പറയാന്‍ പോയത് അബദ്ധമായെന്ന് സുബിയ്ക്ക് അന്ന് തോന്നി! ജീവിച്ചിരുന്നെങ്കില്‍ കല്യാണം കഴിയുമായിരുന്നെന്ന് രാഹുല്‍

നടിയും അവതാരകയുമായ സുബി സുരേഷിന്റെ വേര്‍പാട് ഇന്നും ഉള്‍കൊള്ളാന്‍ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും സാധിച്ചിട്ടില്ല. അത്രയും നിറസാന്നിധ്യമായിരിക്കുമ്പോഴാണ് സുബി മരണത്തിന് കീഴടങ്ങുന്നത്. നടി ജീവിച്ചിരുന്നെങ്കില്‍ ഈ സമയത്തിനുള്ളില്‍ വിവാഹം കഴിയുമായിരുന്നു.

മരിക്കുന്നതിന് ഏകദേശം മാസങ്ങള്‍ക്ക് മുന്‍പാണ് കലാഭവന്‍ രാഹുലുമായിട്ടുള്ള ഇഷ്ടത്തെ കുറിച്ച് സുബി പറയുന്നത്. സുബി ഇപ്പോഴുണ്ടായിരുന്നെങ്കില്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവുമെന്ന് പറയുകയാണ് രാഹുലിപ്പോള്‍. ലെറ്റ്‌സ് ടോക് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുലും സുബിയുടെ കുടുംബവും.

subisuresh

സുബി ജീവിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ വിവാഹം കഴിഞ്ഞിരിക്കും. സുബി ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ എവിടെ ആയേനെ എന്നൊക്കെ ആലോചിക്കാറുണ്ട്. ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ടാകുമല്ലോ. പിന്നെ കാലം തെറ്റി പെയ്യുന്ന മഴ പോലെ ആയിരുന്നല്ലോ നമ്മുടെ കാര്യങ്ങള്‍. രണ്ടുപേരും വേണ്ട എന്ന് വച്ചിട്ട് ഒന്നിച്ച് തുടങ്ങിയത് അല്ലേന്ന് രാഹുല്‍ പറയുന്നു.

ഞങ്ങള്‍ ഒരുമിച്ചുള്ള യാത്രകളുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ റീച്ച് കിട്ടാന്‍ വേണ്ടി പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങളൊന്നിച്ച് നടക്കുന്നതൊക്കെ കണ്ടപ്പോഴാണ് അടുപ്പത്തിലാണെന്ന തരത്തില്‍ ടോക്ക് വരുന്നത്. പക്ഷെ ഞങ്ങള്‍ അടുപ്പത്തിലായിരുന്നില്ല. പ്രോഗ്രാം ഒരുമിച്ച് ചെയ്യുന്നു എന്നേ ഉണ്ടായിരുന്നുള്ളു.

subisureshh

കാനഡ പരിപാടി കഴിഞ്ഞിട്ട്, ഷോ ചെയ്യുന്നതൊക്കെ പയ്യെ നിര്‍ത്താമെന്ന പ്ലാന്‍ ആയിരുന്നു എനിക്ക്. എന്നാല്‍ സുബിയാണ് എന്നെ ഉപദേശിച്ചത്. ഇത് ഈസിയായി കിട്ടുന്ന പണമാണ്. ഓരോ ആളുകളും എന്തോരം കഷ്ടപ്പെട്ടാണ് പൈസയുണ്ടാക്കുന്നത്. അപ്പോഴാണ് ഞാനുമത് ചിന്തിച്ചത്. പത്ത് ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് പലതും നഷ്ടപ്പെടുത്തിയിട്ടാണ് ഈ ഫീല്‍ഡിലേക്ക് ഞാന്‍ വരുന്നത്. അങ്ങനെ സ്‌ട്രോങ്ങായി പോകാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഴ്ച പറ്റിയത്.

വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് സുബി മരിക്കുന്നതിന് ആറ് മാസം മുന്‍പായിരുന്നെന്ന് സുബിയുടെ അമ്മയും പറയുന്നു. കാനഡയില്‍ നിന്നും അവള്‍ എന്നെ വിളിച്ചു, എന്നിട്ട് ഈ രാഹുല്‍ എന്നോട് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചുവെന്ന് സുബി പറഞ്ഞു. അതിനെന്താ എനിക്ക് സന്തോഷമേ ഉള്ളുവെന്ന് ഞാനും മറുപടി പറഞ്ഞു.

നിങ്ങള്‍ നാട്ടിലേക്ക് വന്നാല്‍ കല്യാണം വേഗം നടത്താമെന്ന് കൂടി ഞാന്‍ പറഞ്ഞതോടെ അവള്‍ മാറി. വേഗം കല്യാണം നടത്താനല്ല വിളിച്ചതെന്നായി. ഞാന്‍ നോ പറയുമെന്ന് കരുതിയാണ് അവള്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. ഞാന്‍ സമ്മതം പറഞ്ഞതോടെ അമ്മയോട് ഇക്കാര്യം പറയാന്‍ പോയത് അബദ്ധമായല്ലോ എന്ന അവസ്ഥയായി അവള്‍ക്കെന്നും അമ്മ പറയുന്നു.

സുബിയുടെ യൂട്യൂബ് ചാനലില്‍ ഇടാന്‍ വേണ്ടി അവള്‍ എടുത്ത് വെച്ചിരിക്കുന്ന ഒത്തിരി വീഡിയോസുണ്ട്. അതൊക്കെ ഇടുന്നുണ്ട്. പത്ത് ഇരുപത് എപ്പിസോഡിനുള്ള കാര്യങ്ങള്‍ അവളുടെ ഫോണില്‍ തന്നെയുണ്ടെന്നാണ് കുടുംബം പറയുന്നത്. വിദേശത്ത് നിന്നുള്ളവര്‍ പോലും വിളിച്ചിട്ട് സുബിയുടെ യൂട്യൂബ് ചാനല്‍ മുന്നോട്ട് കൊണ്ട് പോകാത്തത് എന്താണെന്ന് ചോദിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X