അവരുടെ അവസാന കൂടിക്കാഴ്ച; കാണാനുള്ള കൊതി കൊണ്ട് ഉമ്മച്ചി വാശി പിടിച്ചു, വാപ്പിച്ചി ഓടിയെത്തി; വീഡിയോ!

രണ്ട് മാസം മുമ്പ് വളരെ അപ്രതീക്ഷിതമായാണ് നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മരണ വാർത്ത പുറത്ത് വരുന്നത്. ഷൂട്ടിങിനായി ചോറ്റാനിക്കരയിൽ എത്തിയ നവാസിനെ ഹോട്ടൽ മുറിയിൽ മരി‍ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. വെറും അമ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു നവാസിന്റെ പ്രായം. നവാസിന്റെ മരണ വാർത്ത പുറത്ത് വന്നപ്പോൾ താരത്തെയും കുടുംബത്തേയും എല്ലാം അടുത്തറിയാവുന്നവർ ഏറ്റവും കൂടുതൽ ആശങ്കപ്പെട്ടത് ഭാര്യ രഹ്ന എങ്ങനെ ഈ സാഹചര്യം മറികടന്ന് പുറത്ത് വരുമെന്നതാണ്.

അത്രമേൽ സ്നേഹിച്ച് കഴിഞ്ഞിരുന്ന ദമ്പതികളായിരുന്നു. നവാസിക്കയില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് രഹ്ന പലവട്ടം പറഞ്ഞിട്ടുണ്ട്. എപ്പോഴും കണ്ടുകൊണ്ടും സംസാരിച്ചും ഇരിക്കാനുള്ള ആ​ഗ്രഹം കൊണ്ട് ഉച്ചയ്ക്ക് ഉറങ്ങാൻ പോലും രഹ്ന സമ്മതിക്കാറില്ലെന്ന് നവാസും തമാശയായി പറഞ്ഞിട്ടുണ്ട്.

Kalabhavan Navas
Photo Credit: Kalabhavan Navas / facebook

ഇപ്പോഴിതാ മരിക്കുന്നതിന്റെ തലേദിവസം രഹ്നയെ കാണാൻ നവാസ് എത്തിയതിന്റെ വീഡിയോ മക്കൾ നടന്റെ സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വിട്ടു. ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് ഇരുവരും അവസാനമായി ഒരുമിച്ച് സമയം ചിലവഴിച്ചത്. ഷൂട്ടിങ് തിരക്കുണ്ടായിട്ടും രഹ്ന വാശിപിടിച്ചതുകൊണ്ട് സമയം കണ്ടെത്തി ഫങ്ഷനിൽ പങ്കെടുക്കാൻ നവാസ് എത്തുകയായിരുന്നുവത്രെ.

അല്ലിയിളം പൂവോ എന്ന ​​ഗാനം നവാസ് പാടിയതാണ് വീഡിയോയ്ക്ക് ബാ​ഗ്രൗണ്ട് മ്യൂസിക്കായി മക്കൾ ഉപയോ​ഗിച്ചിരിക്കുന്നത്. പ്രിയരേ... ഇത് വാപ്പിച്ചി ഇടവേളയിൽ ഉമ്മച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31... വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റൻഡ് ചെയ്ത കല്യാണ വീഡിയോയാണിത്. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനിൽ നിന്നും വരാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വർക്ക് കഴിഞ്ഞില്ല.

ഉച്ചക്ക് 12:30 ആയി. ആ സമയത്ത് വന്നാൽ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും ഉമ്മച്ചി സമ്മതിച്ചില്ല. വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മച്ചി വാശി പിടിച്ചു. ലൊക്കേഷനിലെ ഇടവേളയിൽ ഉമ്മച്ചിയെ കാണാൻ വാപ്പിച്ചി ഓടിയെത്തി വാപ്പിച്ചി വളരെ ഹെൽത്തി ആയിരുന്നു. അവിടെ വെച്ച് അവർ അവസാനമായി കണ്ടു. രണ്ടുപേരും അറിഞ്ഞില്ല... അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മച്ചി വീട്ടിലേയ്ക്കും മടങ്ങി.

വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ടുപേരും ഇപ്പോഴും പ്രണയിക്കുന്നു. ഏറ്റവും ഭം​ഗിയുള്ളതും ശക്തവുമായ പ്രണയം എന്നാണ് നവാസിന്റെ അവസാന വീഡിയോ പങ്കിട്ട് മക്കൾ കുറിച്ചത്. മൂന്ന് മക്കളാണ് നവാസിനുള്ളത്. മൂത്തമകൾ ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു.

വിവാഹശേഷം അഭിനയം ഉപേക്ഷിച്ച ര​ഹ്ന ഏറെ കാലത്തിനുശേഷം ഇഴ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നായകൻ നവാസ് തന്നെയായിരുന്നു. സിനിമയുടെ പ്രമോഷൻ സമയത്ത് ഇരുവരും നൽകിയ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. നവാസിന്റെ മരണശേഷം രഹ്ന എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല. നടന്റെ കുടുംബത്തിന്റെ അപ്ഡേറ്റുകൾ താരത്തിന്റെ സഹോദരങ്ങൾ വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

2002ൽ ആയിരുന്നു ഏറെ കാലത്തെ പ്രണയത്തിനുശേഷം ഇരുവരുടേയും വിവാഹം. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. മിമിക്രി ആർട്ടിസ്റ്റും നടനും മാത്രമല്ല നല്ലൊരു ​ഗായകൻ കൂടിയായിരുന്നു. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.

സഹോദരൻ നിയാസ് ബക്കറും അഭിനേതാവാണ്. പ്രത്യേകിച്ച് അസുഖങ്ങൾ ഏതുമില്ലാതിരുന്ന നവാസ് ആരോഗ്യം ശ്രദ്ധിച്ചിരുന്നു എന്നതാണ് വസ്തുത. എന്നിട്ടും അദ്ദേഹത്തെ ഹൃദയാഘാതം കീഴ്‌പ്പെടുത്തി.

More from Filmibeat

Read more about: malayalam actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X