എനിക്ക് പഴി കേട്ടത് സുബിയുടെ കാര്യം ആരോടും പറയാത്തതിനാണ്; അത് മണ്ടത്തരമായെന്ന് തോന്നുന്നുവെന്ന് രാഹുല്‍

സ്റ്റേജ് പ്രോഗ്രാമുകളുമായി വിദേശത്തും സ്വദേശത്തുമൊക്കെ സജീവമായി നടക്കുകയായിരുന്നു സുബി സുരേഷ്. ഇടയ്ക്ക് ടെലിവിഷന്‍ പരിപാടികൡും സിനിമയിലുമൊക്കെ പ്രത്യക്ഷപ്പെടാറുള്ള നടി മരിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍ കേട്ടവര്‍ക്കൊന്നും ഉള്‍കൊള്ളാന്‍ സാധിക്കാതെ പോയത് ഇത് കൊണ്ടാണ്.

സുബിയുടെ വേര്‍പാടിന് ശേഷമാണ് ഇത്രയധികം രോഗങ്ങള്‍ കൊണ്ട് നടന്നിരുന്ന ആളാണെന്ന് മനസിലായത്. കരള്‍ മാറ്റി വെക്കണമെന്ന സാഹചര്യം വരെ എത്തിയെങ്കിലും അതിന് സാധിക്കാതെ പോവുകയായിരുന്നു. അതേ സമയം നടിയുടെ അസുഖത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജ പ്രചരണങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിയിരിക്കുകയാണ് കലാഭവന്‍ രാഹുല്‍.

ആശുപത്രിയില്‍ നിന്നും തിരികെ വന്ന് ഷോ ചെയ്യാന്‍ പോകണമെന്ന വിശ്വാസം സുബിയ്ക്ക് ഉണ്ടായിരുന്നു

സുബിയ്ക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നത് എന്നോട് പറയരുതെന്ന് അമ്മയോട് പറഞ്ഞിരുന്നു. പിന്നെ ഹാര്‍ട്ടില്‍ പ്രഷര്‍ നില്‍ക്കുന്നില്ലെന്നതാണ് പ്രശ്‌നമായത്. അതുകൊണ്ട് ബാക്കിയൊന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത്. സാധാരണ ആശുപത്രിയില്‍ പോയി തിരിച്ച് വരുന്നതാണ്. അതുകൊണ്ടാണ് അധികമാരെയും അറിയിക്കാതെ ഇരുന്നത്. ആശുപത്രിയില്‍ നിന്നും തിരികെ വന്ന് ഷോ ചെയ്യാന്‍ പോകണമെന്ന വിശ്വാസം സുബിയ്ക്ക് ഉണ്ടായിരുന്നു.

 സുബി ആശുപത്രിയിലാണെന്ന് ആരോടും പറയാത്തതിന് എനിക്ക് കുറേ പഴി കേട്ടിരുന്നു

സുബി ആശുപത്രിയിലാണെന്ന് ആരോടും പറയാത്തതിന് എനിക്ക് കുറേ പഴി കേട്ടിരുന്നു. സത്യത്തില്‍ ഇത് ന്യൂസ് ആക്കരുതെന്നും ആരോടും പറയേണ്ടതില്ലെന്നുമൊക്കെ എന്നോട് പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ മീഡിയ എങ്ങനെയാണ് ഇതിനെ കുറിച്ച് പറയുന്നതെന്ന് അറിയില്ലല്ലോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. പക്ഷേ ടിനി ടോം എങ്ങനെയോ വിവരം അറിഞ്ഞു. അതിന് ശേഷം എന്നെ വിളിച്ച് ഒത്തിരി വഴക്ക് പറഞ്ഞു. എന്നിട്ട് ആശുപത്രിയില്‍ വന്ന് കാര്യങ്ങളൊക്കെ ചെയ്യാന്‍ സഹായിച്ചു.

അവരെ അറിയിക്കാത്തത് മോശമായി പോയെന്ന് പിന്നീടെനിക്കും തോന്നി

ശരിക്കും അവരെ അറിയിക്കാത്തത് മോശമായി പോയെന്ന് പിന്നീടെനിക്കും തോന്നി. കാരണം അവരുണ്ടായിരുന്നെങ്കില്‍ ചികിത്സയുടെ കാര്യങ്ങള്‍ കുറച്ച് കൂടി വേഗതയില്‍ ചെയ്യാമായിരുന്നു. അവര്‍ക്ക് കൂടുതല്‍ ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് നമ്മള്‍ ചെയ്യുന്നതിനെക്കാളും കൂടുതല്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് പിന്നീടാണ് മനസിലായതെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

 കരള്‍ മാറ്റത്തിനടക്കം എല്ലാത്തിനും ഞങ്ങള്‍ തയ്യാറായിരുന്നു

കരള്‍ മാറ്റത്തിനടക്കം എല്ലാത്തിനും ഞങ്ങള്‍ തയ്യാറായിരുന്നു. പേപ്പര്‍ വര്‍ക്കുകളെല്ലാം റെഡിയായി, കരള്‍ കൊടുക്കാന്‍ ഡോണറും തയ്യാറായിരുന്നു. സുബിയുടെ അമ്മയുടെ അമ്മയുടെ അനിയത്തിയുടെ മകളാണ് ഇങ്ങോട്ട് വിളിച്ചിട്ട് കരള്‍ കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. അവരുടെ മകനും കരള്‍ കൊടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. അങ്ങനെയുള്ളവരൊക്കെ ഇന്ന് ഉണ്ടാവുമോന്ന് സംശയമാണ്. അവര്‍ റെഡിയായി വന്നെങ്കിലും സുബിയുടെ പ്രഷര്‍ കൂടി പോയി. അതോടെ ഒന്നും ചെയ്യാന്‍ പറ്റാതെ പോയി.

ഭക്ഷണം സുബിയ്ക്ക് ഇഷ്ടമല്ലായിരുന്നു

ഭക്ഷണം സുബിയ്ക്ക് ഇഷ്ടമല്ലായിരുന്നു. ജ്യൂസും കട്ട്‌ലെറ്റും എന്തെങ്കിലുമൊക്കെ കഴിക്കും എന്നേയുള്ളു. അത്ര പോലും ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു. കുടുംബത്തിന് വേണ്ടിയാണ് അവള്‍ ജീവിച്ചത്. ഒരു ഘട്ടത്തില്‍ പോലും സുബി അവള്‍ക്ക് വേണ്ടി ജീവിച്ചിട്ടില്ല.

സുബിയും അമ്മയും അനിയനുമൊക്കെ ഒത്തിരി അറ്റാച്ചഡ് ആയിട്ടുള്ളവരാണ്. ചെറുപ്പത്തില്‍ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അവിടുന്ന് ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. അതും അധികമാരും കടന്ന് വരാത്ത മേഖലയിലേക്കാണ് സുബി വന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X