ആദ്യം സൂപ്പർ ബ്രദർ പിന്നെ ബ്രദേഴ്സ് ഡേ! പേര് മാറ്റത്തിനു പിന്നിൽ മോഹൻലാലിന്റെ ബിഗ്ബ്രദർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിയെ കേന്ദ്രകഥപാത്രമാക്കി നടൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ പുറത്തു വന്ന പാട്ടും, ട്രെയിലറും ടീസറുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടികരുന്നു. ഓണം റിലീസായി എത്തുന്ന ചിത്രം സെപ്റ്റംബർ 6 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ പല തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. മമ്മൂട്ടി ചിത്രമായ ഹിറ്റ്ലറുമായി ബന്ധമുണ്ടോ എന്നായിരുന്നു പലർക്കും അറിയേണ്ടത്.
ഇപ്പോഴിത ചിത്രത്തിന് ബ്രദേഴ്സ് ഡേ എന്ന പേര് ലഭിച്ചതിനെ കുറിച്ച് സംവിധായകൻ ഷാജോൺ തുറന്നു പറയുകയാണ്. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം തീരുമാനിച്ചിരുന്ന പേര് ഇതല്ലായിരുന്നുവെന്നും പീന്നീട് ചിത്രത്തിന്റെ പേര് മാറ്റാനുള്ള കാരണവും വെളിപ്പെടുത്തുന്നുണ്ട്.

ഹാസ്യത്തിന് പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയ ചിത്രമാണോ എന്നാണ് ആദ്യം എല്ലാവരും ചോദിച്ചത്. എന്നാൽ ബ്രദേഴ്സ് ഡേ ഫാമിലി ത്രില്ലറാണ്. തമാശയും ഇമോഷനും ഒരു പോലെ സംയോജിപ്പിച്ചു കൊണ്ടാണ് ചിത്രം എടുത്തിരിക്കുന്നത്. കുടംബ സമേതം കാണാവുന്ന ഒരു ഓണച്ചിത്രമാണെന്നും ഷാജോൺ പറഞ്ഞു. കള്ളിമുണ്ട് ഉടുത്ത് സാധാരണക്കാരനായി എത്തുന്ന പൃഥ്വിയുടെ ചിത്രങ്ങളാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടം. ഈ ചിത്രത്തിൽ പൃഥ്വിയുടെ ഡാൻസും ഫൈറ്റുമുണ്ട്.

ചിത്രത്തിന് ആദ്യം സൂപ്പർ ബ്രദർ എന്നായിരുന്നു പേര് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സിദ്ദിഖിന്റെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതോടെ പേര് മാറ്റുകയായിരുന്നു. പുതിയ പേര് എന്ത് വേണമെന്ന് ചിന്തിക്കുമ്പോഴാണ് ഭാര്യ ഡിനി ബ്രദേഴ്സ് ഡേ എന്നുള്ള പേര് നിർദ്ദേശിച്ചത്. പഴയ പേരിനെക്കാൾ കൂടുതൽ ഇണങ്ങുന്നത് ഈ പേരാണെന്ന് തോന്നുന്നുവെന്നും ഷാജോൺ അഭിമുഖത്തിൽ പറഞ്ഞു.

കേറ്ററിങ് ജോലിക്കാരനായ റോമി എന്ന സാധാരണക്കാരനെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോമിയും നാല് പെൺക്കുട്ടികളുടേയും കഥയാണ് സിനിമ. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, മിയ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

2009 ലാണ് ചിത്രത്തിന്റെ തിരക്കഥ എഴുതാൻ തുടങ്ങിയത്. അഞ്ച് കൊല്ലമായപ്പോഴേയ്ക്കും അത് വായിച്ചു കേൾപ്പിക്കാൻ പറ്റുന്ന അവസ്ഥയായി. 2016 ലാണ് കഥയുമായി പൃഥ്വിരാജിന്റെ അടുത്ത് എത്തുന്നത്. കഥ കേട്ടശേഷം അദ്ദേഹം സമ്മതം പറയുകയായിരുന്നു. എന്നാൽ താൻ തന്നെ ചിത്രം സംവിധനം ചെയ്യണമെന്ന് പൃഥ്വി ആവശ്യപ്പെടുകയായിരുന്നുവെന്നും കലാഭവൻ ഷാജോൺ പറഞ്ഞു.
Recommended Video

യാദ്യച്ഛികമായിട്ടാണ് തന്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. ചേട്ടന്റെ മിമിക്രി ട്രൂപ്പിൽ പകരക്കാരനായിട്ടാണ് ആദ്യം സ്റ്റേജിൽ എത്തുന്നത്. എൻഎൻ പിള്ളയെ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. പിന്നീട് മംഗളം ട്രൂപ്പ്, കലാഭവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ആ സമയത്താണ് മൈ ഡിയർ കുട്ടിച്ചാത്തനിൽ കരടിയുടെ വേഷം ലഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളും ലഭിച്ചിരുന്നു.


Click it and Unblock the Notifications











