'വെള്ളിയാഴ്ച കഴിഞ്ഞാൽ എന്നെ വിളിച്ചാൽ പോലും കിട്ടില്ല, പാസ്പോർട്ട് വരുമ്പോൾ കരയാൻ മാത്രമെ രഹ്നയ്ക്ക് കഴിയൂ'

By Desk

ചില മരണങ്ങൾ നമ്മളെ വല്ലാതെ ഞെട്ടിക്കും. മരിച്ചയാളുടെ പ്രായം, സ്വഭാവം, അയാളുടെ പ്രസക്തിയൊക്കെ തന്നെയാണ് ഞെട്ടലിനുള്ള കാരണം. കലാഭവൻ നവാസ് മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ ഇന്നലെ സകല മനുഷ്യരും ഞെട്ടിയതും അതുകൊണ്ടാണ്. കലാഭവൻ മണി, സുബി സുരേഷ്, കല്പന, ഇന്നസെൻ്റ് തുടങ്ങിയവരുടെ മരണ വാർത്ത കേട്ടപ്പോൾ ഉണ്ടായ ഞെട്ടലാണ് നവാസിന്റെ വിയോ​ഗം അറിഞ്ഞപ്പോഴും പ്രേക്ഷകർക്കുണ്ടായത്. പ്രധാനപ്പെട്ട താരങ്ങളല്ലാത്ത അഭിനേതാക്കൾക്ക് ഒരു കുഴപ്പമുണ്ട്.

അവരുടെ പേര് ജനങ്ങൾക്ക് അറിയില്ല. പക്ഷെ അവരെ കണ്ടാൽ അറിയാം. അതുകൊണ്ട് തന്നെ മരണവാർത്ത വരുമ്പോൾ അയാളുടെ ചിത്രം കാണുമ്പോഴാണ് അയാൾ ആയിരുന്നു ഇയാളെന്ന് മനുഷ്യർ മനസിലാക്കുന്നത്. നവാസിനെ അങ്ങനെ കൂട്ടേണ്ടതില്ല എങ്കിൽ പോലും നവാസ് മരിച്ചുവെന്നുള്ള വാർത്തയും ഫോട്ടോയും കണ്ടപ്പോൾ എല്ലാവരുടേയും ചങ്കൊന്ന് പിടിഞ്ഞ് പോയി.

Kalabhavan Navas
Photo Credit: Kalabhavan Navas / facebook

എപ്പോഴും മന്ദസ്മിതത്തോടെയും എല്ലാവരോടും സന്തോഷത്തോടും സംസാരിച്ചിരുന്നയാളാണ്‌. ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനായി തയ്യാറാവുന്നതിനിടെ മരിച്ചത്. വെറും അമ്പത്തൊന്ന് വയസ് മാത്രമെ പ്രായമുള്ളു. കണ്ടാൽ ഒരു മുപ്പത്തിയഞ്ച് വയസ് പോലും തോന്നുകയുമില്ല. അത്രത്തോളം സൗമ്യനും മിടുക്കനുമായിരുന്നു. ജിമ്മിൽ പോവുകയും വർക്കൗട്ട് ചെയ്യുകയും സ്വന്തം ആരോ​ഗ്യത്തെ കുറിച്ച് എപ്പോഴും ബോധവാനുമായിരുന്നു നവാസ്.

ജീവിതത്തിൽ ദുശീലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്റ്റേജ് ഷോകളിലൂടെയാണ് കലാഭവൻ നവാസിനെ മലയാളികൾ കൂടുതൽ ഓർക്കുന്നത്. ബ്രിട്ടണിലേക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് നവാസിന്റെ മരണം സംഭവിച്ചത്. താരത്തിന്റെ ഓണാഘോഷം ഇക്കുറി ബ്രിട്ടണിലെ മലയാളികൾക്കൊപ്പമായിരുന്നു തീരുമാനിച്ചിരുന്നത്.

അവിടെ നിരവധി പരിപാടികൾ നവാസ് ഏറ്റിരുന്നു. കലാഭവൻ ​ദിലീപാണ് നവാസിനെ ബ്രിട്ടണിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നത്. വിസ പ്രോസസിങ് ഒക്കെ തുടങ്ങിയിരുന്നു. ഒരു പ്രത്യേക തീമിലാണ് ഇത്തവണ സ്റ്റേജ് ഷോ ബ്രിട്ടണിൽ നടത്താൻ നവാസും സംഘവും തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ നവാസിനുള്ള ഷർട്ടിന്റേയും ഷൂവിന്റെയും അളവ് വരെ എടുത്തിരുന്നു.

യുകെയിൽ പരിപാടി അവതരിപ്പിക്കാൻ താൻ വരുന്നുവെന്ന് പറഞ്ഞ് നവാസ് വീഡിയോയും ചെയ്തിരുന്നു. നവാസിന്റെ പാസ്പോർട്ട് ഇപ്പോൾ ബ്രിട്ടീഷ് എംബസിയിലാകും. വിസ അടിച്ച് വൈകാതെ അത് തിരിച്ച് വരും. പാസ്പോർട്ട് തിരിച്ച് കിട്ടുമ്പോൾ അത് നോക്കി കരയാൻ മാത്രമെ രഹ്നയ്ക്ക് കഴിയൂ. മൂന്ന് കുരുന്ന് മക്കളാണ് നവാസിനെന്ന് ഷാജൻ സ്കറിയ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു.

Kalabhavan Navas
Photo Credit: Kalabhavan Navas / facebook

നവാസിന്റെ മരണ വാർത്ത അറിഞ്ഞ് സുഹൃത്തായ കലാഭവൻ ദിലീപ് പറഞ്ഞത് ഇങ്ങനെ... മിമിക്രി കലാകാരന്മാരെ സംബന്ധിച്ചിടത്തോളം നവാസിക്കയുടെ മരണം വളരെ ദുഖകരമായ ഒന്നാണ്. ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത വാർത്തയായിരുന്നു. യുകെയിൽ നടക്കാൻ ഇരുന്നത് അദ്ദേ​ഹ​ത്തിന്റെ കരിയറിലെ വലിയൊരു സ്റ്റേജ് ഷോയായിരുന്നു. അതുമായി ബന്ധപ്പെട്ട് നിരന്തരം അദ്ദേ​ഹത്തോട് ഞാൻ സംസാരിക്കാറുണ്ടായിരുന്നു.

അവസാനം വിളിച്ചപ്പോൾ വെള്ളിയാഴ്ച കഴിഞ്ഞാൽ ഞാൻ ബിസിയാണ്. എന്നെ വിളിച്ചാൽ പോലും കിട്ടില്ല എന്നാണ് അദ്ദേഹം വിസയെ കുറിച്ച് ഡിസ്കസ് ചെയ്യുന്നതിനിടെ പറഞ്ഞത്. അദ്ദേഹം ഉദ്ദേശിച്ചത് ചെയ്യാൻ പോകുന്ന സിനിമയെ കുറിച്ചാണ്. പക്ഷെ ആ വാക്കുകൾ അറംപറ്റി പോയി എന്ന് ഏറെ വിഷമത്തോടെ ദിലീപ് പറഞ്ഞു.

പ്രകമ്പനം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് നവാസിന്റെ വിയോ​ഗം. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ട് ആലുവയിലാണ് നവാസിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.

More from Filmibeat

Read more about: malayalam actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X