മോഹൻലാലിന്റെ ജോർജുകുട്ടി വീണ്ടും എത്തുന്നു? ദൃശ്യത്തിന്റെ രണ്ടാം ഭാഗം, സൂചന നൽകി നടൻ...
ഈ അടുത്ത സമയത്ത് മോഹൻലാലിന്റെ കരിയറിൽ വൻ ഹിറ്റ് സമ്മാനിച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും സിനിമ കോളങ്ങളിലും സോഷ്.ൽ മീഡിയയിലും ദൃശ്യവും ജോർജുകുട്ടിയും ധ്യാനം കൂടലുമെല്ലാം ചർച്ചയാകാറുണ്ട്. ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്ക്കെട്ടിലെ ഒരു ഹിറ്റ് ചിത്രമായിരുന്നു. ദൃശ്യം എന്ന ചിത്രത്തിലൂടെ കരിയറിൽ വലിയ ബ്രേക്ക് കിട്ടിയ നടനാണ് ഷാജോൺ. ഷാജോണിിന്റെ പോലീസ് കഥാപാത്രം സഹദേവൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഷാജോണിന്റെ കഥാപാത്രമായ സഹദേവനെ കേന്ദ്രീകരിച്ച് ശ്യാം വർക്കല എന്ന ചെറുപ്പക്കാരൻ എഴുതിയ കുറിപ്പ് വൈറലായിരുന്നു. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച് ആ കുറിപ്പിന് ദൃശ്യം ടീമിൽ നിന്ന് തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത ആ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭഗാത്തിനെ കുറിച്ചുളള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ നടൻ ഷാജോണാണ് ഇതിനെ കുറിച്ച് ചെറിയ സൂചന നൽകിയത്.

ദൃശ്യത്തിന്റെ രണ്ടാം ഭഗാത്തിനെ കുറിച്ച് ചിന്തയുണ്ടെന്ന് ലാലേട്ടൻ ഒരിക്കൽ തന്നോട് സൂചിപ്പിച്ചിരുന്നു. ചിത്രത്തിന്റെ അടുത്ത ഭാഗത്ത കുറിച്ച് ജീത്തു ആലോചിക്കുന്നുണ്ടെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. കഥ കേൾക്കുകയും ഇഷ്ടപ്പെട്ടുവെന്നും ലാലേട്ടൻ അന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ പിന്നെ അതിനെ കുറിച്ച് മറ്റൊന്നു മറിയില്ല. ചിലപ്പോൾ സിനിമയുടെ വർക്കുകൾ നടക്കുന്നുണ്ടാകും.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുളള സാധ്യതയെ കുറിച്ചും ഷാജോൺ വ്യക്തമാക്കി. രണ്ടാം ഭാഗത്തിന് വളരെയധികം സാധ്യതയുളള ചിത്രമാണിത്. എന്നാൽ അത് ഏത് തരത്തിലുളളതാകുമെന്ന തനിയ്ക്ക് അറിയില്ല . മലയാളി പ്രേക്ഷകരും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് ആ കുറിപ്പിന് ലഭിച്ച സ്വീകാര്യതയിൽ നിന്ന് തനിയ്ക്ക് മനസ്സിലായി. ദൃശ്യത്തിന്റെ രണ്ടാം ഭാഗം സംഭവിക്കുമെന്ന് താനും പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു.

ചിത്രം പുറത്തിറങ്ങി ഇത്രയും വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ ഈ കഥാപാത്രം ആഴത്തിൽ പതിഞ്ഞ് കിടക്കുന്നു എന്നു പറയുന്നത് വലിയ കാര്യം തന്നെയാണ്. കുറിപ്പ് വൈറലായതോടെ നിരവധി പേർ തനിയ്ക്ക് അത് ഷെയർ ചെയ്യുകയും വിളിച്ച് പറയുകയും ചെയ്തിരുന്നു. ദൃശ്യത്തിൽ സഹദേവൻ എന്ന പോലീസുകാരനായിട്ടാണ് ഷാജോൺ എത്തിയത്. അതുവരെ കോമഡി കഥാപാത്രത്തിൽ പ്രത്യക്ഷപ്പെട്ട താരത്തെ, രൂപത്തിലും ഭാവത്തിലും വേറൊരു ഗെററുപ്പിലാണ് ചിത്രത്തിൽ കണ്ടത്. ഇത് അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു.

ജീത്തു ജോസഫ്- മോഹൻലാൽ- ആന്റണി പെരുമ്പാവൂർ എന്നിവർ ഒന്നിച്ച ചിത്രം ബോക്സോഫീസിൽ വൻ കളക്ഷനായിരുന്നു നേടിയത്. മലയാളത്തിൽ ജോർജ്ജ് കുട്ടിയും കുടുംബവും ഹിറ്റായതോടെ ദൃശ്യം തമിഴിലും ഹിന്ദിയിലും എത്തിയിരുന്നു. തമിഴിൽ മോഹൻ ലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചത് കമൽ ഹാസനായിരുന്നു അത് ബോളിവുഡിൽ എത്തിയപ്പോൾ അജയ് ദേവ്ഗണാണ്. മൂന്ന് ഭാഷയിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ ചിത്രത്തിനായിരുന്നു.


Click it and Unblock the Notifications