെച്ച് നടൻ
സംസാര ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് നാരായണൻ കുട്ടി കൊച്ചിൻ കലാഭവനിൽ നിന്നാണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. ചെറുതും വലുതുമായ വേഷങ്ങളിൽ നാരായണൻ കുട്ടിക്ക് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിമിക്രിയുമായി നടൻ ആദ്യമായി സിനിമയിൽ എത്തുന്നത്. പക്ഷി , മൃഗങ്ങളെ അനുകരിച്ച് തുടങ്ങിയ അനുകരണ ജീവിതം പിന്നീട് കൊച്ചിൻ കലാഭവനിൽ വരെ എത്തുകയായിരുന്നു.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചിത്രം കാണാം
കൊച്ചിൻ കലാഭവനിൽ എത്തിയാൽ നാളെ സിനിമയിലും എത്തുമെന്നുള്ള വിശ്വസം എല്ലവരേയും പോലെ നടനുമുണ്ടായിരുന്നു. ഇപ്പോഴിത തന്നെ ആളുകൾക്ക് ഇഷ്ടപ്പെടാനുള്ള കാരണം വെളിപ്പെടുത്തുകയാണ് നാരായണൻ കുട്ടി.കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസാര ശൈലിയാണ് തന്നെ ആളുകൾക്കിടയിൽ പ്രിയങ്കരനാക്കിയതെന്നാണ് താരം പറയുന്നത്.ആളുകൾ ഇഷ്ടപ്പെടുന്നതും പിടിച്ചുനിൽക്കാൻ കഴിയുന്നതും സംസാരശൈലിയിലെ പ്രത്യേകത കൊണ്ടാവാം, എന്നും നടൻ പറയുന്നു. ഒന്നും മനഃപൂർവം ചെയ്യുന്നതല്ല. ജനിച്ചപ്പോൾ മുതൽ എന്റെ സംസാരം ഇങ്ങനെ ആണ്. നമസ്കാരം എന്ന് ഓരോരുത്തരും പല രീതിയിലാണ് പറയുന്നത്. എന്നാൽ എന്റെ നമസ്കാരം കൂടുതൽ ഇഷ്ടപ്പെടുന്നതായി ആളുകൾ പറയുന്നു. എന്റെ തലമുറയിൽപ്പെട്ടവർക്കും പുതുതലമുറയ്ക്കും നാരായണൻകുട്ടി എന്ന നടനെ അറിയാം. ഇതുവരെ എത്താൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടൻ പറയുന്നു.

സിനിമയിൽ എത്തിയിട്ട് 26 വർഷം പിന്നിടുമ്പോൾ മറക്കാനാവാത്ത സിനിമ അനുഭവവും നടൻ പങ്കുവെയ്ക്കുന്നുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാകുന്നത് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ കഥപാത്രമാണ്. ഫിലോമിനയ്ക്കൊപ്പമുള് രംസകരമായ രംഗത്തെ കുറിച്ചാണ് നടൻ പറയുന്നത്.
ആ സിനിമയുടെ തിരക്കഥാകൃത്ത് അൻസാർ കലാഭവൻ സുഹൃത്ത് ആണ്. ''അമ്മച്ചീ മാപ്പ് , മാപ്പ് "എന്നു പറഞ്ഞു ഫിലോമിനചേച്ചിയുടെ വീട്ടിൽ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്. ലോകം മുഴുവൻ ക്ഷമിക്കാത്ത എന്തു തെറ്റാണ് ചെയ്തെന്ന് ചോദിച്ചു മാപ്പ് പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോൾ ഫിലോമിനചേച്ചിയെ സഹായിക്കാൻ മാളചേട്ടൻ എത്തുന്നു. പുള്ളിക്കും ഭ്രാന്താണ്. ദിലീപ് വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണ് സീൻ. ഒടുവിൽ ജീവിക്കാൻ ഭിക്ഷക്കാരനായി മാറുമ്പോൾ ഞാൻ ചെന്നു പെടുന്നതും ഫിലോമിനചേച്ചിയുടെ മുമ്പിൽ. ഈ ശബ്ദം നല്ല പരിചയമുണ്ടെന്ന് പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയിൽ കൂടി ഭിക്ഷാടകനായി അഭിനയിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു

ഇഷ്ടപ്പെട്ട സീരിയസ് കഥാപാത്രത്ത കുറിച്ചും നടൻ പറയുന്നുണ്ട്.ലേലം എന്ന ചിത്രത്തിലെ എം.എൽ. എ സദാശിവൻ എന്ന കഥാപാത്രം ഒരു മുൻ മന്ത്രിയുടെ ഛായ തോന്നും. അതുപോലെ 'ഊമപ്പെണ്ണിന് ഉരിയാടാപയ്യനി ൽ വില്ലൻ വേഷത്തിൽ അഭിനയിച്ചു. എന്നാൽ പ്രേക്ഷകർക്ക് എന്നെ കണ്ടപ്പോൾ ചിരി വന്നിട്ടുണ്ടാവും. ഇത് കൂടാതെ തെങ്കാശിപട്ടണം, പറക്കുംതളിക, കല്യാണ രാമൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ഇഷ്ടമാണെന്നും നടൻ പറഞ്ഞു.
Recommended Video

കലാഭവനിൽ വന്നതിനെ കുറിച്ചും നടൻ പറഞ്ഞു. പ്രസാദ് ആണ് കലാഭവനിലേയ്ക്ക് എന്നെ വിളിക്കുന്നത്. ഞാൻ വരുമ്പോൾ ജയറാം,സൈനുദ്ദീൻ, റഹ്മാൻ, അൻസാർ എന്നിവരുണ്ട്. ജയറാമും ഞാനും ഒരേവർഷമാണ് വന്നത്. അതിനുമുൻപ് സിദ്ധിഖും ലാലും എൻ. എഫ് വർഗീസും. ജയറാം സിനിമയിൽ അഭിനയിക്കാൻ പോയി. അപ്പോഴാണ് മണി വരുന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, മണി എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയ്ക്കും ദിലീപിനും ഒപ്പമാണ് ഏറ്റവും കൂടുതൽ അഭിനയിച്ചത്.


Click it and Unblock the Notifications