നാലഞ്ച് കോടിയുടെ സ്വത്തുക്കളുണ്ട്, അക്കാര്യത്തിൽ നവാസിന് എന്റെ സല്യൂട്ട്; രഹ്ന പറയുന്നത്: കലാഭവൻ നിയാസ്

നടൻ കലാഭവൻ നവാസിന്റെ വിയോ​ഗത്തെക്കുറിച്ച് സംസാരിച്ച് സഹോദരനായ നടൻ കലാഭവൻ നിയാസ്. നവാസിന്റെ മരണമുണ്ടാക്കിയ ആഘാതം താൻ മറികടന്നെന്ന് നിയാസ് പറയുന്നു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. നഷ്ടങ്ങളിൽ എപ്പോഴും വേദനയുണ്ടാകും. പക്ഷെ ഞാനതിനെ ഓവർ കം ചെയ്തു എന്ന് വേണം പറയാൻ. ആദ്യത്തെ കുറച്ച് ദിവസങ്ങൾ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.

വീട് അലങ്കരിച്ചില്ല, മുഹൂർത്തം നോക്കിയില്ല; ഭരണഘടന സാക്ഷിയാക്കി വേടനും നവമിയും പുതിയ ജീവിതത്തിലേക്ക്!
വീട് അലങ്കരിച്ചില്ല, മുഹൂർത്തം നോക്കിയില്ല; ഭരണഘടന സാക്ഷിയാക്കി വേടനും നവമിയും പുതിയ ജീവിതത്തിലേക്ക്!

പക്ഷെ ഞാൻ പെ‌ട്ടെന്ന് മറിക‌ടന്നു. കാരണം എന്റെ പ്രൊഫഷൻ ഇതാണ്. മറിമായം ഷൂട്ടിന് ആദ്യം പോകാൻ പറ്റിയില്ല. ഞാൻ വരുന്നില്ലെന്ന് പറഞ്ഞു. പിന്നെ അവരെല്ലാവരും എന്നെ വിളിച്ചു. ഇവിടെ വന്നിരിക്ക്, ഒന്നും ചെയ്യേണ്ട, ഇവിടെ വന്ന് ചർച്ചയിലൊക്കെ പങ്കെടുക്ക് ശരിയാകും എന്ന് പറഞ്ഞു. പറഞ്ഞത് പോലെ ശരിയായി. മരണം എന്നതിനെ ഞാൻ മനസിലാക്കിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ പ്രോസസാണതെന്നും നിയാസ് പറയുന്നു.

Kalabhavan Navas  Kalabhavan Niyas

ഉമ്മയുടെയും രഹ്നയുടെ വിഷമം മാറാൻ സമയമെ‌ടുക്കും. മറവി എന്ന വലിയൊരു അനു​ഗ്രഹം ഈശ്വരൻ മനുഷ്യന് കൊടുത്തിട്ടുണ്ട്. മറക്കുക എന്നതേ പറ്റൂ. ആരെയും ആശ്രയിക്കാൻ രഹ്ന ആ​ഗ്രഹിക്കുന്നില്ല. കാരണം നവാസിന്റെ താൽപര്യമാണത്. നവാസ് അധ്വാനിച്ച് വെച്ചതുണ്ട്. അവർക്ക് വേണ്ടി ചെയ്യാൻ പറ്റാത്തതിൽ എനിക്ക് വേദനയുണ്ട്. പക്ഷെ അതോടൊപ്പം അങ്ങേയറ്റം സന്തോഷിക്കുന്നു. കാരണം അങ്ങനെ പറയാൻ പ്രാപ്തരായല്ലോ. അതിൽ ബി​ഗ് സല്യൂട്ട് എന്റെ അനുജന് കൊടുക്കുകയാണ്. അവർക്ക് വേണ്ടത് സമ്പാദിച്ചിട്ടുണ്ട്. നാലഞ്ച് കോടിയുടെ സ്വത്തുക്കൾ അവനുണ്ട്. സൗഹൃദത്തിന്റെ പേരിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാം. വേറെ ഒന്നും അവരാ​ഗ്രഹിക്കുന്നില്ലെന്നും കലാഭവൻ നിയാസ് പറഞ്ഞു.

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നൊക്കെ സാഹത്യപരമായി പറയാമെങ്കിലും സർവ്വശക്തനായ സംവിധായകൻ കൃത്യമായി നിശ്ചയിച്ചു വച്ചിട്ടുള്ള സമയമാണതെന്നാണ് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നത്. നമുക്കെത്ര സീനുണ്ടെന്നോ എപ്പോൾ വേദി വിട്ടൊഴിയണമെന്നോ അറിയാത്ത നടന്മാരാണ് നമ്മളെന്നേ ഉള്ളൂ. നമുക്കൊന്നേ ചെയ്യാനുള്ളൂ. നമുക്ക് കിട്ടിയ വേഷം ഏറ്റവും മനോഹരമായി അഭിനയിച്ചു തീർക്കുക. സന്തോഷത്തോടെ വെദിയൊഴിഞ്ഞു കൊടുക്കുക അടുത്ത കഥാപാത്രം ക്യുവിലാണ്.

അത്തരത്തിൽ എന്റെ നവാസ് അവന്റെ വേഷം അതിമനോഹരമായി പെർഫോം ചെയ്തിട്ടാണ് വേദിയൊഴിഞ്ഞത് എന്നെനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. നമ്മുടെ ഓരോരുത്തരുടെയും റോൾ അങ്ങനെ പര്യവസാനിക്കണമെങ്കിൽ ഭാഗ്യം ചെയ്യണം. ഞാനും അതിനായ് പ്രാർത്ഥിക്കുന്നു. എല്ലാം സംവിധായകന്റെ കയ്യിലാണ്. ഭൂമിയെന്ന അതിമനോഹരമായ ഈ വേദിയിൽ കൂടെയുള്ള നടീനടന്മാരെ സപ്പോർട്ട് ചെയ്തുകൊണ്ട് നാമേവരുടെയും വേഷം ഏറ്റവും ഭംഗിയായി അവതരിപ്പിച്ചുതീർക്കാൻ കഴിയട്ടെ എന്ന് നേരത്തെയും കലാഭവൻ നിയാസ് പറഞ്ഞിരുന്നു.

51 വയസിലാണ് കലാഭവൻ നവാസ് മരണപ്പെട്ടത്. അഭിനയിച്ച് കൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിം​ഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്. മുറിയിൽ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത് റൂം ബോയ് ആണ്. ഹൃദയാഘാതമാണ് മരണ കാരണം. മിമിക്രി കലാരം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് കലാഭവൻ നവാസിനുണ്ട്.

More from Filmibeat

Read more about: niyas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X