നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്‌റിന്‍
താരപുത്രന്മാരെല്ലാം മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പം ഒരു താരപുത്രി കൂടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നടന്‍ നവാസിന്റെയും നടി രഹ്നമയുടെയും ഏകമകളായ നഹറിൻ ആണ് അഭിനയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരപുത്രിയിപ്പോള്‍.
'മകളുടെ സിനിമയുടെ ഡബ്ബിംഗ് വരെ ഞങ്ങള്‍ രണ്ട് പേരും കൂടെ തന്നെ ഉണ്ടായിരുന്നു. ആ ഒരു ഉറപ്പിലാണ് നഹറിൻ അഭിനയിക്കാന്‍ വന്നതെന്നാണ് നവാസ് പറയുന്നത്. സിനിമ ഒരു പ്രൊഫഷന്‍ ആക്കി എടുക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല നഹറിന്‍. അപ്പോള്‍ മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെയാണ്. ചില സാഹചര്യങ്ങളിലാണ് അതിന് മാറ്റം വരിക.

ഇത്തരത്തിലുള്ള കഥ വരികയെന്ന് പറയുന്നത് വളരെ അപൂര്‍വ്വമായി കിട്ടുന്നതാണ്. ഇപ്പോള്‍ ഇത്രയും പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും എല്ലാ നിര്‍മാതാക്കളും സാമ്പത്തിക ലാഭം മാത്രമായിരിക്കും ലക്ഷ്യം വെക്കുക. എന്നാല്‍ അങ്ങനെയൊന്നുമല്ലാതെ നല്ലൊരു സിനിമ ചെയ്യണം, നന്മയുള്ള മെസേജ് സമൂഹത്തിലേക്ക് എത്തിക്കണം എന്ന സീരിയസ്‌നെസ് മനസിലാക്കി വന്നിട്ടുള്ളവരാണ് ഈ സിനിമയുടെ പിന്നണിയിലുള്ളത്. നല്ല സിനിമ ചെയ്യാന്‍ വന്ന അവരുടെ വലിയൊരു കൂട്ടായ്മ ഇതിന് പിന്നിലുണ്ട്.
കലാഭവന്‍ നവാസിന്റെയും രഹനയുടെയും മകള്‍ അഭിനയ രംഗത്തേക്ക് വരുന്നു എന്നതിലൊന്നുമല്ല കാര്യം. ഇതുപോലൊരു സിനിമ വരുന്നതിലാണ് കാര്യമെന്ന് നവാസ് പറയുന്നു. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി നഹറിനെ കരിയില്‍ മുക്കിയതിനെ കുറിച്ച് രഹന സൂചിപ്പിച്ചു. ആദ്യ ദിവസം അഞ്ച് തവണ ഡാര്‍ക്ക് മേക്കപ്പ് ഇട്ടിട്ടും ശരിയായില്ല. സംവിധായകന്‍ സമ്മതിക്കുന്നില്ലായിരുന്നു. അഞ്ചാമത്തെ തവണ ഞാന്‍ കൂടി കയറി കണ്മണി കൊണ്ട് മുഖം മൊത്തം ആക്കി. അങ്ങനെയാപ്പോഴാണ് ശരിയായതെന്നും രഹ്ന പറയുന്നു.


Click it and Unblock the Notifications