ചെവിയടഞ്ഞുള്ള ചീത്തയാണ് ആദ്യം കേള്‍ക്കുന്നത്; നവാസും ഭാര്യ രഹ്നയും ആദ്യം കണ്ടുമുട്ടിയപ്പോഴുണ്ടായ സംഭവമിങ്ങനെ

മിമിക്രി താരമായി, പിന്നീട് നടനും ഗായകനുമൊക്കെയായി വളര്‍ന്ന താരമാണ് കലാഭവന്‍ നവാസ്. കലാഭവന്‍ മിമിക്രി ട്രൂപ്പിലൂടെ കരിയര്‍ ആരംഭിച്ച നവാസ് സിനിമയിലേക്ക് എത്തിയതോടെയാണ് ശ്രദ്ധേയനാവുന്നത്. തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളായിരുന്നെങ്കില്‍ പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ചെയ്ത് തുടങ്ങി. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച നവാസ് വിവാഹം കഴിച്ചത് നടി രഹ്നയെയാണ്.

ഇരുവരും ഒരുമിച്ച് സിനിമകളിലും സ്റ്റേജ് പരിപാടികളിലുമൊക്കെ പങ്കെടുത്തിട്ടുണ്ട്. അതേ സമയം രഹ്നയുമായി ആദ്യമായി കൂടി കാഴ്ച ഉണ്ടായതിനെ പറ്റിയും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും വെളിപ്പെടുത്തുകയാണ് താരങ്ങളിപ്പോള്‍. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥികളായി എത്തിയതായിരുന്നു ഇരുവരും.

navas

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയുള്ള സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ആദ്യ കൂടികാഴ്ചയെ കുറിച്ച് രഹ്ന സംസാരിച്ചത്. 'നാട്ടില്‍ വച്ചുള്ള ഒരു സ്‌റ്റേജ് പ്രോഗ്രാമില്‍ വെച്ചാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് താന്‍ പ്രതീക്ഷിച്ചതിനെക്കാളും വ്യത്യസ്തമായ സ്വഭാവമായിരുന്നു നവാസിനെന്ന് ഭാര്യ പറയുന്നു. അന്നത്തെ പരിപാടിയുടെ സംവിധായകന്‍ നവാസിക്കയാണ്. ആദ്യമേ രംഗപൂജ പോലൊരു ഡാന്‍സ് എന്റേതായിരുന്നു. അതുകഴിഞ്ഞൊരു പാട്ട്, ശേഷം സ്‌കിറ്റ്. അന്നുവരെ ഞാന്‍ സ്‌കിറ്റിലൊന്നും അഭിനയിച്ചിട്ടില്ലെന്നാണ്' രഹ്ന പറയുന്നത്.

പാട്ട് കഴിഞ്ഞ ഉടന്‍ സ്‌കിറ്റ് വേദിയില്‍ കയറണം. എന്നാല്‍ തന്റെ ഡാന്‍സിന്റെ കോസ്റ്റിയൂം ഓരോന്നായി അഴിക്കാന്‍ സമയം വേണ്ടി വന്നു. ഒന്‍പത് ഡാന്‍സൊക്കെ അടുപ്പിച്ച് ചെയ്യുന്ന ആളാണ് ഞാന്‍. ഇതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനൊണ് ചാര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഡാന്‍സിന്റെ വസ്ത്രം ഊരാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോയി. അന്നവിടെ കല്‍പ്പന ചേച്ചിയുണ്ട്. ചേച്ചി ഗര്‍ഭിണിയാണ്, നിറവയറുമായി നില്‍ക്കുകയാണെങ്കിലും എന്നെ സഹായിക്കാന്‍ വന്നു.

എന്റെ അവസ്ഥ കണ്ട് പുള്ളിക്കാരി എവിടുന്നോ ബ്ലെയിഡ് കൊണ്ട് വന്ന് കീറി തന്നു. അപ്പോഴെക്കും സ്‌കിറ്റ് സ്‌റ്റേജില്‍ കയറി. നായകനും നായികയും മാത്രമുള്ള സ്‌കിറ്റാണ്. സുധീഷേട്ടന്‍ വേദിയില്‍ കയറിയെങ്കിലും നായികയായ ഞാന്‍ മാത്രം വരുന്നില്ല. അതോടെ അവിടെയാകെ പ്രശ്‌നമായി തുടങ്ങി.

navas

'ഈ നായികയെ എടുക്കണ്ടായിരുന്നു. ഭയങ്കര ജാഡയാണെന്ന്' എന്നെ കുറിച്ച് നവാസിക്ക പറയുന്നത് ഞാന്‍ തന്നെ കേട്ടു. പിന്നെ ഡ്രസ് മാത്രം ഇട്ടിട്ട് ഓടി സ്‌റ്റേജിലേക്ക് കയറാന്‍ പോവുകയാണ്. ഈ സമയത്ത് നവാസിക്ക ചീത്ത പറയുന്നുണ്ട്. തിരക്കിട്ട് ഓടുന്നത് കൊണ്ട് എന്റെ ചെവി മൊത്തം അടഞ്ഞു. നവാസിക്കയുടെ എക്‌സ്പ്രഷന്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ചയെന്ന് രഹ്ന പറയുന്നു. എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസും സൂചിപ്പിച്ചു.

രഹ്നയുടെ കാര്യം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് നവാസ് പറയുന്നതിങ്ങനെ..

'അന്ന് അവിടുന്ന് കണ്ട്, രണ്ടാളും പിരിഞ്ഞു. പിന്നീട് രഹ്നയ്‌ക്കൊപ്പം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ വീട്ടില്‍ എനിക്ക് വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. നോക്കിയപ്പോള്‍ ഇരുകുടുംബങ്ങളും കലാകുടുംബമാണ്. അങ്ങനെ വീട്ടില്‍ സംസാരിച്ചു. ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നത്. ഇപ്പോള്‍ പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിലൂടെ പോവുകയാണെന്ന് താരങ്ങള്‍ പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X