എനിക്ക് ഒരു വാല്യു ഇല്ല വീട്ടിൽ, കുക്ക് ചെയ്യുക മക്കളുടെ കാര്യമൊക്കെ നോക്കുക എന്ന രീതിയിലാണ് പോകുന്നത്; രഹ്ന
ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും സജീവമായിരുന്നു അഭിനേത്രിയാണ് രഹ്ന നവാസ്. നടനും മിമിക്രി ആർട്ടിസ്റ്റുമെല്ലാമായ കലാഭവൻ നവാലാണ് രഹ്നയെ വിവാഹം ചെയ്തത്. കുടുംബജീവിതത്തിലേക്ക് കടന്നതോടെയാണ് രഹ്ന അഭിനയം ഉപേക്ഷിച്ചത്. ഒരു കാലത്ത് വിവാഹം കഴിഞ്ഞാൽ നടിമാർ അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങുക സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായാണ് അത്തരം രീതികൾക്ക് മാറ്റം വന്ന് തുടങ്ങിയത്.
നവാസിന്റെയും രഹ്നയുടേയും പ്രണയ വിവാഹമായിരുന്നു. സിനിമ തന്നെയാണ് വിവാഹത്തിലേക്ക് ഇരുവരുടേയും സൗഹൃദമെത്തിക്കാൻ കാരണമായതും. ഇപ്പോഴിതാ വളരെ വർഷങ്ങൾക്കുശേഷം രഹ്നയുടെ മുഖം വീണ്ടും ബിഗ് സ്ക്രീനിൽ തെളിയാൻ പോവുകയാണ്.

കലാഭവൻ നവാസ് പ്രധാന വേഷം ചെയ്യുന്ന ഇഴ എന്ന ചിത്രത്തിലാണ് രഹ്നയും അഭിനയിച്ചിട്ടുള്ളത്. നവാസിന്റെ ഭാര്യ റോളാണ് രഹ്നയ്ക്ക്. വിവാഹശേഷം ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത്. സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നവാസും രഹ്നയും നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അഭിനയം തുടർച്ചയായി ചെയ്യാൻ താൽപര്യപ്പെടാത്തതിന് പിന്നിലെ കാരണവും അഭിമുഖത്തിൽ രഹ്ന വെളിപ്പെടുത്തി.
മക്കൾക്ക് താനില്ലാതെ ഒന്നും പറ്റില്ലെന്നും രഹ്ന പറയുന്നു. മൂത്തയാൾ ഡിഗ്രിയ്ക്ക് പഠിക്കുകയാണ്. ബി.എസ്.സിയ്ക്കാണ് പഠിക്കുന്നത്. പക്ഷെ ഞങ്ങൾ പറയുന്നത് നഴ്‌സറിയിൽ ആണെന്നാണ്. ഞങ്ങളെ കാണുമ്പോൾ ഒക്കെ ആളുകൾ ഞെട്ടുകയാണ്. എല്ലാവരും ചോദിക്കുന്നത് ഇത്രയും വലിയ കൊച്ചോ എന്നാണ്.
എന്താ പ്രശ്‍നം. രൂപം കൊണ്ട് നമ്മളെ കാണുമ്പോൾ തോന്നുന്നതാണ്. എനിക്ക് ഒരു വാല്യൂ ഇല്ല വീട്ടിൽ. കാരണം ഇങ്ങനെ കുക്ക് ചെയ്യുക മക്കളുടെ കാര്യമൊക്കെ നോക്കുക ഇങ്ങനെയാണ്. ഇടയ്ക്ക് അവർ എന്നോട് വന്ന് പറയും ഉമ്മച്ചി നല്ലൊരു ആർട്ടിസ്റ്റ് ആണെന്നൊക്കെ എല്ലാവരും പറയുന്നു. എന്നാൽ പിന്നെ എന്തെങ്കിലും പെർഫോം ചെയ്തൂടെയെന്ന്.
പക്ഷെ ഞാൻ ഒരു ദിവസം ഒന്ന് പുറത്തേക്ക് ഇറങ്ങിയാൽ അപ്പോൾ മൂന്നുപേരും വിളിക്കും. ഉമ്മച്ചി പെട്ടന്ന് വായെന്ന്. ഇളയ രണ്ടുപേരും വലിയ കുഴപ്പമില്ല. പക്ഷെ മൂത്തയാൾ പറയും ഭയങ്കര ബോറിങ്ങാണ് ഉമ്മച്ചി ഇല്ലാതെയെന്ന്. പൊക്കോ എന്നൊക്കെ പറയും... പക്ഷെ അവർക്ക് ഞാൻ ഇല്ലാതെ ഒന്നും പറ്റില്ല എന്നാണ് രഹ്ന പറഞ്ഞത്.

ഇരുവരുടെയും മൂത്തമകൾ നഹറിൻ നവാസ് അഭിനയരംഗത്തേക്ക് എത്തിയിരുന്നു. നഹറിൻ പ്രധാന വേഷത്തിലെത്തിയ കൺഫഷൻസ് ഓഫ് എ കുക്കു എന്ന ചിത്രം ഓടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായും നായകനായും സഹനടനായും തിളങ്ങിയ വ്യക്തിയാണ് നവാസ്.
രഹ്നയുമായി 2002 ലായിരുന്നു നവാസിന്റെ പ്രണയ വിവാഹം. നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിർവഹിക്കുന്ന ഇഴ ജനുവരി 24ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications